Kohli vs Babar: കൂടുതല്‍ കേമന്‍ ബാബര്‍ ആസം!! കാരണം ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് സ്പിന്നര്‍
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുമായി താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാകിസ്താന്‍ സെന്‍സേഷന്‍ ബാബര്‍ ആസം. ബാറ്റിങ് ടെക്‌നിക്ക് കൊണ്ടും ശൈലി കൊണ്ടും കോലിയുമായി പല സാമ്യതകളും താരത്തിനുണ്ട്. ചുരുങ്ങിയ കാലം കൊണ്ടാണ് ബാബര്‍ പാക് ടീമിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയത്. കഴിഞ്ഞ ദിവസം പാക് ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനും താരം നിയമിക്കപ്പെട്ടിരുന്നു.
കോലിയെയും ബാബറിനെയും താരതമ്യം ചെയ്യുകയാണെങ്കില്‍ ബാബറിനെയാണ് താന്‍ കൂടുതല്‍ മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കുകയെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. അതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോലിയെയും ബാബറിനയും താരതമ്യം ചെയ്യുകയെന്നത് വളരെ കടുപ്പമേറിയ കാര്യം തന്നെയാണെന്നു റഷീദ് വ്യക്തമാക്കി. നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ കോലിക്കു മുകളില്‍ താന്‍ തിരഞ്ഞെടുക്കുക ബാബര്‍ ആസമിനെയായിരിക്കും. ഫോം മാത്രമേ താന്‍ മാനദണ്ഡമാക്കിയിട്ടുളളൂ. നിലവില്‍ കോലിയേക്കാള്‍ മികച്ച ഫോമിലുള്ളത് ബാബറാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒന്നാംസ്ഥാനം നല്‍കുന്നത്. എങ്കിലും രണ്ടു പേരും ലോകോത്തര ബാറ്റ്‌സ്മാന്‍മാരാണെന്നും റഷീദ് വ്യക്തമാക്കി.

2019ല്‍ മിന്നുന്ന പ്രകടനം നടത്തി കോലിക്ക് ഈ വര്‍ഷം തന്റെ ഏറ്റവും മികച്ച ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ 1377 റണ്‍സ് അദ്ദേഹം നേടിയിരുന്നു. എന്നാല്‍ 2020ല്‍ കോലി അത്ര മികച്ച ഫോമില്ല. ന്യൂസിലാന്‍ജിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് കോലി അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. ഈ പരമ്പരയില്‍ വെറും 38 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ.
ഈ വര്‍ഷം കളിച്ച ആറ് ഏകദിനങ്ങളില്‍ നിന്നും 258 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ആറു ടി20കൡ നിന്നും ഇന്ത്യന്‍ നായകന്‍ നേടിയതാവട്ടെ 161 റണ്‍സുമാണ്.
മറുഭാഗത്ത് ഒരു ടെസ്റ്റാണ് ബാബര്‍ ഈ വര്‍ഷം പാകിസ്താനു വേണ്ടി കളിച്ചത്. മല്‍സരത്തില്‍ 143 റണ്‍സും താരം നേടി. രണ്ടു ടി20കളില്‍ നിന്ന് 66 റണ്‍സും ആസം എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഏകദിനത്തില്‍ താരം കളിച്ചിട്ടില്ല. ഈ സീസണിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ 10 മല്‍സരങ്ങളില്‍ നിന്നും 345 റണ്‍സുമായി ബാബര്‍ മിന്നിയിരുന്നു.

കോലിയെയും ബാബറിനെയും താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നാണ് ദിവസങ്ങള്‍ക്കു മുമ്പ് പാകിസ്താന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസഫ് പറഞ്ഞത്.
ബാബറിനെ ഈ ഘട്ടത്തില്‍ ഒരിക്കലും കോലിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കാരണം കോലി ബാബറിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുകയും കൂടുതല്‍ അനുഭവസമ്പത്തുമുള്ള താരമാണ്. 2008-09 മുതല്‍ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്. ബാബര്‍ വളരെ സോളിഡായ ബാറ്റ്സ്മാനാണെന്നതില്‍ സംശയമില്ല. എന്നാല്‍ കോലിയുമായി താരതമ്യം ചെയ്യരുത്. ഇരുവരും തങ്ങളുടേതായ തരത്തില്‍ ഗംഭീര ബാറ്റ്സ്മാന്‍മാരാണ്. നിലവില്‍ കോലിയാണ് നമ്പര്‍ വണ്‍. മഹാനായ ബാറ്റ്സ്മാനാണ് അദ്ദേഹമെന്നും യൂസഫ് അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications