Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ എളുപ്പം നേടില്ല, ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരും! കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മോറെ

1

ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അനായാസം വിജയിച്ചെങ്കിലും മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് മുന്‍ വിക്കറ്റ് കീപ്പറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കിരണ്‍ മോറെയുടെ മുന്നറിയിപ്പ്. മൂന്നാമത്തേത് പിങ്ക് ബോള്‍ ടെസ്റ്റാണ്. ഈ മാസം 24 മുതല്‍ അഹമ്മദാബാദിലാണ് പകലും രാത്രിയുമായി അവസാന ടെസ്റ്റ് നടക്കുന്നത്.

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം നേടി ഒപ്പമായതിനാല്‍ മൂന്നാം ടെസ്റ്റ് തീപാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവസാനമായി ഓസ്‌ട്രേലിയയിലായിരുന്നു ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. അന്നു രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിനു പുറത്തായ ഇന്ത്യ നാണംകെട്ടിരുന്നു.

ഇംഗ്ലണ്ടിന് മികച്ച പേസര്‍മാരുണ്ട്

ഇംഗ്ലണ്ടിന് മികച്ച പേസര്‍മാരുണ്ട്

പിങ്ക് ബോള്‍ കൊണ്ടു കളിക്കുമ്പോള്‍ നിങ്ങള്‍ രണ്ടു തവണ ചിന്തിക്കും. പിങ്ക് ബോള്‍ ഒരുപാട് സ്വിങ് ചെയ്യുന്നതാണ്. മൂന്നാം ടെസ്റ്റ് രണ്ടു ടീമുകള്‍ക്കും വെല്ലുവിളിയായിരിക്കും.
ടോസ് വളരെ നിര്‍ണായകമായിരിക്കും. പിങ്ക് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു മികച്ച സീം ബൗളര്‍മാരുണ്ട്. നമുക്കും മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ നിരയുണ്ട്. വളരെ ആവേശകരമായ ടെസ്റ്റ് മല്‍സരമായിരിക്കും അടുത്തതെന്നും മോറെ വ്യക്തമാക്കി.

ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരും

ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരും

ഇംഗ്ലണ്ട് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കും. അവരുടേത് മികച്ച ടീമുമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അവര്‍ പുതുമയുള്ളവരാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയിലെത്തിയ ശേഷം ആദ്യ ടെസ്റ്റില്‍ അവര്‍ നേടിയ ജയം ഇത് കാണിച്ചുതരുന്നു. അടുത്ത ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്കു നന്നായി പ്രയത്‌നിക്കേണ്ടി വരുമെന്നും മോറെ പറഞ്ഞു.

ആന്‍ഡേഴ്‌സനെ ഭയക്കണം

ആന്‍ഡേഴ്‌സനെ ഭയക്കണം

രണ്ടാം ടെസ്റ്റില്‍ വിശ്രമമനുവദിക്കപ്പെട്ട ശേഷം പിങ്ക് ബോള്‍ ടെസ്റ്റില്‍ മടങ്ങിയെത്തുന്ന പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനെ ഇന്ത്യ ഭയക്കണമെന്ന് മോറെ മുന്നറിയിപ്പ് നല്‍കി. കളിയില്‍ വലിയ വ്യത്യാസം കൊണ്ടുവരാന്‍ ശേഷിയുള്ള താരമാണ് ആന്‍ഡേഴ്‌സനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ആന്‍ഡേഴ്‌സന്‍ ഇപ്പോഴും കൂടുതല്‍ കരുത്തനായാണ് മുന്നോട്ടുപോവുന്നത്. അദ്ദേഹത്തെപ്പോലൊരു ബൗളര്‍ ടീമില്‍ വേണമെന്ന് ഏതു ക്യാപ്റ്റനും ആഗ്രഹിക്കും. ഒരുപാട് റണ്‍സ് അദ്ദേഹം വിട്ടുകൊടുക്കാറില്ല. മികച്ച ഫീല്‍ഡറും കൂടിയാണ് താരം. ബാറ്റ്‌സ്മാന്‍മാര്‍ക്കു ആന്‍ഡേഴ്‌സനെ ഇഷ്ടമല്ല. ബൗള്‍ നന്നായി സ്വിങ് ചെയ്യിക്കുന്ന അദ്ദേഹം എല്ലാ സമയത്തും ബാറ്റ്‌സ്മാന്‍മാരെ ആക്രമിച്ചു കൊണ്ടിരിക്കും. മനോഹരമായി ഇന്‍സ്വിങറുകളും ഔട്ട് സ്വിങറുകളുമെറിയുന്ന ആന്‍ഡേഴ്‌സന്‍ ബാറ്റ്‌സ്മാന് ഒരു ഇഞ്ച് പോലം പഴുത് നല്‍കില്ലെന്നും മോറെ വിലയിരുത്തി.

Story first published: Thursday, February 18, 2021, 14:32 [IST]
Other articles published on Feb 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+