For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട്- പാകിസ്താന്‍ രണ്ടാം ടെസ്റ്റ്: പാകിസ്താനു ബാറ്റിങ് തകര്‍ച്ച

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു ജയിച്ചിരുന്നു

1
46763

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തി വയ്ക്കുമ്പോള്‍ പാകിസ്താന്‍ 45.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 126 റണ്‍സെന്ന നിലയിലാണ്. ബാബര്‍ ആസമിനോടൊപ്പം (25*) മുഹമ്മദ് റിസ്വാനാണ് (4*) ക്രീസില്‍. ഷാന്‍ മസൂദ് (1), ആബിദ് അലി (60), ക്യാപ്റ്റന്‍ അസ്ഹര്‍ അലി (20), ആസാദ് ഷെഫീഖ് (5), ഫവാദ് ആലം (0) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്കു നഷ്ടമായത്.

1

ഓപ്പണര്‍ ആബിദ് അലിക്കൊഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 111 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് ആബിദ് ടീമിന്റെ ടോപ്‌സ്‌കോററായത്. രണ്ടാം വിക്കറ്റില്‍ ആബിദ് അലിയും അസ്ഹര്‍ അലിയും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പാക് ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയാണ്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

പാകിസ്താന്റെ തുടക്കം മോശമായിരുന്നു. ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഷാന്‍ മസൂദിന് ഇത്തവണ ഫോം തുടരാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി. ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ മസൂദ് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. മസൂദ് മടങ്ങുമ്പോള്‍ പാക് സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം വിക്കറ്റില്‍ അലി സഖ്യം ചേര്‍ന്ന് 56 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്ത് പാകിസ്താനെ കരകയറ്റുകയായിരുന്നു. ആദ്യ സെഷനില്‍ രണ്ടു ക്യാച്ചുകള്‍ ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി. രണ്ടു തവണയും രക്ഷപ്പെട്ടത് ആബിദ് അലിയാണ്. സ്ലിപ്പില്‍ സിബ്ലിയും ബേണ്‍സും ക്യാച്ചുകള്‍ കൈവിടുകയായിരുന്നു.

2

ജീവന്‍മരണ പോരാട്ടത്തിനു തയ്യാറെടുത്താണ് പാകിസ്താന്‍ ഇറങ്ങിയത്.ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ മൂന്നു വിക്കറ്റിനു തോറ്റിരുന്നു. ജയിക്കാമായിരുന്ന കളിയാണ് അവര്‍ അന്നു കൈവിട്ടത്. മൂന്നു ടെസ്റ്റുകളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ രണ്ടാമങ്കത്തില്‍ പാകിസ്താന് ജയിച്ചേ തീരൂ. ഒന്നാം ടെസ്റ്റില്‍ കളിയുടെ ആദ്യത്തെ മൂന്നു ദിവസവും മേധാവിത്വം പുലര്‍ത്തിയ ശേഷമാണ് പാകിസ്താന്‍ തോല്‍വിയിലേക്കു വീണത്. ഒന്നാമിന്നിങ്‌സില്‍ 100 റണ്‍സിലേറെ ലീഡുണ്ടായിട്ടും അവര്‍ക്ക് അതു മുതലെടുക്കാന്‍ കഴിഞ്ഞില്ല.

ലോക നമ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്സ് ഇംഗ്ലണ്ടിനായി കളിക്കുന്നില്ല. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം പിന്‍മാറിയത്.

പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- ഡൊമിനിക്ക് സിബ്ലി, റോറി ബേണ്‍സ്, സാക്ക് ക്രോളി, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, സാം കറെന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഡോം ബെസ്സ്, ജെയിംസ് ആന്‍ഡേഴ്‌സന്‍,

പാകിസ്താന്‍- ഷാന്‍ മസൂദ്, ആബിദ് അലി, അസ്ഹര്‍ അലി (ക്യാപ്റ്റന്‍), ബാബര്‍ ആസം, ആസാദ് ഷെഫീഖ്, ഫവാദ് ആലം, മുഹമ്മദ് റിസ്വാന്‍, യാസിര്‍ ഷാ, ഷഹീന്‍ അഫ്രീഡി, നസീം ഷാ, മുഹമ്മദ് അബ്ബാസ്.

Story first published: Friday, August 14, 2020, 8:13 [IST]
Other articles published on Aug 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+