Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എവിടെപ്പോയ് കോലി? ഇന്ത്യന്‍ ക്യാപ്റ്റനെ പരിഹസിച്ച് ഇംഗ്ലീഷ് ഫാന്‍സ്!! വീഡിയോ പുറത്ത്

ബെര്‍മിങ്ഹാം: കളിക്കളത്തില്‍ പലപ്പോഴും അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏറെ അഗ്രസീവായി പെരുമാറുന്ന കോലി കുറേക്കൂടി സംയമനം പാലിക്കണമെന്ന് പല മുന്‍ താരങ്ങളും ഉപദേശിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കിയപ്പോള്‍ കോലി നടത്തിയ ആഹ്ലാദപ്രകടനം ചര്‍ച്ചയായിരുന്നു.

ഇതിന് ഇംഗ്ലീഷ് ആരാധകര്‍ ടെസ്റ്റിനു ശേഷം കോലിക്കു മറുപടി നല്‍കി. കളിയില്‍ ഇന്ത്യ തോല്‍വിയേറ്റുവാങ്ങിയ ശേഷമായിരുന്നു ഇംഗ്ലീഷ് ഫാന്‍സിന്റെ പരിഹാസം. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റൂട്ടിനെതിരായ പരിഹാസം

റൂട്ടിനെതിരായ പരിഹാസം

റൂട്ടിനെ പുറത്താക്കിയപ്പോള്‍ കോലി മെക്ക് ഡ്രോപ്പ് ആഘോഷം നടത്തിയതാണ് ഇംഗ്ലീഷ് ആരാധകരെ ചൊടിപ്പിച്ചത്. നേരത്തേ ഇന്ത്യക്കതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ സെഞ്ച്വറിയോടെ ടീമിന്റെ ജയം പൂര്‍ത്തിയാക്കിയ ശേഷം റൂട്ട് ബാറ്റ് ഒരു കൈ കൊണ്ട് താഴേക്കിട്ട് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ടെസ്‌റില്‍ കോലിയുടെ ആഹ്ലാദപ്രകടനം.

കൂവി വിളിച്ച് പരിഹസിച്ചു

കൂവി വിളിച്ച് പരിഹസിച്ചു

ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനം ബാറ്റ് ചെയ്യാനായി കോലി ക്രീസിലെത്തിപ്പോള്‍ സ്‌റ്റേഡിയത്തിലെ ഒരു വിഭാഗം ഇംഗ്ലീഷ് ആരാധകര്‍ കോലിയെ കൂവി വിളിച്ച് പരിഹസിച്ചിരുന്നു. എന്നാല്‍ ബാറ്റ് കൊണ്ടാണ് അദ്ദേഹം ഇതിനു മറുപടി നല്‍കിയത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി കോലി ടീമിനെ കരകയറ്റുകയായിരുന്നു.

വീണ്ടും പരിഹാസം

വീണ്ടും പരിഹാസം

കളിയുടെ രണ്ടാമിന്നിങ്‌സിലും കോലി അര്‍ധസെഞ്ച്വറിയോടെ പൊരുതിനോക്കിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല. കളിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ഇംഗ്ലീഷ് ഫാന്‍സ് വീണ്ടും കോലിക്കു നേരെ തിരിഞ്ഞത്. സ്‌റ്റേഡിയത്തിനു പുറത്ത് നിര്‍ത്തിയിട്ട ഇന്ത്യന്‍ ടീമിന്റെ ബസിനു മുന്നിലായിരുന്നു ഒരു കൂട്ടം ഇംഗ്ലീഷ് ആരാധകര്‍ കോലിയെയും ടീമിനെും കളിയാക്കിയത്.

നിങ്ങളുടെ കോലി എവിടെപ്പോയ്?

നിങ്ങളുടെ കോലി എവിടെപ്പോയ്?

നിങ്ങളുടെ കോലി എവിടെപ്പോയെന്ന് ഇംഗ്ലീഷ് ഫാന്‍സ് ഉറക്കെ വിളിക്കുന്നത് വീഡിയോയില്‍ കാണാം. ഞങ്ങള്‍ക്കു ജെയിംസ് ആന്‍ഡേഴ്‌സനുണ്ടെന്നും അതിനൊപ്പം ആരാധകര്‍ വിളിച്ചു പറയുന്നുണ്ട്. സ്‌റ്റേഡിയത്തിനു പുറത്തു നിര്‍ത്തിയിട്ട ബസ് അവിടെ നിന്നും തിരിച്ചുപോവുന്നതുവരെയും ആരാധകരുടെ ആര്‍പ്പുവിളി തുടരുന്നതും വീഡിയോയില്‍ കാണാം.

?rel=0&wmode=transparent" frameborder="0">

വീഡിയോ കാണാം

കോലിയെ ഇംഗ്ലണ്ടിന്റെ ആരാധകര്‍ പരിഹസിക്കുന്ന വീഡിയോ കാണാം

Story first published: Tuesday, August 7, 2018, 15:02 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+