Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍മാരും ശമ്പളവും- ഏറ്റവും പിന്നില്‍ ലങ്കന്‍ നായകര്‍, കോലി തലപ്പത്തല്ല! രണ്ടാംസ്ഥാനം മാത്രം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം ടീമിനെ നയിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. എന്നാല്‍ ചിലര്‍ക്കു മാത്രമേ ഇതു യാഥാര്‍ഥ്യക്കാന്‍ ഭാഗ്യം ലഭിക്കാറുള്ളൂ. ടീമിലെ മറ്റു കളിക്കാരേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ക്യാപ്റ്റനു ലഭിക്കുന്നത്. പക്ഷെ വിവിധ ടീമുകളുടെ നായകന്‍മാര്‍ക്കു ഏറെക്കുറെ തുല്യമായ ശമ്പളമാണ് ലഭിക്കുന്നതെന്നു കരുതാന്‍ വരട്ടെ. തീര്‍ത്തും വ്യത്യസ്തമായ ശമ്പളമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓരോ നായകനും കൈപ്പറ്റുന്നത്.

അതാത് ക്രിക്കറ്റ് ബോര്‍ഡുകളാണ് ഗ്രേഡ് അനുസരിച്ച് ക്യാപ്റ്റന്റെയും ടീമിലെ മറ്റു കളിക്കാരുടെയും ശമ്പളം നിശ്ചയിക്കുന്നത്. ഈ വര്‍ഷം ലോക ക്രിക്കറ്റില്‍ പ്രമുഖ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്കു ലഭിക്കുന്ന ശമ്പളം എത്രയാണെന്നു നമുക്കു പരിശോധിക്കാം.

ശ്രീലങ്കയെ രണ്ടു ക്യാപ്റ്റന്‍മാരണ് വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ നയിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റ് കുശാല്‍ പെരേരയാണ് ക്യാപ്റ്റനെങ്കില്‍ ടെസ്റ്റില്‍ ദിമുത് കരുണരത്‌നെയാണ് നയിക്കുന്നത്. ഇരുവരുടെയും ശമ്പളവും വ്യത്യസ്തമാണെന്നു കാണാം. കരുണരത്‌നെയ്ക്കു ലഭിക്കുന്നത് 51.03 ലക്ഷമാണെങ്കില്‍ പെരേരയ്ക്കു 25 ലക്ഷം മാത്രമേ ശമ്പളമുള്ളൂ.
ഇതിഹാസ താരങ്ങളുടെ വിരമിക്കലിനു ശേഷം ലങ്കന്‍ ക്രിക്കറ്റിന് ഉയിര്‍ത്തെഴുന്നേല്‍ക്കാനായിട്ടില്ല. നേരത്തേ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്ന അവര്‍ ഇപ്പോള്‍ ശരാശരിക്കും താഴെയാണ്.

 ബാബര്‍ ആസം (62.4 ലക്ഷം, പാകിസ്താന്‍)

ബാബര്‍ ആസം (62.4 ലക്ഷം, പാകിസ്താന്‍)

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ചു കൊണ്ടിരിക്കുന്നത് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസം. മികച്ച ബാറ്റ്‌സ്മാനായി ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞ ബാബറിനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്നു ഫോര്‍മാറ്റുകളിലെ നായകസ്ഥാനവും ഏല്‍പ്പിക്കുകയായിരുന്നു.
2019ല്‍ സര്‍ഫറാസ് അഹമ്മദിനു പകരം നിശ്ചിത ഓവര്‍ ടീമിന്റെ നായകനായാണ് അദ്ദേഹം ക്യാപ്റ്റന്‍സിയിലേക്കു ചുവടുവയ്ക്കുന്നത്. ഒരപ വര്‍ഷത്തിനു ശേഷം അസ്ഹര്‍ അലിയില്‍ നിന്നും ടെസ്റ്റിലെ ക്യാപ്റ്റന്‍സിയും ബാബര്‍ ഏറ്റെടുക്കുകയായിരുന്നു. 62.4 ലക്ഷം രൂപയാണ് താരത്തിന്റെ ഈ വര്‍ഷത്തെ ശമ്പളം.

വെസ്റ്റ് ഇന്‍ഡീസ് ടീമിനു രണ്ടു ക്യാപ്റ്റന്‍മാരാണുളളത്. ഏകദിന, ടി20 ടീമുകളെ നയിക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണെങ്കില്‍ ടെസ്റ്റിലെ നായകന്‍ കാര്‍ലോസ് ബ്രാത്വെയ്റ്റാണ്.
ടെസ്റ്റിനെ അപേക്ഷിച്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റിലാണ് വിന്‍ഡീസ് ടീം കൂടുതല്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി മികച്ച താരങ്ങള്‍ വിന്‍ഡീസ് ടീമിലുണ്ട്.

