Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിന്റെ വരവ് തയ്യാറായിത്തന്നെ, ഇന്ത്യ വിയര്‍ക്കും- ജയവര്‍ധനെയുടെ മുന്നറിയിപ്പ്

1

ഇന്ത്യയും ഇംഗ്ലണ്ടും ടെസ്റ്റ് പരമ്പര അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ മഹേല ജയവര്‍ധനെ. ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ഇംഗ്ലീഷ് ടീം വൈകാതെ ഇന്ത്യയിലെത്തും. ഫെബ്രുവരി അഞ്ചിനാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

ഇംഗ്ലണ്ട് നല്ല തയ്യാറെടുപ്പോടെയാണ് ഇന്ത്യയിലേക്കു വരുന്നതെന്നും അവരെ വിരാട് കോലിയും സംഘവും ഭയക്കണമെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു. ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, സ്പിന്‍ ജോടികളായ ഡോം ബെസ്സ്, ജാക്ക് ലീച്ച് എന്നിവരുടെ സാന്നിധ്യം ഇംഗ്ലണ്ടിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായും ലങ്കന്‍ ഇതിഹാസം ചൂണ്ടിക്കാട്ടി.

ആവേശകരമായ പരമ്പര

ആവേശകരമായ പരമ്പര

ഗല്ലെയില്‍ നടന്ന രണ്ടാമത്തെയും അവാനത്തെയും ടെസ്റ്റില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയവുമായാണ് ഇംഗ്ലണ്ട് ശ്രീലങ്കയെ തൂത്തുവാരിയത്. എന്നാല്‍ കരുത്തരായ ഇന്ത്യക്കെതിരേ ഇംഗ്ലീഷ് ടീമിനു വിജയം അത്ര എളുപ്പമാവില്ല.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വളരെ ആവേശകരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യക്കു ശക്തമായ വെല്ലുവിളി തന്നെ ഇംഗ്ലണ്ടില്‍ നിന്നു പ്രതീക്ഷിക്കാം. വിദേശത്തു ടെസ്റ്റുകള്‍ വിജയിക്കുകയെന്നത് വളരെ പ്രധാനമാണെന്നും ജയവര്‍ധനെ ചൂണ്ടിക്കാട്ടി.

സ്റ്റോക്‌സിന്റെ സാന്നിധ്യം

സ്റ്റോക്‌സിന്റെ സാന്നിധ്യം

ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തിയത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ. മുതല്‍ക്കൂട്ട് തന്നെയാണ്. താരത്തിന്റെ അനുഭവസമ്പത്തും മുന്‍നിരയില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്റ്‌സ്മാനെ ലഭിക്കുന്നുവെന്നതും ഇംഗ്ലണ്ടിന് കരുത്താവും.
റോറി ബേണ്‍സാണ് ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്യുന്നതില്‍ അദ്ദേഹത്തിന്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. കാരണം അടുത്തിടെ ഒരുപാട് മല്‍സരങ്ങളില്‍ താരം കളിച്ചിട്ടില്ല. ജോണി ബെയര്‍സ്‌റ്റോ ടീം വിട്ടതില്‍ എനിക്കു നിരാശയുണ്ട്. അദ്ദേഹത്തിന്റെ മല്‍സരപരിചയവും ലങ്കയ്‌ക്കെതിരായ പരമ്പരയിലെ ബാറ്റിങുമെല്ലാം ഇംഗ്ലണ്ടിനു നഷ്ടമാവും. ഇന്ത്യക്കെതിരേ ഇംഗ്ലീഷ് ടീമില്‍ ബെയര്‍സ്‌റ്റോ വേണമായിരുന്നുവെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു.

ആര്‍ച്ചറുടെ ബൗളിങ്

ആര്‍ച്ചറുടെ ബൗളിങ്

ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ പോലും മികച്ച വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളറാണ് ജോഫ്ര ആര്‍ച്ചറെന്നു ജയവര്‍ധനെ ചൂണ്ടിക്കാട്ടി. ആര്‍ച്ചര്‍ ടീമിലുള്ളത് ടെസ്റ്റില്‍ ഇന്ത്യക്കു കനത്ത വെല്ലുവിളിയാവും. എല്ലാം കൂടി പരിഗണിക്കുമ്പോള്‍ വളരെ നന്നായി തയ്യാറെടുത്താണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കു വരുന്നതെന്നാണ് ഞാന്‍ കരുതുന്നത്.
സ്പിന്നര്‍മാരായ ഡോണ്‍ ബെസ്സും ജാക്ക് ലീച്ചും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകഴിഞ്ഞു. എങ്കിലും ഇന്ത്യയില്‍ വലിയ വെല്ലുവിളികളാണ് രണ്ടു പേരെയും കാത്തിരിക്കുന്നതെന്നും മുന്‍ ലങ്കന്‍ ഇതിഹാസം പറഞ്ഞു. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 24 മുതല്‍ അഹമ്മദാബാദിലാണ് പിങ്ക് ബോള്‍ ടെസ്റ്റിനു തുടക്കമാവുന്നത്. നാട്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്.

Story first published: Tuesday, January 26, 2021, 13:43 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+