ഹൃദയം സമ്മതിക്കുന്നില്ല... ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ടെയ്‌ലര്‍ ഇരുപത്താറാം വയസ്സില്‍ വിരമിച്ചു!
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പ്രതിഭാധനനായ ബാറ്റ്‌സ്മാന്‍ ജയിംസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ടെയ്‌ലര്‍ അപ്രതീക്ഷിതമായി ക്രിക്കറ്റ് അവസാനിപ്പിച്ചത്. 26 വയസ്സേ ആയിട്ടുള്ളൂ ടെയ്‌ലറിന്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ടെയ്‌ലര്‍ ആരാധകരുമായി അസുഖ വിവരം പങ്കുവെച്ചത്.
നോട്ടിങ്ഹാം താരമായ ടെയ്‌ലര്‍ ഇംഗ്ലണ്ടിന് വേണ്ടി 7 ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചു. 26 റണ്‍സ് ശരാശരിയില്‍ 312 റണ്‍സാണ് സമ്പാദ്യം. ഏകദിനങ്ങളില്‍ 42 റണ്‍സ് ശരാശരിയില്‍ 887 റണ്‍സടിച്ചിട്ടുണ്ട്. 1 സെഞ്ചുറിയും 7 അര്‍ധസെഞ്ചുറികളും അടിച്ചു. 139 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 9306 റണ്‍സും ടെയ്‌ലറുടെ പേരിലുണ്ട്. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നെങ്കിലും അവസാന ഇലവനില്‍ ഇടം കിട്ടിയില്ല.

ടെയ്‌ലര്‍ ഇരുപത്താറാം വയസ്സില്‍ കളിക്കളം വിടുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മറ്റുമായി ടെയ്‌ലറുടെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥിക്കുകയാണ് ആരാധകര്‍. ജയിംസ് ടെയ്‌ലര്‍ ഇത്തരത്തില്‍ വിരമിക്കുന്നു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് ഇംഗ്ലണ്ട് ടീം ഡയറക്ടര്‍ ആന്‍ഡ്രൂ സ്‌ട്രോസ് പറഞ്ഞു. അസാധ്യമായ മനസ്ഥൈര്യമുള്ള കളിക്കാരനായിരുന്നു ടെയ്‌ലര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications