Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

600ാം വിക്കറ്റ്, ആന്‍ഡേഴ്‌സന് അപൂര്‍വ്വ റെക്കോര്‍ഡ്- നേട്ടം കൈവരിച്ച ആദ്യത്തെ ഫാസ്റ്റ് ബൗളര്‍

സതാംപ്റ്റന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ചരിത്രം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറി. പാകിസ്താനെതിരേ സതാംപ്റ്റണിലെ റോസ് ബൗളില്‍ നടന്നു കൊണ്ടിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ആന്‍ഡേഴ്‌സന്‍ ലോക റെക്കോര്‍ഡിട്ടത്.

1

598 വിക്കറ്റുകളായിരുന്നു പാകിസ്താന്‍ ഫോളോഓണിനെ തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ഇറങ്ങുമ്പോള്‍ ആന്‍ഡേഴ്‌സന്റെ സമ്പാദ്യം. പാക് ഓപ്പണര്‍ ആബിദ് അലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അദ്ദേഹം നാലാം ദിനം കളി അവസാനിക്കുമ്പോള്‍ തന്നെ വിക്കറ്റുകളുടെ എണ്ണം 599 ആക്കിയിരുന്നു. ഒടുവില്‍ അഞ്ചാംദിനത്തില്‍ ലോകം മുഴുവന്‍ കാത്തിരുന്ന ആ നിമിഷവും പിറന്നു. പാക് നായകന്‍ അസ്ഹര്‍ അലിയെ (31) ജോ റൂട്ടിന് സമ്മാനിച്ച് ആന്‍ഡേഴ്‌സന്‍ ചരിത്രത്താളുകളില്‍ തന്റെ പേരും എഴുതിച്ചേര്‍ത്തു.

ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഇനി 38 കാരനായ ആന്‍ഡേഴ്‌സനു മുന്നിലുള്ളത് മൂന്നു പേര്‍ മാത്രം. ഇവരെല്ലാം സ്പിന്നര്‍മാരാണെന്നതാണ് മറ്റൊരു കൗതുകമുണര്‍ത്തുന്ന കാര്യം. 800 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത വിധം തലപ്പത്ത് നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ് 708 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്ത്. ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെ 619 വിക്കറ്റുകളുമായി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

2

ഒന്നു മനസ്സ് വച്ചാല്‍ കുംബ്ലെയെ പിന്നിലാക്കി ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തേക്കു കയറാന്‍ ആന്‍ഡേഴ്‌സനാവും. എന്നാല്‍ ഇംഗ്ലീഷ് പേസര്‍ ഇനിയെത്ര കാലം കളിക്കളത്തില്‍ തുടരുമെന്നതാണ് അറിനായുള്ളത്. ഓസ്‌ട്രേലിയക്കെതിരായ അടുത്ത ആഷസ് പരമ്പര വരെയെങ്കിലും മല്‍സരംഗത്തു തുടരാന്‍ ആഗ്രഹിക്കുന്നതായാണ് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയത്.

ആന്‍ഡേഴ്‌സന്റെ 600ാം വിക്കറ്റിന്റെ വീഡിയോ കാണാം

നേരത്തേ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനു അവകാശപ്പെട്ടതായിരുന്നു. 563 വിക്കറ്റുകളായിരുന്നു അദ്ദേഹം നേടിയത്. ഈ റെക്കോര്‍ഡ് 2018ല്‍ ഇന്ത്യക്കെതിരേ നടന്ന ഓവല്‍ ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ മറികടക്കുകയായിരുന്നു.
2003ല്‍ സിംബാബ്‌വെയ്‌ക്കെതിരേ കളിച്ചു കൊണ്ടായിരുന്നു ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 156 ടെസ്റ്റുകളലില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്.

ആന്‍ഡേഴ്‌സന്റെ കരിയറിലെ നാഴികക്കല്ലുകള്‍

ആദ്യ വിക്കറ്റ്- മാര്‍ക്ക് വെര്‍മ്യുലന്‍ (2003)
50ാം വിക്കറ്റ്- എംഎസ് ധോണി (2007)
100ാം വിക്കറ്റ്- ജാക്വിസ് കാലിസ് (2008)
200ാം വിക്കറ്റ്- പീറ്റര്‍ സിഡ്ല്‍ (2010)
300ാം വിക്കറ്റ്- പീറ്റര്‍ ഫുള്‍ട്ടന്‍ (2013)
400ാം വിക്കറ്റ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2015)
500ാം വിക്കറ്റ്- ക്രെയ്ഗ് ബ്രാത്വെയ്റ്റ് (2017)
600ാം വിക്കറ്റ്- അസ്ഹര്‍ അലി (2020).

Story first published: Tuesday, August 25, 2020, 23:06 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+