വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലീഷ് പരീക്ഷ അത്ര എളുപ്പമല്ല!! ഹോം വര്‍ക്ക് കൂടിയേ തീരൂ.. ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍

ഇംഗ്ലണ്ടില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകളില്‍ ഇന്ത്യ കളിക്കുന്നുണ്ട്

മുംബൈ: ടീം ഇന്ത്യയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടില്‍ ടെസ്റ്റ് മാത്രമല്ല ഏകദിന, ട്വന്റി20 പരമ്പരകളില്‍ ഇന്ത്യ മാറ്റുരയ്ക്കുന്നുണ്ട്. സമീപകാലത്ത് മിന്നുന്ന പ്രകടനങ്ങളുമായി മുന്നേറുന്ന ഇന്ത്യക്ക് ഇംഗ്ലീഷ് പരീക്ഷയിലും മികച്ച മാര്‍ക്ക് നേടാനാവുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ചില വെല്ലുവിളികളെ നേരിടുന്നതിന് അനുസരിച്ചിരിക്കും ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ വിജയസാധ്യതകള്‍. ടീം ഇന്ത്യ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണന്നു നോക്കാം.

സ്പിന്‍ ബൗളര്‍മാരെ ശ്രദ്ധിക്കണം

സ്പിന്‍ ബൗളര്‍മാരെ ശ്രദ്ധിക്കണം

സ്പിന്‍ ബൗളിങെന്നത് ഒരു കാലത്തും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത്ര വെല്ലുവിളിയുയര്‍ത്തിയിട്ടില്ല. തീപാറുന്ന പേസ് ബൗളിങിനു മുന്നിലാണ് പലപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്കു മുട്ട് ഇടിക്കാറുള്ളത്. എന്നാല്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാരെ ലാഘവത്തോടെ കണ്ടാല്‍ ഇന്ത്യക്കു എട്ടിന്റെ പണി കിട്ടാനാണ് സാധ്യത.

അലിയും ആദിലും മോശക്കാരല്ല

അലിയും ആദിലും മോശക്കാരല്ല

ഇംഗ്ലീഷ് സ്പിന്നര്‍മാരില്‍ മോയിന്‍ അലിയെയും ആദില്‍ റഷീദിനെയുമാണ് ഇന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന പരമ്പരയില്‍ ഇരുവരും ഗംഭീരഫോമിലാണ്. രണ്ടു മല്‍സരങ്ങളില്‍ നിന്നായി ഇരുവരും കൂടി 10 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു.
പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റെടുത്ത് എതിര്‍ ടീമിന്റെ കുതിപ്പ് തടയാന്‍ മിടുക്കനാണ് അലി. എന്നാല്‍ കളിയുടെ മധ്യഓവറുകളിലാണ് ആദിലിനെ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ പന്ത് ഏല്‍പ്പിക്കാറുള്ളത്.മോര്‍ഗന്റെ വിശ്വാസം കാക്കുന്ന പ്രകടനം തന്നെയാണ് താരം ഇതുവരെ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുള്ളത്.

ബാറ്റിങ് കരുത്ത്

ബാറ്റിങ് കരുത്ത്

നിലവില്‍ ഏകദിന ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഇംഗ്ലീഷ് ക്രിക്കറ്റില്‍ ഉണ്ടായത്. ഇതു തന്നെയാണ് അവരുടെ റാങ്കിങിലും പ്രതിഫലിക്കുന്നത്.
ശക്തമായ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ അപകടകാരികളാക്കുന്നത്. ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള നിരവധി പേര്‍ ഇംഗ്ലണ്ട് ടീമിലുണ്ട്.

റോയ്-ബെയര്‍സ്‌റ്റോ കോമ്പിനേഷന്‍

റോയ്-ബെയര്‍സ്‌റ്റോ കോമ്പിനേഷന്‍

ഏറെക്കാലത്തിനു ശേഷം മികച്ചൊരു ഓപ്പണിങ് ജോടിയെയാണ് ഇംഗ്ലണ്ടിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അപകടകാരികളായ ജാസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോവും എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. ഇരുവരും മികച്ച തുടക്കം നല്‍കുന്നതിനാലാണ് മിക്ക മല്‍സരങ്ങളിലും ഇംഗ്ലണ്ടിന് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുന്നത്.
ഇവരെക്കൂടാതെ അലെക്‌സ് ഹെയ്ല്‍സ്, ക്യാപ്റ്റന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നിങ്ങനെ സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെ ഇംഗ്ലണ്ടിനുണ്ട്.

ഫ്‌ളാറ്റ് പിച്ചുകള്‍

ഫ്‌ളാറ്റ് പിച്ചുകള്‍

വേനല്‍ക്കാലമായതിനാല്‍ വരണ്ട പിച്ചുകളാണ് ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ മല്‍സരങ്ങളില്‍ റണ്ണൊഴുകാനാണ് സാധ്യത. മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, ബ്രിസ്റ്റള്‍ എന്നീവിടങ്ങളിലാണ് മൂന്ന് ട്വന്റി20മ മല്‍സരങ്ങള്‍ നടക്കുന്നത്. ഇവിടെയെല്ലാം റണ്‍ വിരുന്നായിരിക്കും ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത്.

ചെറിയ ഗ്രൗണ്ടുകള്‍

ചെറിയ ഗ്രൗണ്ടുകള്‍

ഇംഗ്ലണ്ടിലെ ചെറിയ ഗ്രൗണ്ടുകളാണ് ടീം ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലെ ഗ്രൗണ്ടാണ് അല്‍പ്പമെങ്കിലും വലുപ്പമുള്ളത്. എന്നാല്‍ കാര്‍ഡിഫിലെയും ബ്രിസ്റ്റളിലെയും ഗ്രൗണ്ടുകള്‍ വളരെ ചെറുതാണ്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ബാറ്റിങ് നിര അനായാസം ബൗണ്ടറികളും സിക്‌സറുകളും പായിക്കാന്‍ സാധ്യത കൂടുതലാണ്.
കൃത്യമായ ലൈനിലും ലെങ്തിലും ബൗള്‍ ചെയ്താല്‍ മാത്രമേ ഇന്ത്യന്‍ ബൗളര്‍ക്ക് ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടയാന്‍ സാധിക്കുകയുള്ളൂ.

ഇംഗ്ലണ്ടിന് ഇന്ത്യയുടെ മുന്നറിയിപ്പ്, ഇത് വെറും സാംപിള്‍!! ശ്രേയസ്സും സംഘവും കസറി ഇംഗ്ലണ്ടിന് ഇന്ത്യയുടെ മുന്നറിയിപ്പ്, ഇത് വെറും സാംപിള്‍!! ശ്രേയസ്സും സംഘവും കസറി

Story first published: Tuesday, June 19, 2018, 12:22 [IST]
Other articles published on Jun 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X