ഗല്ലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെന്‍ ഫോക്‌സ് (107) മിന്നിയപ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് 342 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ബാറ്റിങ് തകര്‍ച്ചയേ അഭിമുഖീകരിക്കുകയാണ്.
19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റിന് 42 റണ്‍സെന്ന നിലയില്‍ പതറുകയാണ് ആതിഥേയരായ ലങ്ക. ആറ് വിക്കറ്റ് കൂടി ശേഷിക്കേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് 300 റണ്‍സ് കൂടി വേണം.

നേരത്തെ, 202 പന്തില്‍ 10 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഫോക്‌സിന്റെ ഇന്നിങ്‌സ്. സാം ക്യൂറാന്‍ (48), കീറ്റണ്‍ ജെന്നിങ്‌സ് (46), ജോസ് ബട്‌ലര്‍ (38), ക്യാപ്റ്റന്‍ ജോ റൂട്ട് (35), ആദില്‍ റാഷിദ് (35) എന്നിവരാണ് സന്ദര്‍ശക നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ലങ്കയ്ക്കായി ദില്‍റുവാന്‍ പെരേര അഞ്ചും സുരങ്ക ലക്മല്‍ മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. അഖില ധനഞ്ജയക്കും രംഗനാ ഹെരാത്തിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ക്രുനാലിന്റെ തീപ്പൊരി ബൗണ്‍സര്‍!! ഹിറ്റ്മാനല്ല ഇത് ക്യാച്ച്മാന്‍... ലഖ്‌നൗവില്‍ ഇവയും സംഭവിച്ചു