For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ആദ്യ ജയം ആതിഥേയര്‍ക്ക്... ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ടു

104 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം

By Manu
ദുരന്തമായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര

ഓവല്‍: ഐസിസി ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനാണ് കന്നിയങ്കത്തില്‍ ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 311 റണ്‍സാണ് നേടിയത്.

archer

മറുപടിയില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാതെയാണ് കീഴടങ്ങിയത്. 39.5 ഓവറില്‍ 207 റണ്‍സിന് ദക്ഷിണാഫ്രിക്ക കൂടാരത്തില്‍ തിരിച്ചെത്തി. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് (68), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (50) എന്നിവരുടെ ഫിഫ്റ്റികള്‍ മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പ്രകടനം ദുരന്തമായി മാറി. 74 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ഡികോക്ക് ടീമിന്റെ ടോപ്‌സ്‌കോററായത്. ഡ്യുസെന്‍ 61 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും നേടി.

അവസാന നിമിഷം ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലെത്തിയ ജോഫ്ര ആര്‍ച്ചറാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. താരം മൂന്നു വിക്കറ്റുമായി ഇംഗ്ലീഷ് ബൗളിങിന് ചുക്കാന്‍ പിടിച്ചു. ലിയാം പ്ലങ്കെറ്റിനും ബെന്‍ സ്റ്റോക്‌സിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് 311 നഷ്ടത്തില്‍ റണ്‍സാണ് നേടാനായത്. നാലു പേരുടെ ഫിഫ്റ്റികളാണ് ആതിഥേയരുടെ ഇന്നിങ്‌സിന് കരുത്തായത്. ഏകദിനത്തില്‍ കഴിഞ്ഞ അഞ്ച് മല്‍സരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഈ കളിയിലേത്. 89 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. 79 പന്തുകള്‍ നേരിട്ട സ്റ്റോക്‌സിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറികളുണ്ടായിരുന്നു. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ (57), ജാസണ്‍ റോയ് (54), ജോ റൂട്ട് (51) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു കളിയില്‍ ഇംഗ്ലണ്ടില്‍ നാലു താരങ്ങള്‍ ഫിഫ്റ്റി നേടിയത്.

ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ ആദ്യ ഓവറില്‍ ഗോള്‍ഡന്‍ ഡെക്കായി നഷ്ടമായ ഇംഗ്ലണ്ടിനെ രണ്ടാം വിക്കറ്റില്‍ ജാസണ്‍- റൂട്ട് സഖ്യം സെഞ്ച്വറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ റൂട്ട്-മോര്‍ഗന്‍ സഖ്യവും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. നായകന്റെ കളി കെട്ടഴിച്ച മോര്‍ഗന്‍ 60 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും പറത്തിയപ്പോള്‍ ജാസണ്‍ 53 പന്തില്‍ എട്ടു ബൗണ്ടറികളും റൂട്ട് 59 പന്തില്‍ അഞ്ചു ബൗണ്ടറികളും നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുംഗി എന്‍ഡിഗി മൂന്നു വിക്കറ്റെടുത്തപ്പോള്‍ കാഗിസോ റബാദയ്ക്കും ഇമ്രാന്‍ താഹിറിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ടോസിനു ശേഷം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

May 30, 2019, 9:43 pm IST

തുടര്‍ച്ചയായ വിക്കറ്റുകള്‍ കൈവിട്ട ദക്ഷിണാഫ്രിക്ക തോല്‍വി ഭീഷണിയിലാണ്. 34 ഓവര്‍ കഴിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴിന് 180 റണ്‍സെന്ന നിലയിലാണ്. ജയിക്കാന്‍ 94 പന്തില്‍ ഇനി 132 റണ്‍സ് കൂടി വേണം

May 30, 2019, 8:54 pm IST

ഹാഷിം അംല (5), എയ്ഡന്‍ മര്‍ക്രാം (11), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (5) എന്നിവരാണ് പുറത്തായത്. മര്‍ക്രാമിന്റെയും ഡുപ്ലെസിയുടെയും വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ക്കാണ്. അംല പരിക്കുകാരണം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

May 30, 2019, 8:52 pm IST

312 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ദക്ഷിണാഫ്രിക്ക 23 ഓവര്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിന് 129 റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡികോക്കിന്റെ (68) ഫിഫ്റ്റിയാണ് ദക്ഷിണാഫ്രിക്കയ്ക്കു തുണയായത്.

May 30, 2019, 6:09 pm IST

44 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് ആറു വിക്കറ്റന് 260 റണ്‍സെടുത്തു. മോയിന്‍ അലിയാണ് (3) ആറാമനായി ക്രീസ് വിട്ടത്. എന്‍ഗിഡിക്കാണ് വിക്കറ്റ്‌

May 30, 2019, 6:08 pm IST

അപകകാരിയായ ജോസ് ബട്‌ലറെ ദക്ഷിണാഫ്രിക്ക അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കെ ലുംഗി എന്‍ഗിഡി ബട്‌ലറെ ബൗള്‍ഡാക്കുകയായിരുന്നു

May 30, 2019, 5:34 pm IST

സ്‌റ്റോക്‌സും ഫിഫ്റ്റി ക്ലബ്ബിലെത്തി. ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ നാലു താരങ്ങള്‍ ഫിഫ്റ്റി തികച്ചത്.

May 30, 2019, 5:21 pm IST

മോര്‍ഗനും ഫിഫ്റ്റി. ജാസണ്‍, റൂട്ട് എന്നിവര്‍ക്കു പിന്നാലെയാണ് നായകനും ഫിഫ്റ്റി തികച്ചത്. 33 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ടിന് മൂന്നിന് 191 റണ്‍സെന്ന ശക്തമായ നിലയിലാണ്. മോര്‍ഗനും ബെന്‍ സ്‌റ്റോക്‌സുമാണ് (31*) ക്രീസില്‍.

May 30, 2019, 4:36 pm IST

ഇംഗ്ലണ്ടിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ (0) ആദ്യ ഓവറില്‍ നഷ്ടമായെങ്കിലും ജാസണ്‍ റോയ് (54), ജോ റൂട്ട് (51) എന്നിവരുടെ ഫിഫ്റ്റികള്‍ ഇംഗ്ലണ്ടിനെ കളിയിലേക്കു തിരിച്ചു കൊണ്ടു വരികയായിരുന്നു. 21 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് മൂന്നിന് 117 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും (6*) ബെന്‍ സ്‌റ്റോക്‌സുമാണ് (4*) ക്രീസില്‍.

Story first published: Thursday, May 30, 2019, 22:19 [IST]
Other articles published on May 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+