For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് 'ഇംഗ്ലണ്ടല്ല'!! ഇന്ത്യ തന്നെ... ഇത്തവണ പൊളിക്കും, ചരിത്രം തിരുത്താന്‍ കോലിക്കൂട്ടമൊരുങ്ങി

81 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇന്ത്യയുടെ യുകെ പര്യടനം

ദില്ലി: 81 ദിവസം നീണ്ടുനില്‍ക്കുന്ന യുകെ പര്യടനത്തിനായി ടീം ഇന്ത്യ തയ്യാര്‍. ഇംഗ്ലണ്ടിലും അയര്‍ലാന്‍ഡിലുമായി നടക്കാനിരിക്കുന്ന പരമ്പരകളില്‍ നേട്ടം കൊയ്യാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കോലിയും സംഘവും.

ബുദ്ധിമുട്ടേറിയ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കു തങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. ഇംഗ്ലണ്ടിലേക്കു തിരിക്കുന്നതിനു മുമ്പ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോച്ച് രവി ശാസ്ത്രിയും കോലിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു.

സ്വന്തം നാടു പോലെ തന്നെ

സ്വന്തം നാടു പോലെ തന്നെ

100 ദിവസത്തിനടുത്ത് യുകെയില്‍ തന്നെയാവുമെന്നതിനാല്‍ വിദേശത്ത് കളിക്കുന്നതിന്റെ അപരിചിതത്വം ഇന്ത്യക്ക് ഉണ്ടാവില്ലെന്ന് കോലിയും കോച്ച് ശാസ്ത്രിയും പറഞ്ഞു.
താരങ്ങള്‍ക്ക് ഇതു വളരെയിധം ഗുണം ചെയ്യുമെന്നും ഹോംഗ്രൗണ്ടില്‍ കളിക്കുന്നതു പോലെ തന്നെ തങ്ങളുടെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ ഇതു അവരെ സഹായിക്കുമെന്നും ശാസ്ത്രി വിശദമാക്കി. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്ന ഫീല്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വളരെ വലിയ മുതല്‍ക്കൂട്ടാവുമെന്ന് കോലി പറഞ്ഞു.

ആദ്യ മല്‍സരം 27ന്

ആദ്യ മല്‍സരം 27ന്

അയര്‍ലാന്‍ഡിനെതിരായ രണ്ടു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യയുടെ യുകെ പര്യടനം ആരംഭിക്കുന്നത്. ജൂണ്‍ 27നാണ് ഇന്ത്യയും ഐറിഷ് ടീമും തമ്മിലുള്ള ആദ്യത്തെ ട്വന്റി20. രണ്ടു ട്വന്റി20 മല്‍സരങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കും.
ഇംഗ്ലണ്ടില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി20 ഏകദിന പരമ്പരകളില്‍ ഇന്ത്യ കളിക്കുന്നുണ്ട്.
തുടക്കത്തില്‍ തന്നെ നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയുന്നത് ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.

അവസാനത്തെ ഇംഗ്ലീഷ് പര്യടനം

അവസാനത്തെ ഇംഗ്ലീഷ് പര്യടനം

ഇംഗ്ലണ്ടില്‍ അവസാനമായി 2014ല്‍ പര്യടനം നടത്തിയപ്പോള്‍ ഒരു ടീമെന്ന നിലയില്‍ ഇന്ത്യക്കു ഒത്തിണക്കം കാണിക്കാന്‍ സാധിച്ചില്ലെന്നു കോലി അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ ബാറ്റിങ് നിരയും ബൗളിങ് നിര കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ചിന്തിക്കുകയും കളിക്കളത്തില്‍ ഈ ആത്മവിശ്വാസം പുറത്തെടുക്കുകയും ചെയ്താല്‍ ഏതു സാഹചര്യത്തിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നും കോലി വിശദമാക്കി.

സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്

സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്

ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലെയും സാഹചര്യവുമായി തികച്ചും വ്യത്യസ്തമാണ് ഇംഗ്ലണ്ടിലേത് എന്നതില്‍ തര്‍ക്കമില്ലെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോഴേക്കും സാഹചര്യങ്ങളുമായി ഇന്ത്യ പൊരുത്തപ്പെട്ടു വന്നിട്ടുണ്ടാവും. കുറച്ചു കാലം അവിടെ കഴിയാന്‍ സാധിക്കുന്നത് തന്നെയാണ് ഇതിന്റെ കാരണം.
എത്ര ദുഷ്‌കരമായ വേദിയിലാണ് മല്‍സരമെങ്കിലും അവിടെ കുറച്ചുനാള്‍ ചെലവിട്ട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു സാധിച്ചാല്‍ സ്വന്തം നാട്ടില്‍ കളിക്കുന്നതു പോലെ മാത്രമേ താരങ്ങള്‍ക്കു അനുഭവപ്പെടുകയുള്ളൂവെന്ന് കോലി പറഞ്ഞു.

എതിരാളികളേക്കാള്‍ ശ്രദ്ധ പിച്ചിലും സാഹചര്യത്തിലും

എതിരാളികളേക്കാള്‍ ശ്രദ്ധ പിച്ചിലും സാഹചര്യത്തിലും

എതിര്‍ ടീമിനേക്കാള്‍ ഇന്ത്യ ശ്രദ്ധിക്കുന്നത് ഇംഗ്ലണ്ടിലെ പിച്ചുകളെയും സാഹചര്യത്തെയുമാണെന്ന് കോച്ച് ശാസ്ത്രി വ്യക്തമാക്കി. ഇംഗ്ലണ്ട് പര്യടനം ഒരു എവേ സീരീസായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്‍റി20, ഏകദിന പരമ്പരകള്‍ക്കു ശേഷമാണ് ടെസ്റ്റ് പരമ്പരയെന്നത് എന്തു കൊണ്ടും ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. ട്വന്റി20, ഏകദിന പരമ്പരകള്‍ കഴിഞ്ഞ് ഒരു മാസത്തിനു ശേഷം മാത്രമേ ടെസ്റ്റ് പരമ്പരയുള്ളൂവെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

 എല്ലാം ഹോം മാച്ച് തന്നെ

എല്ലാം ഹോം മാച്ച് തന്നെ

ഹോം, എവേ എന്ന വേര്‍തിരിവ് ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ മല്‍സരങ്ങളും ഹോം മാച്ചുകള്‍ തന്നെയാണ്. എതിര്‍ ടീമിനോടല്ല, മറിച്ച് പിച്ചിനോടാണ് ടീം ഏറ്റുമുട്ടുന്നതെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. പിച്ചിനെ കീഴടക്കുകയെന്നതാണ് ടീമിന്റെ ലക്ഷ്യം. എവിടെ കളിച്ചാലും അവിടുത്തെ പിച്ചിനെ കീഴടക്കിക്കഴിഞ്ഞാല്‍ ടീം വിജയിച്ചു കഴിഞ്ഞു.
മറ്റു രാജ്യങ്ങള്‍ ഇന്ത്യയിലെത്തി ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു മികച്ച പ്രകടനം നടത്തുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. അതുപോലെ ഇന്ത്യക്കും സാധിക്കണമെന്നും കോച്ച് പറഞ്ഞു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

Story first published: Saturday, June 23, 2018, 14:58 [IST]
Other articles published on Jun 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+