വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനും യോ യോ ടെസ്റ്റ്... ഫലം പുറത്ത്, 33ലും 18 കാരന്റെ ചുറുചുറുക്ക്, കുക്കാണ് താരം

നിലവില്‍ ടീമിലുള്ള മുഴുവന്‍ താരങ്ങളും പാസായി

ലണ്ടന്‍: ദേശീയ ടീമിലെ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്ന യോ യോ ടെസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന സംസാരവിഷയം. യോ യോ ടെസ്റ്റ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം ഇന്ത്യ തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും ബിസിസിഐയുടെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട് അമ്പാട്ടി റായുഡുവിനെ
പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. റായുഡുവിനെക്കൂടാതെ
മലയാളി താരം സഞ്ജു സാംസണിനും യോ യാ ടെസ്റ്റ് കടമ്പയില്‍ തട്ടിയാണ് ഇന്ത്യ എ ടീമില്‍ സ്ഥാനം നഷ്ടമായത്.

എന്നാല്‍ യോ യോ ടെസ്റ്റ് ഇന്ത്യക്കു മാത്രമല്ല മറ്റു പല രാജ്യങ്ങള്‍ക്കുമുണ്ട്. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് ബുധനാഴ്ച ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം യോ യോ ടെസ്റ്റിനു വിധേയരായതാണ് പുതിയ സംഭവം. ഇതിന്റെ ഫലങ്ങലും പുറത്തുവന്നു.

കൈയടി നേടി കുക്ക്

കൈയടി നേടി കുക്ക്

യോ യോ ടെസ്റ്റില്‍ മുഴുവന്‍ ഇംഗ്ലീഷ് താരങ്ങളും പാസായെന്നാണ് വിവരം. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കാണ് യോ യോ ടെസ്റ്റില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. 33ാം വയസ്സിലും ടീമിലെ മറ്റു യുവതാരങ്ങളെപ്പോലും പിന്നിലാക്കുന്ന ഫിറ്റ്‌നസ് മികവാണ് അദ്ദേഹം പുറത്തെടുത്തത്.
യോ യോ ടെസ്റ്റിനു ശേഷം മറ്റു പല താരങ്ങളും വിശ്രമിച്ചപ്പോള്‍ മൂന്നു കിലോ മീറ്റര്‍ ഓടിയാണ് കുക്ക് തന്റെ ചുറുചുറുക്ക് തെളിയിച്ചത്.

കുക്കിനെ പുകഴ്ത്തി ബെയര്‍‌സ്റ്റോ

കുക്കിനെ പുകഴ്ത്തി ബെയര്‍‌സ്റ്റോ

ഇംഗ്ലീഷ് ടീമിലെ ഏറ്റവും ഫിറ്റായ താരമെന്നാണ് കുക്ക് വിശേഷിപ്പിക്കപ്പെടുന്നത്. ടീമംഗങ്ങളും ഇത് തുറന്നു സമ്മതിക്കുന്നു. വര്‍ഷങ്ങളായി യോ യോ ടെസ്റ്റില്‍ ഇത്രയും അനായാസമായി ജയിക്കുന്ന മറ്റൊരു ഇംഗ്ലീഷ് താരമില്ല.
യോ യോ ടെസ്റ്റിന്റെ കാര്യം നോക്കുകയാണെങ്കില്‍ കുക്കിനെപ്പോലെ കേമനായ മറ്റൊരു താരം ഇംഗ്ലണ്ടിന് ഇല്ലെന്നും മറ്റുള്ളവരെയെല്ലാം വര്‍ഷങ്ങളായി അദ്ദേഹം തോല്‍പ്പിച്ചു കൊണ്ടിരിക്കുകയാണെന്നും വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോ പറയുന്നു.

ഇന്ത്യക്ക് ഏറ്റവും കുറവ്

ഇന്ത്യക്ക് ഏറ്റവും കുറവ്

യോ യോ ടെസ്റ്റില്‍ വിജയിക്കാനുള്ള ഒരു കുറഞ്ഞ യോഗ്യതാ മാര്‍ക്ക് ഇന്ത്യയുടേത് ആണെന്നതാണ് ശ്രദ്ധേയം. വെറും 16.1 മാര്‍ക്ക് നേടിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു യോ യോ ടെസ്റ്റില്‍ ജയിച്ചുകയറാം.
എന്നാല്‍ ശ്രീലങ്കയിലും പാകിസ്താനിലും 17.4 ആണ് യോഗ്യതാ മാര്‍ക്ക്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരെ നോക്കുകയാണെങ്കില്‍ ഇത് കുറച്ചുകൂടി മുകളിലാണ്. 19 മാര്‍ക്ക് നേടിയാല്‍ മാത്രമേ ഇവിടെ താരം പാസാവുകയുള്ളൂ.

മെസ്സിയോടാ കളി... എതിര്‍ താരങ്ങള്‍ക്കു മാത്രമല്ല, നായക്കു പോലും രക്ഷയില്ല, വീഡിയോ വൈറല്‍മെസ്സിയോടാ കളി... എതിര്‍ താരങ്ങള്‍ക്കു മാത്രമല്ല, നായക്കു പോലും രക്ഷയില്ല, വീഡിയോ വൈറല്‍

അഭിനയം തന്നെ, എല്ലാം സമ്മതിച്ച നെയ്മര്‍ വിവാദത്തില്‍!! സൂപ്പര്‍ താരം കൂടുതല്‍ കുരുക്കിലേക്ക്... അഭിനയം തന്നെ, എല്ലാം സമ്മതിച്ച നെയ്മര്‍ വിവാദത്തില്‍!! സൂപ്പര്‍ താരം കൂടുതല്‍ കുരുക്കിലേക്ക്...

Story first published: Tuesday, July 31, 2018, 14:56 [IST]
Other articles published on Jul 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X