Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇത് ഇംഗ്ലണ്ടിന്റെ ധോണി! വിക്കറ്റിനു പിന്നില്‍ പിറന്നാളാഘോഷം- ഹീറോയായി ഫോക്‌സ്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു പുതിയൊരു പിന്‍ഗാമി വന്നതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. അതുപക്ഷെ ഒരു ഇന്ത്യന്‍ താരമല്ല, മറിച്ച് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെയാണ് പലരും ധോണിയുമായി താരതമ്യം ചെയ്യുന്നത്. ഇന്ത്യക്കെതിരേ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലെ മിന്നല്‍ സ്റ്റംപിങുകളാണ് ഫോക്‌സിനെ സൂപ്പര്‍ ഹീറോയാക്കിരിക്കുന്നത്.

താരത്തിന്റെ പിറന്നാള്‍ ദിനം കൂടിയാണിത്. വിക്കറ്റിനു പിന്നില്‍ അവിസ്മരണീയ പ്രകടനത്തിലൂടെ ഫോക്‌സ് ഇതാഘോഷിക്കുകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല മുന്‍ താരങ്ങളും ഫോക്‌സിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ്. ധോണിക്കു മാത്രം സാധിച്ചിരുന്ന ചില അവിശ്വസനീയ സ്റ്റംപിങുകള്‍ രണ്ടാം ടെസ്റ്റില്‍ ഇതിനകം ഫോക്‌സ് നടത്തിക്കഴിഞ്ഞു. ട്വിറ്ററില്‍ ഫോക്‌സിനെ പുകഴ്ത്തിക്കൊണ്ടുള്ള ചില പ്രതികരണങ്ങള്‍ പരിശോധിക്കാം.

എന്തുകൊണ്ട് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറല്ല?

എന്തുകൊണ്ട് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറല്ല?

ബെന്‍ ഫോക്‌സിന്റെ റിഫ്‌ളക്ഷനുകള്‍ ധോണിയുടേത് പോലെയാണ്. ഗംഭീരം... അതു മാത്രമല്ല നന്നായി ബാറ്റ് ചെയ്ുകയും ചെയ്തു. ടെസ്റ്റില്‍ എന്തുകൊണ്ടാണ് ഫോക്‌സ് ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറല്ലാത്തത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
ബെന്‍ ഫോക്‌സിന്റെ വിക്കറ്റ് കീപ്പിങ് എന്നെ സംബന്ധിച്ച് ധാരാളമാണ്. ഇംഗ്ലണ്ട് അദ്ദേഹത്തിന് സ്ഥിരമായൊരു ഇടം കണ്ടെത്തേണ്ടതുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു.

ഫോക്‌സിനെ പുകഴ്ത്തി ജാഫര്‍

ഫോക്‌സിനെ പുകഴ്ത്തി ജാഫര്‍

ബെന്‍ ഫോക്‌സിന്റെ വിക്കറ്റ് കീപ്പിങ് മികവ് ഏറെ ആകര്‍ഷിച്ചു. വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ബൈ ആയി ഒരു റണ്‍സ് പോലും വഴങ്ങിയില്ലെന്നത് ഗംഭീരമാണ്. സോഫ്റ്റാണ് കൈകള്‍, ബോള്‍ കളക്ഷന്‍ ക്ലീനാണ്, അതിവേഗമാണ് സ്റ്റംപുകള്‍ തെറിപ്പിക്കുന്നത്. ഏറെക്കാലമായി ഇവിടെ ഒരു വിദേശ വിക്കറ്റ് കീപ്പര്‍ ഇത്രയും മികച്ച പ്രകടനം നടത്തുന്നത് കണ്ടിട്ടില്ലെന്നു ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍ ട്വിറ്ററിലൂടെ പുകഴ്ത്തി.

