Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: പാകിസ്താന്റെ ലീഡ് 250ലേക്ക്, എട്ടു വിക്കറ്റുകള്‍ വീണു

1
46762

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്റെ ലീഡ് 250ലേക്ക്. 107 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ പാകിസ്താന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റിന് 137 റണ്‍സെടുത്തു. രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ സന്ദര്‍ശകര്‍ 244 റണ്‍സിന് മുന്നിലാണ്. യാസിര്‍ ഷായും (12*) റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അബ്ബാസുമാണ് ക്രീസില്‍.

ഷാന്‍ മസൂദ് (0), ആബിദ് അലി (20), നായകന്‍ അസ്ഹര്‍ അലി (18), ബാബര്‍ ആസം (5), ആസാദ് ഷഫീഖ് (29), മുഹമ്മദ് റിസ്വാന്‍ (27), ഷതാബ് ഖാന്‍ (15), ഷഹീന്‍ അഫ്രീഡി (2), എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

1

നേരത്തേ പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 326 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 219 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ഓലി പോപ്പ് (62), ദജോസ് ബട്‌ലര്‍ (38) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. 117 പന്തില്‍ എട്ടു ബൗണ്ടറിയുള്‍പ്പെട്ടതായിരുന്നു പോപ്പിന്റെ ഇന്നിങ്‌സ്.

വാലറ്റത്ത് സ്റ്റുവര്‍ട്ട് ബ്രോഡ് (29*), ക്രിസ് വോക്‌സ് (19), ജോഫ്ര ആര്‍ച്ചര്‍ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ ജോ റൂട്ട് 14 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത സ്പിന്നര്‍ യാസിര്‍ ഷായാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് അബ്ബാസും ഷതാബ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രീഡി, നസീം ഷാ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നാലു വിക്കറ്റിന് 92 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ടീം സ്‌കോറിലേക്കു 127 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച എട്ടു വിക്കറ്റുകളും നഷ്ടമാവുകയായിരികുന്നു. പോപ്പിന്റെ (62) വിക്കറ്റാണ് ആതിഥേയര്‍ന്നു ഇന്നു ആദ്യം നഷ്ടമായത്. നസീം ഷായുടെ ബൗളിങില്‍ ഷതാബ് ഖാന് ക്യാച്ച് നല്‍കിയാണ് താരം ക്രീസ് വിട്ടത്. 117 പന്തില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പോപ്പിന്റെ ഇന്നിങ്‌സ്. അഞ്ചാം വിക്കറ്റില്‍ പോപ്പും ബട്‌ലറും ചേര്‍ന്നെടുത്ത 65 റണ്‍സാണ് ആതിഥേയരെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്.

രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ഓലി പോപ്പും (46*) ജോസ് ബട്‌ലറുമായിരുന്നു (15*) ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (4), ഡൊമിനിക്ക് സിബ്ലി (8), മിന്നുന്ന ഫോമിലുള്ള ബെന്‍ സ്‌റ്റോക്‌സ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (14) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്. ആറു വിക്കറ്റ് ശേഷിക്കെ പാകിസ്താനൊപ്പമെത്താന്‍ അവര്‍ക്കു 234 റണ്‍സ് കൂടി വേണം. രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീന്‍ അഫ്രീഡിയും യാസിര്‍ ഷായുമാണ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഓപ്പണര്‍ ഷാന്‍ മസൂദിന്റെ (156) തകര്‍പ്പന്‍ സെഞ്ച്വറിയാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്. 319 പന്തുകള്‍ നേരിട്ട മസൂദിന്റെ ഇന്നിങ്‌സില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ബാബര്‍ ആസം (69), ഷതാബ് ഖാന്‍ (45), ആബിദ് അലി (16) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേരത്തേ രണ്ടിന് 139 റണ്‍സെന്ന നിലയില്‍ ഇന്നു കളി പുനരാരംഭിച്ച പാകിസ്താന് ആദ്യ ഓവറിലെ അവസാന പന്തില്‍ മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ബാബര്‍ ആസമിന്റെ വിക്കറ്റ് നഷ്ടമായി. 106 പന്തില്‍ 11 ബൗണ്ടറികളോടെ 69 റണ്‍സെടുത്ത ബാബറിനെ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പിടികൂടുകയായിരുന്നു. ആസാദ് ഷെഫീഖാണ് (7) നാലാമതായി പുറത്തായത്.

22 പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സെടുത്ത ഷഫീഖിന്റെ വിക്കറ്റ് സ്റ്റുവര്‍ട്ട് ബ്രോഡിനാണ്. ബെന്‍ സ്റ്റാക്‌സാണ് ക്യാച്ചെടുത്തത്. ടീം സ്‌കോര്‍ 150ല്‍ വച്ചായിരുന്നു ഷഫീഖ് മടങ്ങിയത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനായിരുന്നു പുറത്തായ അഞ്ചാമത്തെയാള്‍. 41 പന്തുകള്‍ നേരിട്ട് വെറും ഒമ്പത് റണ്‍സെടുത്ത റിസ്വാന്റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത് ക്രിസ് വോക്‌സാണ്. ജോസ് ബട്‌ലര്‍ താരത്തെ പിടികൂടുകയായിരുന്നു.

ആറാം വിക്കറ്റില്‍ മസൂദ്-ഷതാബ് സഖ്യം 105 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഫിഫ്റ്റിക്കു അഞ്ചു റണ്‍സകലെ ഷതാബിനെ പുറത്താക്കി ഡോം ബെസ്സാണ് കൂട്ടുകെട്ട് തകര്‍ത്തത്. 76 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പിന്നീട് ഒരു കൂട്ടുകെട്ടിനെയും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇംഗ്ലണ്ട് അനുവദിച്ചില്ല. 45 റണ്‍സിനിടെ പാകിസ്താന്റെ ശേഷിച്ച നാലു വിക്കറ്റുകളും വീണു. മൂന്നു വിക്കറ്റ് വീതമെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡും ജോഫ്ര ആര്‍ച്ചറുമാണ് ഇംഗ്ലീഷ് ബൗളിങില്‍ മികച്ചുനിന്നത്. ക്രിസ് വോക്‌സിന് രണ്ടു വിക്കറ്റ് ലഭിച്ചു.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ഷാന്‍ മസൂദ്, ആബിദ് അലി, അസ്ഹര്‍ അലി (ക്യാപ്റ്റന്‍), ബാബര്‍ ആസം, ആസാദ് ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, യാസിര്‍ ഷാ, മുഹമ്മദ് അബ്ബാസ്, ഷഹീന്‍ ഷാ അഫ്രീഡി, നസീം ഷാ.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഡൊമിനിക്ക് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Saturday, August 8, 2020, 9:08 [IST]
Other articles published on Aug 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+