Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയെ വീഴ്ത്താന്‍ വോനിന്റെ 'പഞ്ചതന്ത്രം'! വരുത്തണം ഈ മാറ്റങ്ങള്‍

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍. ഈ മാസം 24 മുതല്‍ പകലും രാത്രിയുമായി നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ അഞ്ചു മാറ്റങ്ങള്‍ ഇംഗ്ലണ്ട് വരുത്തണമെന്നാണ് വോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 317 റണ്‍സിന്റെ വമ്പന്‍ ജയവുമായി തിരിച്ചടിക്കുകയായിരുന്നു. ഇതോടെ മൂന്നാം ടെസ്റ്റ് കൂടുതല്‍ ആവേശകരമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

അഞ്ചു മാറ്റങ്ങള്‍ വേണം

അഞ്ചു മാറ്റങ്ങള്‍ വേണം

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമില്‍ വന്‍ അഴിച്ചുപണി ആവശ്യമാണ്. സാക്ക് ക്രോളി, ജോണി ബെയര്‍സ്‌റ്റോ, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, ഡോം ബെസ്സ് എന്നിവരെ ഇംഗ്ലണ്ട് കളിപ്പിക്കണം. ബേണ്‍സിനു പകരം ക്രോളി കളിക്കട്ടെ. കാരണം അശ്വിന് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യാനിഷ്ടമാണ്. അതുകൊണ്ടു തന്നെ ടോപ്പ് ഫോറിലെ എല്ലാവരും വലംകൈയന്‍മാര്‍ മതി. അശ്വിനെ തളയ്ക്കാന്‍ ഇതു മാത്രമേ വഴിയുള്ളൂവെന്നും വോന്‍ വിശദമാക്കി.

ആന്‍ഡേഴ്‌സനും ആര്‍ച്ചറും വേണം

ആന്‍ഡേഴ്‌സനും ആര്‍ച്ചറും വേണം

രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സനും ജോഫ്ര ആര്‍ച്ചറും ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. ആന്‍ഡേഴ്‌സനു വിശ്രമം നല്‍കിയപ്പോള്‍ ആര്‍ച്ചര്‍ പരിക്കു കാരണം പിന്‍മാറുകയായിരുന്നു.
ഫിറ്റാണെങ്കില്‍ ബ്രോഡിനു പകരം ആര്‍ച്ചറെ ഇംഗ്ലണ്ട് ഇറക്കണം. ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തില്‍ വ്യത്യസ്ത കൊണ്ടു വരാന്‍ ആര്‍ച്ചര്‍ക്കാവും. ഓലി സ്‌റ്റോണ്‍ രണ്ടാം ടെസ്റ്റില്‍ നന്നായി ബൗള്‍ ചെയ്തു. അദ്ദേഹത്തെ മൂന്നാം ടെസ്റ്റില്‍ നിലനിര്‍ത്താവുന്നതാണെന്നും വോന്‍ പറഞ്ഞു.

രണ്ടു ടെസ്റ്റുകളും ജയിക്കണം

രണ്ടു ടെസ്റ്റുകളും ജയിക്കണം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു മുന്നേറാന്‍ ഇംഗ്ലണ്ടിനു ഇനിയുള്ള രണ്ടു ടെസ്റ്റുകളിലും ജയിച്ചേ തീരൂ. എന്നാല്‍ ഇന്ത്യക്കു 2-1 അല്ലെങ്കില്‍ 3-1ന്റെ മാര്‍ജിനില്‍ വിജയിക്കാനായാല്‍ ന്യൂസിലാന്‍ഡിനെതിരേ ഫൈനല്‍ കളിക്കാം. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയില്‍ പിരിഞ്ഞാല്‍ ഇരുടീമുകളുടെയും ഫൈനല്‍ പ്രതീക്ഷ അസ്തമിക്കും. ഓസ്‌ട്രേലിയയായിരിക്കും അപ്പോള്‍ ഫൈനല്‍ കളിക്കുക.

വോന്‍ തിരഞ്ഞെടുത്ത ഇംഗ്ലീഷ് ടീം

വോന്‍ തിരഞ്ഞെടുത്ത ഇംഗ്ലീഷ് ടീം

സാക്ക് ക്രോളി, ഡോം സിബ്ലി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ഡോം ബെസ്സ്, ജാക്ക് ലീച്ച്, ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Friday, February 19, 2021, 17:59 [IST]
Other articles published on Feb 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+