Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദാദയുടെ നീക്കത്തിന് ഇംഗ്ലണ്ടിന്റെ പച്ചക്കൊടി... ഇനി ഓസീസ്, സൂപ്പര്‍ സീരീസ് വരും

ലണ്ടന്‍: ബിസിസിഐയുടെ പുതിയ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആശയമായ സൂപ്പര്‍ സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യാഥാര്‍ഥ്യമാവാന്‍ സാധ്യതയേറി. തങ്ങള്‍ ബിസിസിഐയുടെ ഈ ടൂര്‍ണമെന്റുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഇതേക്കുറിച്ച് ചര്‍ച്ച നടത്താമെന്നും അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി).

ലോക ക്രിക്കറ്റിലെ വമ്പന്‍ ടീമുകളെ മാത്രം അണിനിരത്തിയുള്ള ടൂര്‍ണമെന്റിനാണ് ദാദ സൂപ്പര്‍ സീരീസെന്നു പേരിട്ടിരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം മറ്റൊരു മികച്ച ടീം കൂടി ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവും. പ്രതിവര്‍ഷം ഈ ടൂര്‍ണമെന്റ് വിവിധ രാജ്യങ്ങളിലായി സംഘടിപ്പിക്കുകയാണ് ദാദയുടെ ലക്ഷ്യം.

2021ല്‍ തുടക്കം

2021ല്‍ തുടക്കം

സൂപ്പര്‍ സീരീസിന്റെ ആദ്യത്തെ എഡിഷന്‍ 2021ല്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന നാലു രാജ്യങ്ങളും ഓരോ വര്‍ഷവും സൂപ്പര്‍ സീരീസിന് വേദിയാവുകയും ചെയ്യും. ഐസിസി ഓരോ വര്‍ഷവും പ്രധാന ടൂര്‍ണമെന്റുകള്‍ നടത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ സീരീസിന് ദാദ മുന്‍കൈയെടുക്കുന്നത്.
എന്നാല്‍ സൂപ്പര്‍ സീരീസിന് ഐസിസി അനുമതി നല്‍കുമോയെന്നത് ചോദ്യചിഹ്നമാണ്. കാരണം മൂന്നില്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകള്‍ക്കു നിലവില്‍ ഐസിസിയുടെ അനുമതിയില്ല.

ചര്‍ച്ച നടത്തും

ചര്‍ച്ച നടത്തും

ബിസിസിഐ മുന്നോട്ടു വച്ച ചതുര്‍ രാഷ്ട്ര സൂപ്പര്‍ സീരീസെന്ന ആശയത്തോടു തങ്ങള്‍ യോജിക്കുന്നതായി ഇസിബി അറിയിച്ചു. ഇതേക്കുറിച്ചു മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് ഇസിബി വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാനപ്പെട്ട രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുമായി ആശയങ്ങള്‍ പങ്കു വയ്ക്കാനും മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇടയ്ക്കു ഒത്തുകൂടാറുണ്ട്. ബിസിസിഐയുടെ ഭാഗത്തു നിന്നാണ് പുതിയൊരു ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റ് ആരംഭിക്കാമെന്ന നിര്‍ദേശം വന്നത്. ഐസിസിയിലെ മറ്റു അംഗങ്ങളുമായി ഇതേക്കുറിച്ചു ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ഇത് എങ്ങനെ യാഥാര്‍ഥ്യമാവുമെന്നു നോക്കാമെന്നും ഇസിബി അറിയിച്ചു.

പ്രതികരിക്കാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ

പ്രതികരിക്കാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ

സൂപ്പര്‍ സീരീസിനെക്കുറിച്ചു ഇസിബിയുടെ ഭാഗത്തു നിന്നു പ്രതികരണം വന്നെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ഈ വിഷയത്തില്‍ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ക്രിക്കറ്റ് ഓസ്ട്രലിയ കൂടി സമ്മതം മൂളിയാല്‍ സൂപ്പര്‍ സീരീസ് യാഥാര്‍ഥ്യമാവാന്‍ സാധ്യത കൂടുതലാണ്.
ഓസീസ് ടീം അടുത്ത വര്‍ഷമാദ്യം ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്. ഈ കാലയളവില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതിനിധികളുമായി ബിസിസിഐ പ്രസിഡന്റ് ഗാംഗുലി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

Story first published: Wednesday, December 25, 2019, 11:32 [IST]
Other articles published on Dec 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+