Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് പര്യടനം, ഐപിഎല്‍ 2021, ടി20 ലോകകപ്പ്, താരങ്ങള്‍ കളിച്ച് മടുക്കും, ഇടവേളയില്ലാതെ മത്സരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ്. വലിയ താരനിരയുള്ള ഇന്ത്യക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് മാരത്തോണ്‍ മത്സരങ്ങളാണ്. ഇടവേള വേണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കം ആവിശ്യപ്പെടുമ്പോഴും മത്സരങ്ങളുടെ നീണ്ട നിര തന്നെയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

Indian cricket players waiting for marathon matches

ഈ മാസം 18ന് നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത പ്രധാന മത്സരം. ന്യൂസീലന്‍ഡിനെതിരായ ഫൈനല്‍ ഈ മാസം 22ന് അവസാനിക്കും. പിന്നീട് നാല് ആഴ്ചയോളം ഇന്ത്യക്ക് ഇടവേളയുണ്ട്. ഇതിന് ശേഷം ആഗസ്റ്റ് നാലിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.

ഈ പരമ്പര അവസാനിക്കുന്നത് സെപ്തംബര്‍ 14നാണ്. ഇതിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ചെറിയ ഇടവേള മാത്രമാണ് ലഭിക്കുന്നത്. സെപ്തംബര്‍ 19നാണ് ഐപിഎല്‍2021ന്റെ രണ്ടാം പാദം ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ നേരിട്ട് പോവുക ഐപിഎല്‍ കളിക്കുന്നതിനാവും. യുഎഇയിലാണ് രണ്ടാം പാദംനടക്കുന്നത്.

india-team

രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ തുടങ്ങിയ നാല് ഫ്രാഞ്ചൈസികളുടെ നായകന്മാരും നിരവധി താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലാണുള്ളത്. ക്വാറന്റെയ്‌ന് ശേഷം ഐപിഎല്‍ കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായിത്തന്നെ മത്സരങ്ങളുണ്ട്. ഓഗസ്റ്റ് 15നാണ് ഐപിഎല്‍ 2021 ഫൈനല്‍.

ഐപിഎല്ലിന് ശേഷവും ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമമില്ല. ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് നടക്കാനുണ്ട്. ഇന്ത്യയാണ് ലോകകപ്പിന് വേദിയാവേണ്ടത്. എന്നാല്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ലോകകപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റിയേക്കും. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ടി20 ലോകകപ്പിന് ശേഷം മാത്രമാവും ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുക.

ഇതിനോടകം തന്നെ മത്സരഭാരം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്തെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ തുടങ്ങിയ താരങ്ങളെല്ലാം മൂന്ന് ഫോര്‍മാറ്റിലും സജീവമായി തുടരുന്നവരാണ്. അമിത മത്സരഭാരം താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ ഇന്ത്യയുടെ ടി20 പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടിയായേക്കും.

Story first published: Thursday, June 10, 2021, 12:45 [IST]
Other articles published on Jun 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+