ഇംഗ്ലണ്ട് ഈ വര്‍ഷം ഇന്ത്യയിലേക്കില്ല? ഇന്ത്യന്‍ പര്യടനം മാറ്റി വച്ചേക്കും
മുംബൈ: കൊവിഡ് ഭീഷണി കൂടിക്കൊണ്ടിരിക്കുന്ന സാഹര്യത്തില്‍ ഈ വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ പലതും താറുമാറായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഈ വര്‍ഷത്തെ ഇന്ത്യന്‍ പര്യടനവും മാറ്റി വച്ചേക്കുമെന്നാണ് ഏറ്റവും പുതിയ സൂചന. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തേണ്ടിയിരുന്നത്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കാനിരുന്നത്. ഇത് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കാന്‍ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവയ്ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ പരമ്പര നടത്താന്‍ അനുകൂല സാഹചര്യമല്ല ഉള്ളതെന്നും മാറ്റി വയ്‌ക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ട് ഇന്ത്യയിലേക്കു വരില്ലെന്ന് ഒരു സംശയവുമില്ലാതെ തന്നെ പറയാം. രാജ്യത്തെ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ എങ്ങനെയാണ് ഒരു പരമ്പര സംഘടിപ്പിക്കാന്‍ സാധിക്കുക. ബിസിസിഐ അതു പുനക്രമീകരിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ സൂചിപ്പിച്ചു.
ഇതു സംഭവിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ ഇനിയുള്ള ഏക അന്താരാഷ്ട്ര പരമ്പര ഓസ്‌ട്രേലിയക്കെതിരേയായിരിക്കും. ഡിസംബര്‍- ജനുവരി മാസങ്ങളിലായിട്ടാണ് ഇന്ത്യന്‍ ടീം ഓസീസലിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. അതേസമയം, അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ട്. ഈ വര്‍ഷത്തെ മാറ്റി വയ്ക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ ഇനി അടുത്ത വര്‍ഷത്തെ പര്യടനത്തിലേക്കു മാറ്റിയേക്കുമെന്നും സൂചനകളുണ്ട്. അതേസമയം, ബിസിസിഐ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജനുവരിയില്‍ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് വിരാട് കോലിയും സംഘവും അവസാനമായി കളിച്ചത്. അതിനു ശേഷം ദക്ഷിണാഫ്രിക്കയുമായി നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ കളിക്കാനിരിക്കെയാണ് കൊവിഡിന്റെ വരവ്. ഈ പരമ്പര റദ്ദാക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, സിംബാബ്‌വെ പര്യടനം എന്നിവയും ഇതിനകം ഉപേക്ഷിക്കപ്പെടുകയോ, മാറ്റി വയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications