Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ്: രോഗപ്രതിരോധ ചട്ടങ്ങള്‍ ലംഘിച്ചു, ആര്‍ച്ചറിനെ ഇംഗ്ലണ്ട് ഒഴിവാക്കി!

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റിന് തൊട്ടുമുമ്പ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ ഇംഗ്ലണ്ട് ടീമില്‍ നിന്നൊഴിവാക്കി. ടീമിനു ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ രോഗ പ്രതിരോധ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതോടെ താരത്തിന് അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയേണ്ടി വരും. കൊവിഡ് ടെസ്റ്റിനും ആര്‍ച്ചറിനെ വിധേയനാക്കും. പരിശോധനാ ഫലം നെഗറ്റീവായാല്‍ മാത്രമേ താരത്തിന്റെ ഐസൊലേഷന്‍ കാലാവധി അവസാനിക്കുകയുള്ളൂ.

1

ആര്‍ച്ചറിനെതിരായ നടപടിയെക്കുറിച്ച് വിന്‍ഡീസ് ടീമും അറിഞ്ഞിട്ടുണ്ട്. താരത്തെ മാറ്റിനിര്‍ത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമുള്ള ഇംഗ്ലണ്ടിന്റെ തീരുമാനത്തില്‍ അവര്‍ സംതൃപ്തരുമാണ്. അതേസമയം, തന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടര്‍ന്നു ആര്‍ച്ചര്‍ മാപ്പു ചോദിച്ചു. തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിനു ക്ഷമി ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സ്വയം തന്നെ മാത്രമലല്ല ടീമിലെ മറ്റുള്ള എല്ലാവരെയും മാനേജ്‌മെന്റിനെയുമാണ് താന്‍ അപകടത്തിലാക്കിയിരിക്കുന്നത്. സ്വന്തം പ്രവര്‍ത്തിയുടെ അനന്തര ഫലങ്ങള്‍ എന്തു തന്നെ ആയാലും അത് അംഗീകരിക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോവുന്ന ടീമിലെ എല്ലാവരോടും മാപ്പു ചോദിക്കുന്നതായും ആര്‍ച്ചര്‍ വ്യക്തമാക്കി.

ആര്‍ച്ചറിന്റെ അഭാവം രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി മാറിയേക്കും. ഒന്നാം ടെസ്റ്റില്‍ നാലു വിക്കറ്റിനു തോറ്റതിനാല്‍ ഇംഗ്ലണ്ടിന് ഈ മല്‍സരം ജയിച്ചേ തീരൂ. കരീബിയന്‍ പടയാവട്ടെ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര പോക്കറ്റിലാക്കാമെന്ന പ്രതീക്ഷയിലാണ്. ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിന് ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ജാസണ്‍ ഹോള്‍ഡറും സംഘവും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ആതിഥേയരുടെ കഥ കഴിക്കുകയായിരുന്നു.

ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ക്യാപ്റ്റനും പ്രമുഖ ബാറ്റ്സ്മാനുമായ ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ഇത് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ദുര്‍ബലമാക്കുകയും ചെയ്തിരുന്നു. റൂട്ടിനു പകരം ബെന്‍ സ്റ്റോക്സായിരുന്നു ടീമിനെ നയിച്ചത്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നിരയില്‍ റൂട്ട് മടങ്ങിയെത്തും. പരിചയസമ്പന്നനായ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ സ്റ്റോക്സിനെ ആദ്യ ടെസ്റ്റില്‍ സ്റ്റോക്സ് ഒഴിവാക്കിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ബ്രോഡിനെ റൂട്ട് തിരിച്ചുവിളിക്കുമെന്നുറപ്പാണ്.

Story first published: Thursday, July 16, 2020, 13:45 [IST]
Other articles published on Jul 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+