Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രം കുറിക്കുമോ ബ്രോഡ്? 55 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഇളകും!! ഇത് നടന്നാല്‍...

ഹെഡിങ്‌ലേ: ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ചരിത്രനേട്ടത്തിനു കൈയെത്തുംദൂരത്ത്. ആഷസിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് വിക്കറ്റ് വേട്ടയില്‍ ബ്രോഡ് റെക്കോര്‍ഡിനരികെയുള്ളത്. 55 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിന് തൊട്ടരികിലാണ് താരം. ഹെഡിങ്‌ലേയില്‍ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറെന്ന റെക്കോര്‍ഡാണ് ബ്രോഡിനെ കാത്തിരിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിന്റെ മുന്‍ പേസര്‍ ഫ്രെഡ് ട്രൂമാന്റെ പേരിലാണ് റെക്കോര്‍ഡ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 44 വിക്കറ്റുകളാണ് ഈ വേദിയില്‍ താരം പിഴുതത്.

broad

ട്രൂമാന്റെ റെക്കോര്‍ഡിന് കൈയെത്തുംദൂരത്താണ് ബ്രോഡ്. ഇത്രയും തന്നെ മല്‍സരങ്ങളില്‍ നിന്നും 42 വിക്കറ്റുകളുമായി ഇംഗ്ലീഷ് പേസര്‍ പട്ടികയില്‍ രണ്ടാമതുണ്ട്. വരാനിരിക്കുന്ന ആഷസിലെ മൂന്നാം ടെസ്റ്റില്‍ മൂന്നു വിക്കറ്റുകള്‍ മാത്രമെടുക്കാനായാല്‍ ബ്രോഡ് 55 വര്‍ഷം ഇളക്കം തട്ടാതെ നിന്ന റെക്കോര്‍ഡ് പഴങ്കഥയാക്കും. ഈ ആഷസില്‍ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും ബ്രോഡ് 10 വിക്കറ്റുകളെടുത്തിരുന്നു.

ഹെഡിങ്‌ലേയിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് വേട്ടക്കാരില്‍ ബ്രോഡ് മാത്രമല്ല നിലവില്‍ മല്‍സരരംഗത്തുള്ള മറ്റൊരാള്‍ കൂടിയുണ്ട്. ടീമംഗം കൂടിയായ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് 10 മല്‍സരങ്ങളില്‍ നിന്നും 39 വിക്കറ്റുകളുമായി പട്ടികയില്‍ നാലാമതുള്ളത്. മുന്‍ ഇതിഹാസം ബോബ് വില്ലിസ് (40 വിക്കറ്റ്) ലിസ്റ്റില്‍ മൂന്നാമും മറ്റൊരു ഇതിഹാസമായ ിയാന്‍ ബോത്തം (33) അഞ്ചാമതുമുണ്ട്.

Story first published: Wednesday, August 21, 2019, 13:06 [IST]
Other articles published on Aug 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+