Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ധിക്കാരി, ധോണി നാണക്കേട്!! ജഡേജയ്ക്കു ബാറ്റിങറിയില്ല.. പരിഹസിച്ച ഇംഗ്ലണ്ട് താരത്തിനു പണി കിട്ടി

parkinson

ലണ്ടന്‍: ഇന്ത്യന്‍ താരങ്ങളെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍ മാത്യു പാര്‍ക്കിന്‍സണിന് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെയെല്ലാം പാര്‍ക്കിന്‍സണ്‍ അധിക്ഷേപിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇന്ത്യന്‍ താരങ്ങളെ കടന്നാക്രമിച്ചത്.

എന്നാല്‍ ഈ ട്വീറ്റുകളൊന്നും ഇപ്പോഴത്തേതല്ല. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ചുവടുറപ്പിക്കും മുമ്പായിരുന്നു താരം ട്വിറ്ററിലൂടെ ഇന്ത്യയുടെ നിരവധി താരങ്ങളെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഈ ട്വീറ്റുകളുടെ പേരില്‍ പാര്‍ക്കിന്‍സണിനെ ട്രോളിയിരിക്കുകയാണ്.

ആരാധകര്‍ കലിപ്പില്‍

ആരാധകര്‍ കലിപ്പില്‍

കോലിക്കും ധോണിക്കുമെതിരായ പരിഹാസം ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ട്വീറ്റുകള്‍ ചര്‍ച്ചയായതോടെ ഇവയില്‍ പലരും പാര്‍ക്കിന്‍സണ്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പലരും എടുത്തു വച്ചിരുന്നു. ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്തു നിന്നും കടുത്ത വിമര്‍ശനങ്ങളാണ് പാര്‍ക്കിന്‍സണിനു നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. നിരവധി ട്രോളുകളും താരത്തിനെതിരേ വരുന്നുണ്ട്.

പാര്‍ക്കിന്‍സണിന്റെ ട്വീറ്റുകള്‍

പാര്‍ക്കിന്‍സണിന്റെ ട്വീറ്റുകള്‍

കോലി ധിക്കാരിയാണെന്നായിരുന്നു പാര്‍ക്കിന്‍സണിന്റെ ഒരു ട്വീറ്റ്. ധോണി നാണക്കേടാണെന്നും താരം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിനെയും പാര്‍ക്കിന്‍സണ്‍ പരിഹസിച്ചിരുന്നു. മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ രവീന്ദ്ര ജഡേജ നേടിയിട്ടുണ്ട്, പക്ഷെ താരത്തിനു ബാറ്റ് ചെയ്യാന്‍ അറിയില്ലെന്നായിരുന്നു പാര്‍ക്കിന്‍സണിന്റെ മറ്റൊരു പരിഹാസം.

ആരാണ് പാര്‍ക്കിന്‍സണ്‍

ആരാണ് പാര്‍ക്കിന്‍സണ്‍

ഇംഗ്ലീഷ് കൗണ്ടിയില്‍ ലങ്കാഷെയര്‍ ടീമിനു വേണ്ടി കളിക്കുന്ന താരമാണ് ലെഗ് സ്പിന്നര്‍ കൂടിയായ പാര്‍ക്കിന്‍സണ്‍. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലൂടെ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. എന്നാല്‍ നിരാശാജനകമായിരുന്നു പാര്‍ക്കിന്‍സണിന്റെ തുടക്കം. കളിയില്‍ 8.4 ഓവര്‍ ബൗള്‍ ചെയ്ത സ്പിന്നര്‍ക്കു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. മല്‍സരത്തില്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു പരാജയപ്പെടുകയും ചെയ്തിരുന്നു.

Story first published: Thursday, February 6, 2020, 20:30 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+