 കെയ്ന്‍ വില്ല്യംസണ്‍ (1.77 കോടി, ന്യൂസിലാന്‍ഡ്)

കെയ്ന്‍ വില്ല്യംസണ്‍ (1.77 കോടി, ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡ് ടീമിനെ എല്ലാ ഫോര്‍മാറ്റുകളിലും നയിക്കുന്നത് സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസണാണ്. 1.77 കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം. വില്ല്യംസണിനു കീഴില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കിവീസ് ടീം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. വളരെ തന്ത്രശാലിയായ ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
2016ലായിരുന്നു ബ്രെന്‍ഡന്‍ മക്കുല്ലത്തിനു പകരം വില്ല്യംസണ്‍ മൂന്നു ഫോര്‍മാറ്റുകളിലും കിവീസ് ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്. 2019ലെ ലോകകപ്പില്‍ കിവികളെ റണ്ണറപ്പാക്കിയ അദ്ദേഹം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്. അടുത്ത മാസം ഇന്ത്യക്കെതിരേയാണ് ന്യൂസിലാന്‍ഡ് ഫൈനല്‍ കളിക്കുക.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പുതിയ ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. ടെസ്റ്റില്‍ ഡീന്‍ എല്‍ഗറും ഏകദിനം, ടി20 എന്നിവയില്‍ ടെംബ ബവുമയുമാണ് ഇപ്പോള്‍ അവരെ നയിക്കുന്നത്. എല്‍ഗറുടെ ശമ്പളം 3.2 കോടിയും ബവുമയുടേത് 2.5 കോടിയുമാണ്.
2020ല്‍ ഫഫ് ഡുപ്ലെസിക്കു പകരം മൂന്നു ഫോര്‍മാറ്റുകളിലും ക്വിന്റണ്‍ ഡികോക്കിനെ ദക്ഷിണാഫ്രിക്ക നായകനായി നിയമിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തെ മാറ്റിയ ബോര്‍ഡ് പുതിയ രണ്ടു പേരെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു.

 ഫിഞ്ച്, പെയ്ന്‍ (ഇരുവര്‍ക്കും 4.87 കോടി, ഓസ്‌ട്രേലിയ)

ഫിഞ്ച്, പെയ്ന്‍ (ഇരുവര്‍ക്കും 4.87 കോടി, ഓസ്‌ട്രേലിയ)

വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് നിശ്ചിത ഓവര്‍, ടെസ്റ്റ് മല്‍സരങ്ങളില്‍ ടീമിനെ നയിക്കുന്നതെങ്കിലും ഇരുവര്‍ക്കും ഒരേ ശമ്പളമാണ് ഓസ്‌ട്രേലിയ നല്‍കുന്നത്. ടി20, ഏകദിന ടീമുകളെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് നയിക്കുമ്പോള്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പറായ ടിം പെയ്‌നാണ്. 4.87 കോടി രൂപയാണ് ഇരുവരുടെയും ശമ്പളം.
വ്യത്യസ്ത ടീമുകളെയാണ് ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഓസ്‌ട്രേലിയ പരീക്ഷിക്കുന്നത്. പ്രതാപകാലത്തേക്കു തിരിച്ചുവരാന്‍ ഇനിയുമായിട്ടില്ലെങ്കിലും മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവയ്ക്കുന്നത്.

വിരാട് കോലി (ഏഴു കോടി, ഇന്ത്യ)

വിരാട് കോലി (ഏഴു കോടി, ഇന്ത്യ)

ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്നു പലരും കരുതുന്നുണ്ടാവാം. കാരണം ഐസിസിയെപ്പോലും നിയന്ത്രിക്കാന്‍ ശേഷിയുള്ള ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. പക്ഷെ ശമ്പളത്തിന്റെ കാര്യത്തില്‍ കോലിക്കു ലോക ക്രിക്കറ്റിലെ ക്യാപ്റ്റന്‍മാരില്‍ രണ്ടാംസ്ഥാനം മാത്രമേയുള്ളൂ. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുന്ന അദ്ദേഹത്തിന്റെ ശമ്പളം ഏഴു കോടി രൂപയാണ്.
ബിസിസിഐയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്നു താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ശമ്പളം കൂടാതെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം, ഐപിഎല്ലില്‍ നിന്നുള്ള വരുമാനം എന്നിവയടക്കം വലിയൊരു തുക പ്രതിവര്‍ഷം കോലിക്കു ലഭിക്കുന്നുണ്ട്.

ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്യാപ്റ്റന്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ്. 8.97 കോടിയാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. എന്നാല്‍ നിശ്ചിത ഓവര്‍ ടീമുകളുടെ നായകനായ ഒയ്ന്‍ മോര്‍ഗന് ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ല. വെറും 1.75 കോടിയാണ് അദ്ദേഹത്തിന്റെ ശമ്പളമെന്നത് ഞെട്ടിക്കും.
കുറച്ചു കാലമായി നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും തീര്‍ത്തും വ്യത്യസ്തമായ ടീമുകളെയാണ് ഇംഗ്ലണ്ട് പരീക്ഷിക്കുന്നത്. ഈ നീക്കം വിജയം കാണുകയും ചെയ്തിട്ടുണ്ട്. റൂട്ട്, മോര്‍ഗന്‍ എന്നിവര്‍ക്കു കീഴില്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ മോര്‍ഗനു കീഴില്‍ ഇംഗ്ലണ്ട് ജേതാക്കളായിരുന്നു.

Story first published: Sunday, May 23, 2021, 13:24 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+