For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയുടെ സുവര്‍ണ്ണ വര്‍ഷങ്ങള്‍ അവസാനിച്ചോ? പ്രതികരണവുമായി മൈക്കല്‍ വോണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള സിഎസ്‌കെയ്ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഈ സീസണില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴ് മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ ജയിച്ചത് രണ്ട് മത്സരത്തിലും തോറ്റത് അഞ്ച് മത്സരത്തിലും.

പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നേരിടുന്ന സിഎസ്‌കെയുടെ നിലവിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നും പ്ലേ ഓഫ് സാധ്യതയില്‍ ആശങ്കയുണ്ടെന്നും പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 'ചെന്നൈയുടെ ഐപിഎല്ലിലെ സുവര്‍ണ്ണ വര്‍ഷങ്ങള്‍ അവസാനത്തിലേക്കോ എന്ന് എനിക്ക് ആശങ്കയുണ്ട് '-എന്നാണ് മൈക്കല്‍ വോണ്‍ കുറിച്ചത്.

michaelvaughan

സീനിയര്‍ താരങ്ങളുടെ നീണ്ട നിരയുമായെത്തിയ സിഎസ്‌കെയ്ക്ക് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് പ്രധാന പ്രശ്‌നം. ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണും ഫഫ് ഡുപ്ലെസിസും സ്ഥിരത കണ്ടെത്തുന്നില്ല. കൂടാതെ ഇഴഞ്ഞ് നീങ്ങുന്ന ബാറ്റിങ്ങും.ടി20ക്ക് ആവിശ്യമായ ആക്രമണശൈലി ബാറ്റിങ് ആര്‍ക്കുമില്ല. ആദ്യ പവര്‍പ്ലേയില്‍ 30ല്‍ താഴെയാണ് പലപ്പോഴും സിഎസ്‌കെയ്ക്ക് സ്‌കോര്‍ ചെയ്യാനാകുന്നത്.

അമ്പാട്ടി റായിഡു,എംഎസ് ധോണി തുടങ്ങിയവരും വലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. ഡ്വെയ്ന്‍ ബ്രാവോയുടെ വരവ് ബൗളിങ്ങില്‍ ടീമിന് കരുത്തായെങ്കിലും ബാറ്റിങ്ങ് നിര ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ഇനി ഏഴ് മത്സരങ്ങള്‍ മാത്രമാണ് സിഎസ്‌കെയ്ക്ക് അവശേഷിക്കുന്നത്. അതില്‍ ഏഴിലും ജയിച്ചാല്‍പ്പോലും മറ്റ് ടീമുകളുടെ ഫലം ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ സ്വാധീനിക്കും.

ആര്‍സിബിക്കെതിരായ തോല്‍വിക്ക് ശേഷം ധോണി ബാറ്റിങ് നിരയെ ശക്തമായി വിമര്‍ശിച്ചിരുന്നു. ടി20 ഫോര്‍മാറ്റിന്റെ ശൈലിയിലേക്ക് ആരും വളരുന്നില്ല എന്നതാണ് വാസ്തവം. അവസാന ഓവറുകളില്‍ എത്ര വലിയ സ്‌കോറും മറികടക്കുന്ന പഴയ സിഎസ്‌കെ തന്ത്രം ഇത്തവണ ഫലിക്കുന്നില്ല. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിക്കാന്‍ ടീം പഠിക്കേണ്ടിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അതിന് കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാരില്ല എന്നതാണ് വാസ്തവം. സുരേഷ് റെയ്‌നയുടെ ബാറ്റിങ്ങിനെയാണ് ഇത്തവണ സിഎസ്‌കെ ഏറ്റവും മിസ് ചെയ്യുന്നത്. പിഞ്ച് ഹിറ്ററായ താരം മിഡ്‌സീസണ്‍ ട്രാന്‍സ്ഫറിലൂടെ ടീമിലെത്തിയാല്‍ മാത്രമേ സിഎസ്‌കെയ്ക്ക് ഇനി രക്ഷയുള്ളു.

Story first published: Sunday, October 11, 2020, 13:52 [IST]
Other articles published on Oct 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+