Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കേറ്റ കോലി കൂടുതല്‍ അപകടകാരി; മുന്നറിയിപ്പുമായി ഇംഗ്ലണ്ട് കോച്ച്

ലണ്ടന്‍: ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യ ശനിയാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ വിരാട് കോലി കൂടുതല്‍ അപകടകാരിയാകുമെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിനിടെ കോലി പരിക്കേറ്റ് മൈതാനത്ത് വൈദ്യ സഹായം തേടിയിരുന്നു. ഇതോടെ താരം മൂന്നാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

വിരാട് കോലി മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെയ്‌ലിസ് പറഞ്ഞു. കളിക്കുകയാണെങ്കില്‍ കോലി കൂടുതല്‍ അപകടകാരിയാകും. പരിക്കിന്റെ പിടിയില്‍ അകപ്പെട്ട് നിര്‍ണായക മത്സരത്തിനിറങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയ മുന്‍ ചരിത്രവും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ലിപ്പില്‍ കാച്ചെടുക്കുമ്പോള്‍ കോലിക്ക് പിരിക്കുള്ളതായി തോന്നിയില്ല. എന്തായാലും കോലി കളിച്ചാലും ഇല്ലെങ്കിലും തങ്ങളുടെ സമീപനത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

trevorbayliss

ലോര്‍ഡ്‌സിലെ അതേ രീതിയിലുള്ള പിച്ച് തന്നെയാണ് ട്രെന്റ് ബ്രിഡ്ജിലുമെന്നാണ് ബെയ്‌ലിസിന്റെ അഭിപ്രായം. ആദ്യ ഓവറുകളില്‍ പിച്ച് സ്വിങ് ബൗളിങ്ങിന് അനുകൂലമായേക്കും. അതുകൊണ്ടുതന്നെ ലോര്‍ഡ്‌സിലെ അതേ തന്ത്രം തന്നെയായിരിക്കും മൂന്നാം ടെസ്റ്റിലും, അതില്‍ മാറ്റമുണ്ടാകില്ലെന്നും കോച്ച് പറഞ്ഞു.

മൂന്നാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്ക്‌സിനെ കളിപ്പിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. സ്റ്റോക്ക്‌സ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത് സ്വാഗതം ചെയ്യുന്നു. ടീമില്‍ കളിപ്പിക്കണമോ എന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. സെലക്ഷന്‍ എല്ലാം അതിന്റേതായ രീതിയില്‍ മാത്രമേ നടത്താറുള്ളൂ. കളിക്കാരന്റെ മാനസികവും ശാരീരികവുമായ കരുത്ത് പ്രധാനമാണ്. സ്റ്റോക്ക്‌സിന്റെ മടങ്ങിവരവിനെ എല്ലാ അര്‍ഥത്തിലും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം ആവര്‍ത്തിച്ചു.

Story first published: Friday, August 17, 2018, 14:58 [IST]
Other articles published on Aug 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+