ബട്‌ലറേക്കള്‍ കൂടുതല്‍ സ്റ്റംപിങുകള്‍

ബട്‌ലറേക്കള്‍ കൂടുതല്‍ സ്റ്റംപിങുകള്‍

ജോസ് ബട്‌ലര്‍ തന്റെ ഇതുവരെയുള്ള ടെസ്റ്റ് കരിയറില്‍ നടത്തിയതിനേക്കാള്‍ കൂടുതല്‍ സ്റ്റംപിങുകള്‍ ബെന്‍ ഫോക്‌സ് ഇന്നു നടത്തിയിട്ടുണ്ടെന്നായിരുന്നു ഒരു പ്രതികരണം. ജോസ് ബട്‌ലറിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമാണ് ബെന്‍ ഫോക്‌സെന്നു ഒരു യൂസര്‍ പ്രശംസിച്ചു.
ഏറെക്കാലത്തിനു ശേഷം വിക്കറ്റിനു പിന്നില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച പ്രകടനമാണിത്. ബെന്‍ ഫോക്‌സിനോടു ആദരവെന്നായിരുന്നു ഒരു ട്വീറ്റ്.

മാന്‍ ഓഫ് ദി മാച്ചാവണം

മാന്‍ ഓഫ് ദി മാച്ചാവണം

മല്‍സരഫഫലം പരിഗണിക്കാതെ ബെന്‍ ഫോക്‌സിന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കണം. വിക്കറ്റിനു പിന്നില്‍ അദ്ദേഹത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നുവെന്നാണ് ഒരു യൂസര്‍ പ്രശംസിച്ചത്.
വിക്കറ്റിനു പിന്നില്‍ അസാധാരണമായ കാര്യഹങ്ങളാണ് ബെന്‍ ഫോക്‌സ് ചെയ്യുന്നതെന്നായിരുന്നു ഒരു യൂസറുടെ അഭിനന്ദനം.

നാലു സ്റ്റംപിങുകള്‍

നാലു സ്റ്റംപിങുകള്‍

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ 54 ഓവര്‍ കഴിയുമ്പോഴേക്കും നാലു സ്റ്റംപിങുകള്‍ രണ്ടിന്നിങ്‌സുകളിലായി ഫോക്‌സ് നടത്തിക്കഴിഞ്ഞു. ഇവയില്‍ മൂന്നും രണ്ടാമിന്നിങ്‌സിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രണ്ടു ക്യാച്ചുകളും താരമെടുത്തിരുന്നു. ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കാത്ത ബട്‌ലര്‍ക്കു വിശ്രമം നല്‍കിയാണ് ഫോക്‌സിനെ ഇംഗ്ലണ്ട് ഈ മല്‍സരത്തില്‍ പകരമിറക്കിയത്.
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ, റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര എന്നിവരാണ് മിന്നല്‍ സ്റ്റംപിങിലൂടെ ഫോക്‌സ് പുറത്താക്കിയത്. രോഹിത്തിനെതിരേ ഫോക്‌സിന്റെ സ്റ്റംപിങ് ധോണിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ലീച്ചിനെതിരേ പ്രതിരോധിക്കാന്‍ ശ്രമിച്ച രോഹിത്തിനു പാളി. പിറകിലെ കാല്‍ ക്രീസിനകത്തേക്കു തിരികെ വയ്ക്കും മുമ്പ് ഫോക്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. റിഷഭ് പന്തിനെതിരായ സ്റ്റംപിങും മാസ്റ്റര്‍ പീസായിരുന്നു. ലീച്ചിനെതിരേ ക്രീസിന് പുറത്തേക്ക് ഷോട്ടിനു ശ്രമിച്ച പന്തിന്റെ ബാറ്റിനും പാഡിനുമിടയിലൂടെ ബോള്‍ പറന്നു. അബദ്ധം മനസ്സിലായ പന്ത് തിരിയുമ്പോഴേക്കും ഫോക്‌സ് കുറ്റി പറപ്പിച്ചിരുന്നു.

Story first published: Monday, February 15, 2021, 12:58 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+