ഐപിഎല്‍ 2020: ലേറ്റായാലും ലേറ്റസ്റ്റാവുമോ? ഓസീസ്, ഇംഗ്ലണ്ട്, കിവീസ് താരങ്ങള്‍ എന്നെത്തുമെന്ന് അറിയാം
മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിന് മാര്‍ച്ച് 29ന് ആരവമുയരാനിരിക്കെ വിദേശ താരങ്ങളുടെ മിന്നും പ്രകടനത്തിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്കു കുറച്ചു കാത്തിരിക്കേണ്ടി വരും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നീവിടങ്ങളില്‍ നിന്നുള്ള കളിക്കാര്‍ എപ്പോള്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരുമെന്ന് വ്യക്തമായിരിക്കുകയാണ്. ഈ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളാണ് ഇതേക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

മൂന്നു രാജ്യങ്ങളിലെയും സൂപ്പര്‍ താരങ്ങളുടെ പ്രകടനം ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവും. മാര്‍ച്ച് 29ന് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്.

മാര്‍ച്ച് 30നു ശേഷമായിരിക്കും തങ്ങളുടെ താരങ്ങള്‍ ഐപിഎല്ലിനെത്തുകയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡ് ക്രിക്കറ്റും അറിയിച്ചു. അതേസമയം ഏപ്രില്‍ ഒന്ന് മുതല്‍ മാത്രമേ തങ്ങളുടെ കളിക്കാര്‍ ഐപിഎല്ലിനെത്തുകയുള്ളൂവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണയായി എല്ലാ വര്‍ഷവും ഏപ്രില്‍, മേയ് മാസങ്ങള്‍ ക്രിക്കറ്റ് കലണ്ടറില്‍ ഐപിഎല്ലിന്റെ ആധിപത്യമാണ് കാണാറുള്ളത്. ഈ രണ്ടു മാസം പ്രമുഖ ടീമുകളൊന്നും അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിക്കാറില്ല.
ഓസ്ട്രലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കു അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഉള്ളതിനാലാണ് ഇത്തവണ താരങ്ങളെ വിട്ടുനല്‍കാന്‍ വൈകുന്നത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ മാര്‍ച്ചില്‍ നിശ്ചിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിനാവട്ടെ ശ്രീലങ്കന്‍ പര്യടനമാണുള്ളത്. ഓസീസിന്റെ ചില താരങ്ങള്‍ മാര്‍ച്ച് 27-31 വരെ നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ഫൈനലിലും കളിക്കുന്നുണ്ട്.

വിദേശ താരങ്ങള്‍ എത്താന്‍ വൈകുന്നത് ചില ഫ്രാഞ്ചൈസികള്‍ക്കു പുതിയ സീസണിന്റെ തുടക്കത്തില്‍ തിരിച്ചടിയായി മാറിയേക്കും. മുംബൈയ്ക്കു വേണ്ടി ക്രിസ് ലിന്‍, ട്രെന്റ് ബോള്‍ട്ട്, ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സാം കറെന്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അലെക്‌സ് കാരി, ക്രിസ് വോക്‌സ്, മാര്‍ക്കസ് സ്ര്‌റോയ്ണിസ്, കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ജെയിസ് നീഷാം എന്നിവര്‍ സീസണിലെ ആദ്യ മല്‍സരത്തില്‍ കളിക്കാനിടയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications