Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

600 വിക്കറ്റ് നേട്ടത്തിനു പിന്നാലെ റാങ്കിങിലും ജിമ്മിക്ക് കുതിപ്പ്, ബൗളര്‍മാരില്‍ ആദ്യ 10ല്‍

ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകളെടുത്ത ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറന്ന അപൂര്‍വ്വ നേട്ടം കുറിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന് ഐസിസി റാങ്കിങിലും മുന്നേറ്റം. ഐസിസിയുടെ പുതിയ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ആദ്യ 10നുള്ളിലെത്തി. പാകിസ്താനെതിരാ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിഘ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്ത ആന്‍ഡേഴ്‌സന്‍ പരമ്പരയില്‍ 11 വിക്കറ്റുകളും നേടിയിരുന്നു. ഈ പ്രകടനങ്ങളാണ് റാങ്കിങിലും അദ്ദേഹത്തിനു കരുത്തായത്.

1

പുതുതായി പുറത്തു വിട്ട റാങ്കിങ് അനുസരിച്ച് ആന്‍ഡേഴ്‌സന്‍ എട്ടാംസ്ഥാനത്തുണ്ട്. ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം ഈ റാങ്കിലെത്തിയത്. അതേസമയം, ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് റാങ്കിങില്‍ തലപ്പത്ത് തുടരുകയാണ്. ഇംഗ്ലണ്ട് ടീമില്‍ ആന്‍ഡേഴ്‌സന്റെ ബൗളിങ് പാര്‍ടനറായ സ്റ്റുവര്‍ട്ട് ബ്രോഡാണ് 845 പോയിന്റുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് ഒരു സ്ഥാനം നഷ്ടമായി എട്ടംറാങ്കിലേക്കു വീണിട്ടുണ്ട്. പാകിസ്താനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളില്‍ നിന്നു വിട്ടുനിന്നതാണ് അദ്ദേഹത്തിനു വിനയായത്. സ്റ്റോക്‌സിന്റെ വീഴ്ച മുതലെടുത്ത ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര ഏഴാം റാങ്കിലേക്കു കയറി.

ഓള്‍റൗണ്ടര്‍മാരില്‍ സ്റ്റോക്‌സിനു ഒന്നാംസ്ഥാനം നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് ഏഴാംസ്ഥാനത്തേക്കു മുന്നേറിയിട്ടുണ്ട്.

ടെസ്റ്റ് ടീമുകളുടെ റാങ്കിങില്‍ ഓസ്‌ട്രേലിയയാണ് ഒന്നാംസ്ഥാനത്തു തുടരുന്നത്. 116 പോയിന്റാണ് ഓസീസിനുള്ളത്. ഒരു പോയിന്റ് പിന്നിലായി ന്യൂസിലാന്‍ഡാണ് രണ്ടംസ്ഥാനത്ത്. ഒരു പോയിന്റ് പിറകില്‍ ഇന്ത്യ മൂന്നൂം റാങ്കിങിലും നില്‍ക്കുന്നു. 105 പോയിന്റോടെ ഇംഗ്ലണ്ടാണ് നാലാം നമ്പറിലുള്ളത്.

Story first published: Wednesday, August 26, 2020, 15:55 [IST]
Other articles published on Aug 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+