Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട്- പാകിസ്താന്‍ ഒന്നാം ടെസ്റ്റ്: ബാബറിന് ഫിഫ്റ്റി, പാകിസ്താന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്

1
46762

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ പാകിസ്താന്‍ രണ്ടു വിക്കറ്റിന് 139 റണ്‍സെടുത്തിട്ടുണ്ട്. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം ആദ്യദിനം 49 ഓവര്‍ മാത്രമേ കളി നടന്നുള്ളൂ. ബാബര്‍ ആസമിന്റെ (69*) തകര്‍പ്പന്‍ ഫിഫ്റ്റിയും ഷാന്‍ മസൂദിന്റെ (46*) ഇന്നിങ്‌സുമാണ് പാകിസ്താനു കരുത്തായത്. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഈ ജോടി 96 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

100 പന്തില്‍ 11 ബൗണ്ടറികളോടെയാണ് ബാബര്‍ 69 റണ്‍സെടുത്തത്. 152 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു മസൂദിന്റെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ പാകിസ്താന്‍ രണ്ടു വിക്കറ്റിന് 43 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും ബാബര്‍-മസൂദ് ജോടി മികച്ച ബാറ്റിങിലൂടെ ടീമിനെ കരകയറ്റി. ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് എല്ലാ അടവും പയറ്റിയെങ്കിലും ഫലമുണ്ടായില്ല.

1

ടോസിനു ശേഷം പാക് നായകന്‍ അലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ മസൂദ്-ആബിദ് അലി സഖ്യം 36 റണ്‍സ് നേടിയിരുന്നു. ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ആബിദിനെ ആര്‍ച്ചര്‍ ബൗള്‍ഡാക്കുകയായിരുന്നു. നായകന്‍ അലിയും വൈകാതെ മടങ്ങി. ആറു പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ നിന്ന അലിയെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കി (പാകിസ്താന്‍ രണ്ടിന് 43).

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1നു സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് പാകിസ്താനെതിരേ അങ്കത്തിനിറങ്ങിയത്. ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ആതിഥേയര്‍ ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പര പോക്കറ്റിലാക്കിയത്. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും തകര്‍പ്പന്‍ ഫോമിലാണ് പാകിസ്താനെതിരേ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. മറുഭാഗത്ത് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ക്രിക്കറ്റ് നിര്‍ത്തി വച്ച ശേഷം പാകിസ്താന്‍ ആദ്യമായി കളിക്കാനിറങ്ങിയ മല്‍സരമാണിത്.

2

പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- ഷാന്‍ മസൂദ്, ആബിദ് അലി, അസ്ഹര്‍ അലി (ക്യാപ്റ്റന്‍), ബാബര്‍ ആസം, ആസാദ് ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, യാസിര്‍ ഷാ, മുഹമ്മദ് അബ്ബാസ്, ഷഹീന്‍ ഷാ അഫ്രീഡി, നസീം ഷാ.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഡൊമിനിക്ക് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Thursday, August 6, 2020, 8:55 [IST]
Other articles published on Aug 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+