കെഎല്‍ രാഹുലിനെതിരെ ഇംഗ്ലണ്ട് ആരാധകരുടെ 'കോര്‍ക്ക്' ഏറ്; എടുത്ത് തിരിച്ചെറിയെടാ എന്ന് കോഹ്ലി!
ഏതൊരു മത്സരത്തിലും ഏറ്റവും നിര്‍ണായകമാണ് ആരാധകര്‍. മൈതാനത്ത് താരങ്ങള്‍ പോരാടുമ്പോള്‍ ആവേശം പകരുന്നത് ഗ്യാലറിയിലെ ആര്‍പ്പുവിളികളാണ്. ക്രിക്കറ്റിന്റെ കാര്യത്തിലും മറിച്ചല്ല. തങ്ങളുടെ ടീമിനും പ്രിയതാരത്തിനും വേണ്ടി ആര്‍പ്പുവിളിക്കുന്ന, അവരെ ദൈവത്തിന് തുല്യം കാണുന്നവരാണ് മിക്ക ആരാധകര്‍. എന്നാല്‍ ചിലര്‍ ഇവര്‍ക്കൊരു അപവാദമാണ്. ഒരുഭാഗത്ത് ആരാധകരുടെ സ്‌നേഹം വാഴ്ത്തപ്പെടുമ്പോള്‍ മറുഭാഗത്ത് ചിലര്‍ നാണക്കേടായി മാറാറുണ്ട്.
ഇങ്ങനെ പലപ്പോഴും മോശം പ്രതികരണങ്ങള്‍ കൊണ്ട് വിമര്‍ശിക്കപ്പെടുന്നവരാണ് ഇംഗ്ലണ്ടിന്റെ ആരാധകര്‍. പ്രത്യേകിച്ചും ഇംഗ്ലണ്ടില്‍ നടക്കുന്ന കളികളില്‍ ഇവരുടെ പ്രതികരണങ്ങളും പ്രകടനങ്ങളും പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ അധിക്ഷേപിക്കുന്ന ഇംഗ്ലണ്ട് ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ വംശീയ അധിക്ഷേപം വരെ ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്ന് നിരവധി പേര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഇംഗ്ലണ്ട് ആരാധകര്‍ വിമര്‍ശിക്കപ്പെടുകയാണ്. വീണ്ടും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരായ അധിക്ഷേപങ്ങളുടെ പേരിലാണ് ഇംഗ്ലണ്ട് ആരാധകര്‍ വിമര്‍ശിക്കപ്പെടുന്നത്. ഇത്തവണ ഇരയായത് ഇന്ത്യയുടെ ഓപ്പണര്‍ കെഎല്‍ രാഹുലാണ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലെ ആദ്യ സെഷനിലായിരുന്നു സംഭവം.

ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന രാഹുലിന് നേര്‍ക്ക് ഇംഗ്ലണ്ട് ആരാധകര്‍ ഷാംപെയ്ന്‍ ബോട്ടിലിന്റെ കോര്‍ക്കുകള്‍ വലിച്ചെറിയുകയായിരുന്നു. നിരവധി കോര്‍ക്കുകളാണ് ഇങ്ങനെ എറിഞ്ഞത്. മൈതാനത്ത് ചിതറികിടക്കുന്ന കോര്‍ക്കുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കോര്‍ക്ക് ഏറില്‍ അസ്വസ്ഥനായ രാഹുല്‍ ചിലത് എടുത്ത് ബൗണ്ടറി ലൈനിന് പുറത്തേക്ക് എറിയുന്നതും കാണാന്‍ സാധിച്ചിരുന്നു.

ഇംഗ്ലണ്ട് ആരാധകരുടെ ആ മോശം പെരുമാറ്റം മത്സരത്തിന്റെ കമന്റേറ്റര്‍മാരും ചൂണ്ടിക്കാണിച്ചിരുന്നു. സംഭവങ്ങള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ശ്രദ്ധയിലും പെട്ടു. തന്റെ സഹതാരം രാഹുലിനോട് കോര്‍ക്കുകള്‍ തിരിച്ച് ഗ്യാലറിയിലേക്ക് തന്നെ എടുത്തെറിയാന്‍ പറയുന്ന വിരാടിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കളിക്കളത്തില്‍ എതിര്‍ടീമിന്റെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന മോശം അനുഭവങ്ങളോട് അതേനാണയത്തില്‍ തന്നെ പ്രതികരിക്കുന്ന വ്യക്തിയാണ് വിരാട്.

തങ്ങളുടെ താരത്തിനെതിരെയുണ്ടായ അതിക്രമത്തിനെതിരെ ഇന്ത്യ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പരാതിപ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിലെ താരമായിരുന്നു കെഎല്‍ രാഹുല്‍. സെഞ്ചുറി നേടിയ രാഹുലിനോടുള്ള അമര്‍ഷമാണ് ഇംഗ്ലണ്ട് ആരാധകര്‍ പുറത്തെടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. 129 റണ്‍സാണ് രാഹുല്‍ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. നേരത്തെ രോഹിത് ശര്‍മ്മ 83 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇരുവരുടേയും പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 364 റണ്‍സ് നേടിയത്.
അതേസമയം ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിനായി നായകന്‍ ജോ റൂട്ട് ഒരിക്കല്‍ കൂടി സെഞ്ചുറി നേടിയിട്ടുണ്ട്. ജോണി ബെയര്‍സ്‌റ്റോയുടെ അര്‍ധ സെഞ്ചുറിയുടേയും കരുത്തില്‍ ഇംഗ്ലണ്ട് മുന്നൂറ് കടന്നിട്ടുണ്ട്. ബെയര്‍സ്‌റ്റോ 107 പന്തില്‍ 57 റണ്‍സെടുത്താണ് പുറത്തായത്. 200 പന്തുകളില്‍ നിന്നുമാണ് റൂട്ട് 100 കടന്നത്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റൂട്ട് ഇപ്പോഴും ശക്തമായി തന്നെ മൈതാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications