ഡികോക്ക് ലോകകപ്പിലെ ആദ്യ ഭാഗ്യവാന്‍!! ഇങ്ങനെയും രക്ഷപ്പെടുമോ? ഷോക്ക് മാറാതെ ആദില്‍ റഷീദ്
ഓവല്‍: ഈ ലോകകപ്പിലെ ആദ്യത്തെ ഭാഗ്യവാനായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക്. ഭാഗ്യം ഒപ്പമുണ്ടായതു കൊണ്ടു മാത്രമാണ് ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ താരം രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്ക 104 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റുവാങ്ങിയ കളിയില്‍ ടീമിന്റെ ടോപ്‌സ്‌കോററായത് ഡികോക്കായിരുന്നു.
312 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 207 റണ്‍സിനു പുറത്തായിരുന്നു. 68 റണ്‍സെടുത്ത ഡികോക്കാണ് ടീമിന്റെ തോല്‍വിഭാരം കുറച്ചത്. എന്നാല്‍ ഭാഗ്യം കൂട്ടിന് ഇല്ലായിരുന്നെങ്കില്‍ ഡികോക്ക് വളരെ നേരത്തെ തന്നെ പുറത്താവുമായിരുന്നു.
നിരാശയില്‍ ആദില്‍ റഷീദ്
ഡികോക്ക് കളിയിലെ ഭാഗ്യ താരമായപ്പോള്‍ നിര്‍ഭാഗ്യം പിടികൂടിയത് ഇംഗ്ലണ്ച് സ്പിന്നര്‍ ആദില്‍ റഷീദിനെയായിരുന്നു. കളിയുടെ 11 ഓവറിലായിരുന്നു നാടകീയ മുഹൂര്‍ത്തം. റഷീദിന്റെ ഗൂഗ്ലി കളിക്കാന്‍ ശ്രമിച്ച ഡികോക്കിന് പിഴച്ചു. ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ഡികോക്ക് പരാജയപ്പെട്ടപ്പോള്‍ പന്ത് സ്റ്റംപിന്റെ അരികില്‍ തട്ടി ലൈറ്റ് തെളിയുകയും ചെയ്തു. എന്നാല്‍ ബെയ്ല്‍സ് സ്റ്റംപിന് മുകളില്‍ തന്നെ വീഴാതെ നിന്നതോടെ ഡികോക്കിനെതിരേ അംപയര്‍ ഔട്ട് വിധിച്ചില്ല. പന്ത് പിടിയിലൊതുക്കാന്‍ ഇംഗ്ലീഷ ്‌വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പരാജയപ്പെടുക കൂടി ചെയ്തതോടെ അതു ബൈ ആയി ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. ഡികോക്ക് അപ്പോള്‍ 29 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ.

ഐപിഎല്ലിലും
പന്ത് നേരെ സ്റ്റംപില്‍ വന്ന് പതിച്ചിട്ടും ബാറ്റ്‌സ്മാന്‍ ഔട്ടാവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുന്നത് ഇതാദ്യമല്ല. ഐപിഎല്ലിന്റെ 12ാം സീസണിലും ഇതുപോലെയുള്ള ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഐപിഎല്ലില്‍ ഒന്നിലേറെ കളിക്കാരാണ് ഇത്തരത്തില്‍ പുറത്താവാതാതെ അവിശ്വസനീയമാം വിധത്തില്‍ രക്ഷപ്പെട്ടത്.
വീഡിയോ കാണാം
ഇംഗ്ലണ്ടിനെതിരായ ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ സ്പിന്നര്‍ ആദില്‍ റഷീദിന്റെ പന്ത് സ്റ്റംപില്‍ തട്ടിയിട്ടും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക് ഔട്ടാവാതെ രക്ഷപ്പെടുന്നു. വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications