ഇന്ത്യക്കെതിരേ ഇനി ഷോര്‍ട്ട് ബോള്‍ തന്ത്രം നടക്കില്ല... കാരണം ഹിറ്റ്മാന്‍, എന്തെറിഞ്ഞാലും രക്ഷയില്ല

ലണ്ടന്‍: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ കട്ട ഫാനാണ് താനെന്നു ഇംഗ്ലണ്ടിന്റെ തീപ്പൊരി ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍. ഐപിഎല്ലില്‍ തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ലൈവ് വീഡിയോ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഹിത് വളരെ മികച്ച ബാറ്റ്‌സ്മാനാണെന്നും അദ്ദേഹം കളിക്കുമ്പോള്‍ ബാറ്റിങ് ഇത്രയും സിംപിളാണോയെന്നു നമുക്ക് തോന്നിപ്പോവുമെന്നും ബട്‌ലര്‍ അഭിപ്രായപ്പെട്ടു. ഹിറ്റ്മാന്റെ ബാറ്റിങ് ശൈലിയുടെ കടുത്ത ആരാധകനാണ് താനെന്നും അതുപോലെ കളിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇംഗ്ലണ്ട് താരം പറയുന്നു.

രോഹിത് ശരിക്കുമൊരു ഗംഭീര ബാറ്റ്‌സ്മാനാണ്. ആയാസരഹിതമാണ് അദ്ദേഹത്തിന്റെ ബാറ്റിങ്. രോഹിത്തിന്റേതു പോലെയുള്ള ശൈലി ഇന്ത്യയുടെ മറ്റു ചില താരങ്ങള്‍ കൂടിയുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ രാജസ്ഥാനിലെ ടീമംഗവും ന്യൂസിലാന്‍ഡ് സ്പിന്നറുമായ ഇഷ് സോധിയുമായി സംസാരിക്കവെ ബട്‌ലര്‍ വ്യക്തമാക്കി.
ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അത് വലിയ സ്‌കോറാക്കി മാറ്റാനുള്ള രോഹിത്തിന്റെ കഴിവ് താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് കളിയില്‍ നിര്‍ണായകമായി മാറുകയും ചെയ്യാറുണ്ടെന്നും ബട്‌ലര്‍ ചൂണ്ടിക്കാട്ടി.

ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലും അവ സിക്‌സറിലേക്കും ബൗണ്ടറിയിലേക്കും പായിക്കുന്നതിലും രോഹിത്തിനു പ്രത്യേക മിടുക്ക് തന്നെയുണ്ടെന്നും ബട്‌ലര്‍ അഭിപ്രായപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഷോര്‍ട്ട് ബോളുകളായിരുന്നു മറ്റു ടീമുകളുടെ ബൗളര്‍മാര്‍ ഇന്ത്യക്കെതിരേ ആയുധമാക്കിയിരുന്നത്. എന്നാല്‍ രോഹിത്തിന് ഇതു നടക്കില്ല. രോഹിത് ഷോര്‍ട്ട് ബോളുകളെ ശരിക്കും ശിക്ഷിക്കും. ഫുള്‍ ടോസ് എറിഞ്ഞാല്‍ മുന്നോട്ട് കയറിവന്ന് അവയെയും രോഹിത് അടിച്ചു പറത്തും. ഏറെക്കാലമായി തകര്‍പ്പന്‍ പ്രകടനമാണ് രോഹിത് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അനായാസമായ ബാറ്റിങ് ശൈലി തനിക്കിഷ്ടമാണ്. ആളുകള്‍ രോഹിത്തിനെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും ഇതാണെന്നു ബട്‌ലര്‍ വ്യക്തമാക്കി.

കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലൂടെയാണ് രോഹിത് ഇപ്പോള്‍ കടന്നുപോവുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനു പിന്നാലെ ഇപ്പോള്‍ ടെസ്റ്റിലും രോഹിത് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് ഹിറ്റ്മാനായിരുന്നു. അഞ്ചു സെഞ്ച്വറികളാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ വാരിക്കൂട്ടിയത്. ഇതു പുതിയ ലോക റെക്കോര്‍ഡ് കൂടിയാണ്. ഇന്ത്യയെ അപരാജിതരായി ലോകകപ്പിന്റെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതും രോഹിത്തായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications