For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ENG vs NZ: ബ്രോഡ് മാനം കാത്തു, 81 ഓവറുകള്‍ക്കു ശേഷം ആദ്യ വിക്കറ്റ്! 2020നു ശേഷമാദ്യം

ടോം ലാതമിനെയാണ് അദ്ദേഹം പുറത്താക്കിയത്

ടെസ്റ്റ് ക്രിക്കറ്റിലെ നീണ്ട വിക്കറ്റ് വരള്‍ച്ചയ്ക്കു ഒടുവില്‍ അറുതിയിട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ന്യൂസിലാന്‍ഡിനെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ അഞ്ചാംദിനം ടോം ലാതമിനെയാണ് അദ്ദേഹം പുറത്താക്കിയത്. 81 ഓവറുകള്‍ക്കു ശേഷം ടെസ്റ്റില്‍ ബ്രോഡിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്. മാത്രമല്ല 2020 ജനുവരിക്കു ശേഷം ടെസ്റ്റില്‍ അദ്ദേഹത്തിനു ലഭിച്ച ആദ്യ വിക്കറ്റുമാണിത്. ശ്രീലങ്കയില്‍ നടന്ന ടെസ്റ്റില്‍ ആഞ്ചലോ മാത്യൂസിനെ പുറത്താക്കിയ ശേഷം ഒരു വിക്കറ്റ് പോലുമില്ലാതെ വലയുകയായിരുന്നു ബ്രോഡ്. ഒടുവില്‍ ലോര്‍ഡ്‌സില്‍ വച്ച് പേസര്‍ ഇതിനു അറുതിയിട്ടിരിക്കുകയാണ്.

1

തുടര്‍ച്ചയായി അഞ്ചു ഇന്നിങ്‌സുകളിലാണ് ബ്രോഡിനു വിക്കറ്റ് വീഴ്ത്താനാവാതെ പോയത്. 2020 ജനുവരി 14നു ഗല്ലെയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ മൂന്നു വിക്കറ്റുകളെടുത്ത ശേഷം താരത്തിനു വിക്കറ്റ് വരള്‍ച്ചയായിരുന്നു. ഇന്ത്യയില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ ബ്രോഡ് പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ചെന്നൈ, അഹമ്മദാബാദ് എന്നീവിടങ്ങളില്‍ നടന്ന ടെസ്റ്റുകളിലായിരുന്നു പേസര്‍ കളിച്ചത്. ഇന്ത്യക്കെതിരേ രണ്ടു ടെസ്റ്റുകളിലായി 26 ഓവറുകള്‍ ബ്രോഡ് എറിഞ്ഞിരുന്നു.

ന്യൂസിലാന്‍ഡിനെതിരേ സ്വന്തം നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ ബ്രോഡും മറ്റൊരു പരിചയസമ്പന്നനായ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ പേസാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. പക്ഷെ ആദ്യ ഇന്നിങ്‌സില്‍ 27 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ബ്രോഡിന് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.

എന്നാല്‍ ടെസ്റ്റിന്റെ അവസാനദിനം, ന്യൂസിലാന്‍ഡിന്റെ രണ്ടാമിന്നിങ്‌സില്‍ ബ്രോഡ് കാത്തിരുന്ന ആ നിമിഷം പിറന്നു. കിവീസ് താരം ലാതമിനെ 36 റണ്‍സെടുത്തു നില്‍ക്കവെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് വിക്കറ്റ് വരള്‍ച്ചയ്ക്കു അദ്ദേഹം അറുതിയിട്ടത്. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ലാതമിനെതിരേ ചില ബോളുകള്‍ പിച്ച് ചെയ്ത് പുറത്തേക്കു പോയപ്പോള്‍ ഒരു ബോളുകള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അകത്തേക്കു കയറുകയായിരുന്നു. ലാതമിന്റെ കണക്കുകൂട്ടലുകളും ടൈമിങും പിഴച്ചപ്പോള്‍ ബോള്‍ കൃത്യമായി പാഡില്‍ പതിച്ചു. അംപയര്‍ എല്‍ബിഡബ്ല്യു വിളിച്ചെങ്കിലും ലാതം ഡിആര്‍എസിന്റെ സഹായം തേടി. എന്നാല്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയര്‍ ശരിവയ്ക്കുകയായിരുന്നു. ഇതോടെ ബ്രോഡിനു ശ്വാസം നേരെ വീഴുകയും ചെയ്തു. 82ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ബ്രോഡിന്റെ മാനംകാത്ത ഈ വിക്കറ്റ്.

അതേസമയം, ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് മികച്ച ലീഡ് നേടിക്കഴിഞ്ഞു. അഞ്ചാംദിനം 52 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റിനു 169 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റ് കൈയിലിരിക്കെ അവര്‍ ഇപ്പോള്‍ 272 റണ്‍സിനു മുന്നിലാണ്. നേരത്തേ ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 378 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് 275 റണ്‍സിനു കൂടാരംകയറിയിരുന്നു.

Story first published: Sunday, June 6, 2021, 17:48 [IST]
Other articles published on Jun 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+