For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പതറിയിട്ടും പൊരുതി... ഇംഗ്ലീഷ് ധീരതയെ വാഴ്ത്തി വിരാട് കോലി, കറെനും പ്രശംസ

അവസാന ടെസ്റ്റില്‍ ജയത്തിനായി ശ്രമിക്കും

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരേ ജയിക്കാമായിരുന്ന ടെസ്റ്റാണ് ലോക ഒന്നാം റാങ്കുകാരായ ടീ ഇന്ത്യ കൈവിട്ടത്. രണ്ടു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 245 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ബാറ്റിങ് നിര സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

പ്രതിസന്ധിഘട്ടങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങള്‍ കാണിച്ച ധൈര്യമാണ് അവരെ വിജയത്തിലേക്കു നയിച്ചതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കി. നാലാം ടെസ്റ്റിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാലറ്റത്തിന്റെ സംഭാവന നിര്‍ണായകമായി

വാലറ്റത്തിന്റെ സംഭാവന നിര്‍ണായകമായി

ടീം തുടര്‍ച്ചയായി തിരിച്ചടി നേരിട്ടപ്പോഴും ഇംഗ്ലണ്ട് പതറിയില്ല. സമ്മര്‍ദ്ദഘട്ടങ്ങളില്‍ അവര്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഇതു തന്നെയാണ് ടെസ്റ്റില്‍ വഴിത്തിരിവായതെന്നും കോലി ചൂണ്ടിക്കാട്ടി. വാലറ്റക്കാരുടെ പോരാട്ടവീര്യമാണ് കളിയില്‍ ഇംഗ്ലണ്ടിനു മുതല്‍ക്കൂട്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കറെന്‍ പരമ്പരയുടെ കണ്ടെത്തല്‍

കറെന്‍ പരമ്പരയുടെ കണ്ടെത്തല്‍

ഈ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ കണ്ടെത്തലായി മാറിയ താരമാണ് സാം കറെനെന്ന് കോലി പറഞ്ഞു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിര്‍ണായക സംഭാവനയാണ് കറെന്‍ ഇംഗ്ലണ്ടിനായി കാഴ്ചവയ്ക്കുന്നത്.
ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഏകപക്ഷീയമായ പരമ്പരയായിരുന്നില്ല ഇത്. ഇംഗ്ലണ്ടിനോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയതെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

ദുഷ്‌കരമായ വിജയലക്ഷ്യം

ദുഷ്‌കരമായ വിജയലക്ഷ്യം

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇംഗ്ലണ്ട് തങ്ങള്‍ക്കു നല്‍കിയ 245 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുക ബുദ്ധിമുട്ടായിരുന്നു. പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ നല്ല പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. ഇന്ത്യയുടെ ഭാഗത്തു നിന്നും വലിയ പിഴവുകളൊന്നും സംഭവിച്ചിട്ടില്ല. മുഴുവന്‍ ക്രെഡിറ്റും ഇംഗ്ലണ്ടിനുതന്നെയാണെന്നും കോലി പറഞ്ഞു.

തകര്‍ച്ച അപ്രതീക്ഷിതം

തകര്‍ച്ച അപ്രതീക്ഷിതം

ജയിക്കാമായിരുന്ന നിലയില്‍ നിന്നും രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു നേരിട്ട ബാറ്റിങ് തകര്‍ച്ച അപ്രതീക്ഷിതമായിരുന്നുവെന്ന് കോലി സൂചിപ്പിച്ചു. രഹാനെയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ തനിക്കായിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് വന്നവര്‍ക്ക് കാര്യങ്ങള്‍ അത്ര ബുദ്ധിമുട്ടായിരുന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം അവരെ കീഴടക്കി. ഇതാണ് തുടരെയുള്ള വിക്കറ്റ് വീഴ്ചയ്ക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ജയത്തിനായി ശ്രമിക്കും

ജയത്തിനായി ശ്രമിക്കും

ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഇന്ത്യ ഓവലില്‍ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നു കോലി വ്യക്തമാക്കി. നാലാം ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നെഗറ്റീവുകള്‍ ഏറെയില്ല. പോസിറ്റീവുകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അവസാന ടെസ്റ്റില്‍ ജയത്തിനായി തന്നെ പൊരുതുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 3, 2018, 11:44 [IST]
Other articles published on Sep 3, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+