Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: വോക്‌സും ബട്‌ലറും മിന്നി, ഇംഗ്ലണ്ടിനു ഉജ്ജ്വല ജയം

1
46762

മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. ആദ്യ മൂന്നു ദിവസവും ആധിപത്യം പുലര്‍ത്തിയ പാകിസ്താനെ സ്തബ്ധരാക്കിയാണ് നാലാം ദിനം ഇംഗ്ലണ്ട് മിന്നുന്ന വിജയം സ്വന്തമാക്കിയത്. മൂന്നു വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. 277 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 82.1 ഓവറില്‍ ഏഴു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. ക്രിസ് വോക്‌സിന്റെയും (84*) ജോസ് ബട്‌ലറുടെയും (75) ഇന്നിങ്‌സുകളാണ് കളി പാകിസ്താനി്ല്‍ നിന്നും തട്ടിയകറ്റിയത്. ആറാം വിക്കറ്റില്‍ ഈ ജോടി നേടിയ 139 റണ്‍സാണ് കളിയില്‍ വഴിത്തിരിവായത്. 120 പന്തില്‍ 10 ബൗണ്ടറികളോടെയാണ് വോക്‌സ് റണ്‍സെടുത്തത്. ബട്‌ലര്‍ 101 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു.

1

ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് അഞ്ചിന് 117 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ബട്‌ലര്‍ക്കു കൂട്ടായി വോക്‌സ് ക്രീസിലെത്തിയതോടെ കളി പാകിസ്താനില്‍ നിന്നകന്നു പോയി. റോറി ബേണ്‍സ് (10), ഡൊമിനിക്ക് സിബ്ലി (36), നായകന്‍ ജോ റൂട്ട് (42), ബെന്‍ സ്‌റ്റോക്‌സ് (9), ഓലി പോപ്പ് (7), സ്റ്റുവര്‍ട്ട് ബ്രോഡ് (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. പാകിസ്താനു വേണ്ടി യാസിര്‍ ഷാ നാലു വിക്കറ്റെടുത്തു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തി.

2

എട്ടിന് 137 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന് 32 റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായി. ആക്രമിച്ചു കളിച്ച യാസിര്‍ ഷായാണ് ഒമ്പതാമനായാണ് ക്രീസ് വിട്ടത്. 24 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും താരം നേടി. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്. നസീം ഷായാണ് (4) അവസാനമായി ക്രീസ് വിട്ടത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സും ബെന്‍ സറ്റോക്‌സും രണ്ടു വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആര്‍ച്ചറിനും ഡോം ബെസ്സിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

3

107 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ പാകിസ്താന്‍ ബാറ്റിങിനിറങ്ങിയത്. ഷാന്‍ മസൂദ് (0), ആബിദ് അലി (20), നായകന്‍ അസ്ഹര്‍ അലി (18), ബാബര്‍ ആസം (5), ആസാദ് ഷഫീഖ് (29), മുഹമ്മദ് റിസ്വാന്‍ (27), ഷതാബ് ഖാന്‍ (15), ഷഹീന്‍ അഫ്രീഡി (2), എന്നിവരെ മൂന്നാം ദിനം നഷ്ടമായിരുന്നു.

നേരത്തേ പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 326 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 219 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ഓലി പോപ്പ് (62), ജോസ് ബട്‌ലര്‍ (38) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. 117 പന്തില്‍ എട്ടു ബൗണ്ടറിയുള്‍പ്പെട്ടതായിരുന്നു പോപ്പിന്റെ ഇന്നിങ്‌സ്. വാലറ്റത്ത് സ്റ്റുവര്‍ട്ട് ബ്രോഡ് (29*), ക്രിസ് വോക്‌സ് (19), ജോഫ്ര ആര്‍ച്ചര്‍ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ ജോ റൂട്ട് 14 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത സ്പിന്നര്‍ യാസിര്‍ ഷായാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് അബ്ബാസും ഷതാബ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രീഡി, നസീം ഷാ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നാലു വിക്കറ്റിന് 92 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ടീം സ്‌കോറിലേക്കു 127 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച എട്ടു വിക്കറ്റുകളും നഷ്ടമാവുകയായിരികുന്നു. പോപ്പിന്റെ (62) വിക്കറ്റാണ് ആതിഥേയര്‍ന്നു ഇന്നു ആദ്യം നഷ്ടമായത്. നസീം ഷായുടെ ബൗളിങില്‍ ഷതാബ് ഖാന് ക്യാച്ച് നല്‍കിയാണ് താരം ക്രീസ് വിട്ടത്. 117 പന്തില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പോപ്പിന്റെ ഇന്നിങ്‌സ്. അഞ്ചാം വിക്കറ്റില്‍ പോപ്പും ബട്‌ലറും ചേര്‍ന്നെടുത്ത 65 റണ്‍സാണ് ആതിഥേയരെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്.

ഓപ്പണര്‍ ഷാന്‍ മസൂദിന്റെ (156) തകര്‍പ്പന്‍ സെഞ്ച്വറിയാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്. 319 പന്തുകള്‍ നേരിട്ട മസൂദിന്റെ ഇന്നിങ്‌സില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ബാബര്‍ ആസം (69), ഷതാബ് ഖാന്‍ (45), ആബിദ് അലി (16) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ആറാം വിക്കറ്റില്‍ മസൂദ്-ഷതാബ് സഖ്യം 105 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഫിഫ്റ്റിക്കു അഞ്ചു റണ്‍സകലെ ഷതാബിനെ പുറത്താക്കി ഡോം ബെസ്സാണ് കൂട്ടുകെട്ട് തകര്‍ത്തത്. 76 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പിന്നീട് ഒരു കൂട്ടുകെട്ടിനെയും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇംഗ്ലണ്ട് അനുവദിച്ചില്ല. 45 റണ്‍സിനിടെ പാകിസ്താന്റെ ശേഷിച്ച നാലു വിക്കറ്റുകളും വീണു. മൂന്നു വിക്കറ്റ് വീതമെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡും ജോഫ്ര ആര്‍ച്ചറുമാണ് ഇംഗ്ലീഷ് ബൗളിങില്‍ മികച്ചുനിന്നത്. ക്രിസ് വോക്‌സിന് രണ്ടു വിക്കറ്റ് ലഭിച്ചു.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ഷാന്‍ മസൂദ്, ആബിദ് അലി, അസ്ഹര്‍ അലി (ക്യാപ്റ്റന്‍), ബാബര്‍ ആസം, ആസാദ് ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, യാസിര്‍ ഷാ, മുഹമ്മദ് അബ്ബാസ്, ഷഹീന്‍ ഷാ അഫ്രീഡി, നസീം ഷാ.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഡൊമിനിക്ക് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Saturday, August 8, 2020, 23:08 [IST]
Other articles published on Aug 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+