For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍-ഇംഗ്ലണ്ട് ഒന്നാം ടി20 ഇന്ന്; സമയം, സാധ്യതാ ഇലവന്‍, അറിയേണ്ടതെല്ലാം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മാഞ്ചസ്റ്ററില്‍. മഴ കളിച്ച ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട പാകിസ്താനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ് ടി20 പരമ്പര. ബാബര്‍ അസാം പാകിസ്താന്‍ പരിമിത ഓവര്‍ നായകനായ ശേഷമുള്ള ആദ്യ പരമ്പരകൂടിയാണിത.് മികച്ച യുവതാര നിരയുള്ള പാകിസ്താന് ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുകയെന്നത് കടുപ്പമേറിയ ജോലി തന്നെയാണ്.

ടി20

ശക്തമായ നിര തന്നെയാണ് ഇംഗ്ലണ്ടിന്റേത്. ടി20യില്‍ ഒന്നാം നമ്പര്‍ക്കാരായിരുന്ന പാകിസ്താന്‍ ഇക്കഴിഞ്ഞ മെയ് മാസത്തിലെ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള അവസരമാണ് പാകിസ്താന് മുന്നിലുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിനെ കീഴടക്കുകയെന്നത് അത്ര എളുപ്പമാവില്ല. കോവിഡിന് ശേഷമുള്ള പാകിസ്താന്റെ ആദ്യ പരിമിത ഓവര്‍ പരമ്പരയാണിത്. ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെതിരേ ഏകദിന പരമ്പര കഴിഞ്ഞിടെ കളിച്ചിരുന്നു.

പാകിസ്താന്റെ ടീം കരുത്ത്

പാകിസ്താന്റെ ടീം കരുത്ത്

നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ ബാബര്‍ അസാമിലാണ് ടീമിന്റെ പ്രതീക്ഷകള്‍. പാകിസ്താന്റെ നായകനായ ബാബറിന്റെ ടെസ്റ്റ് പരമ്പരയിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം ശോഭിക്കുമെന്ന് തന്നെ പ്രതീക്ഷയിലാണ് പാകിസ്താന്‍. പരിചയസമ്പന്നരായ മികച്ച താരങ്ങള്‍ പാക് നിരയിലുണ്ട്. ഓപ്പണര്‍മാരായി ഫഖര്‍ സമാനും ഇമാം ഉല്‍ ഹഖും തന്നെ ഇറങ്ങാനാണ് സാധ്യത. ഇരുവര്‍ക്കും പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച റെക്കോഡുണ്ട്.

പാകിസ്താന്‍

മുന്‍ നായകനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക് എന്നിവരുടെ സാന്നിധ്യവും ടീമിന് കരുത്താകും. പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് പുറത്തായ സര്‍ഫറാസ് അഹ്മദ് വിക്കറ്റ് കീപ്പറായി ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ ബൗളിങ് നിര ശക്തമാണ്. പരിചയ സമ്പന്നായ പേസര്‍ മുഹമ്മദ് അമീറിന്റെ സാന്നിധ്യമാണ് അതില്‍ പ്രധാനം. വഹാബ് റിയാസും ടീമിലിടം പിടിച്ചേക്കും. യുവ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിക്കൊപ്പം സ്പിന്നര്‍ ഷദാബ് ഖാനും കൂടി ചേരുമ്പോള്‍ പാകിസ്താന്‍ ബൗളിങ് നിര ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാവും.

ആധിപത്യത്തോടെ ആതിഥേയര്‍

ആധിപത്യത്തോടെ ആതിഥേയര്‍

ആതിഥേയരെന്ന നിലയില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനുണ്ട്. പരിക്കേറ്റ ജേസണ്‍ റോയി ഇംഗ്ലണ്ട് നിരയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ജോണി ബെയര്‍സ്‌റ്റോ, ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍, സാം ബില്ലിങ്‌സ്,ടോം ബാന്റന്‍, ഡേവിഡ് മലാന്‍ എന്നിവരാവും ബാറ്റിങ് കരുത്തേവുക. ഓള്‍റൗണ്ടര്‍ മോയിന്‍ അലിയും ടീമിലുണ്ടാകും. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ടോം കറാന്‍ എന്നിവര്‍ നയിക്കുന്ന പേസ് നിരയില്‍ സ്പിന്നറായി ആദില്‍ റഷീദും ഇടം പിടിച്ചേക്കും. ബെന്‍ സ്‌റ്റോക്‌സ് ,ജോ റൂട്ട്, ജോസ് ബട്‌ലര്‍ എന്നിവരെ ഇംഗ്ലണ്ട് ടി20 ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

മത്സര സമയം-കാലാവസ്ഥ

മത്സര സമയം-കാലാവസ്ഥ

ഇന്ത്യന്‍ സമയം രാത്രി 10.30നാവും മത്സരം നടക്കുക. സോണി ചാനലുകളിലാണ് മത്സരം തത്സമയം ഉണ്ടാവുക. ടെസ്റ്റ് പരമ്പരയില്‍ മഴ വില്ലനായിരുന്നു. ടി20യിലും മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം രാത്രി 8നും 12.30നും ഇടയില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.

പിച്ചിന്റെ സ്വഭാവം-പുതിയ നേട്ടങ്ങള്‍

പിച്ചിന്റെ സ്വഭാവം-പുതിയ നേട്ടങ്ങള്‍

മാഞ്ചസ്റ്ററിനെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലം. 2017ന് ശേഷമുള്ള കണക്ക് പ്രകാരം 160 റണ്‍സാണ് മാഞ്ചസ്റ്ററിലെ ടി20 ശരാശരി റണ്‍സ്. 108 റണ്‍സ് കൂടി നേടിയാല്‍ പാകിസ്താന്റെ ഷുഹൈബ് മാലിക്കിന് ടി20 ഫോര്‍മാറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കാം. ഈ നേട്ടത്തിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസുകാരനല്ലാത്ത ആദ്യ താരമെന്ന റെക്കോഡാണ് മാലിക്കിനെ കാത്തിരിക്കുന്നത്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇംഗ്ലണ്ട്- ജോണി ബെയര്‍സ്‌റ്റോ, ടോം ബാന്റന്‍, ഡേവിഡ് മലാന്‍, ഇയാന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, ജോ ഡെന്‍ലി,മോയിന്‍ അലി, ഡേവിഡ് വില്ലി, ടോം കറാന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്.

പാകിസ്താന്‍-ഫഖര്‍ സമാന്‍, ബാബര്‍ അസാം, മുഹമ്മദ് ഹഫീസ്, ഹൈദര്‍ അലി, ഷുഹൈബ് മാലിക്ക്, ഷദാബ് ഖാന്‍, സര്‍ഫറാസ് അഹ്മദ്, ഇമാദ് വാസിം, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ഷഹിന്‍ ഷാ അഫ്രീദി

Story first published: Friday, August 28, 2020, 15:09 [IST]
Other articles published on Aug 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+