Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ചെന്നൈയിലെ 'ഇരുട്ടടി', ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ നാലാംസ്ഥാനത്തേക്ക് വീണു!

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു വന്‍ തിരിച്ചടി നേരിട്ടു. ഈ ടെസ്റ്റിനു മുമ്പ് പട്ടികയില്‍ തലപ്പത്തായിരുന്ന ഇന്ത്യ ഒറ്റയടിക്കു നാലാംസ്ഥാനത്തേക്കു വീണിരിക്കുകയാണ്. ഇംഗ്ലണ്ടിനോടു വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്കു ഷോക്കായി മാറിയത്.

1

227 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ചെന്നൈയില്‍ ഇംഗ്ലണ്ട് നേടിയത്. ഇതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കുതിക്കുകയും ചെയ്തു. 70.2 ശതമാനം പോയിന്റോടെയാണ് ഇംഗ്ലണ്ട് ആദ്യമായി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്. നേരത്തേ 71.7 പോയിന്റുണ്ടായിരുന്ന ഇന്ത്യക്കു ഇപ്പോള്‍ 68.3 ശതമാനം പോയിന്റേയുള്ളൂ. ന്യൂസിലാന്‍ഡ് (70), ഓസ്‌ട്രേലിയ (69.2) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ന്യൂസിലാന്‍ഡ് ഇതിനകം തന്നെ മാര്‍ച്ചില്‍ ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ടെസ്റ്റ് പരമ്പര മാറ്റിവച്ചതോടെയാണ് കിവീസ് ഫൈനല്‍ ഉറപ്പാക്കിയത്. കലാശക്കളിയിലെ അടുത്ത ടീമാവുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടും ഇന്ത്യയും ഓസീസുമാണ് ഇപ്പോള്‍ രംഗത്ത്. ഓസീസിന് ഇനി പരമ്പരയില്ലെങ്കിലും ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ ഫലം അവര്‍ക്കു ഫൈനല്‍ സാധ്യത നല്‍കുന്നുണ്ട്.

2

പോയിന്റ് ശതമാനത്തില്‍ മാത്രമല്ല ആകെ ലഭിച്ച പോയിന്റ് പരിഗണിച്ചാലും ലോക ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. നേരത്തേ ഇന്ത്യയായിരുന്നു തലപ്പത്ത്. 442 പോയിന്റ് ഇംഗ്ലണ്ടിനുണ്ട്. ഇന്ത്യക്കു 430 പോയിന്റാണുള്ളത്. ന്യൂസിലാന്‍ഡിന് 420ഉം ഓസ്‌ട്രേലിയക്കു 322ഉം പോയിന്റുണ്ട്. കൊവിഡ് കാരണം ചില പരമ്പരകള്‍ മാറ്റി വയ്‌ക്കേണ്ടി വന്നതോടെയാണ് ആകെ ലഭിക്കുന്ന പോയിന്റിനു പകരം പോയിന്റിന്റെ ശരാശരിയില്‍ ഫൈനലിസ്റ്റുകളെ കണ്ടെത്താന്‍ ഐസിസി തീരുമാനിച്ചത്.

Story first published: Tuesday, February 9, 2021, 14:25 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+