For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ashes: സച്ചിനെയും ഗവാസ്‌കറെയും കടത്തിവെട്ടി റൂട്ട്! കുറിച്ചത് വമ്പന്‍ നേട്ടം

കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സെടുത്ത നാലാമത്തെ താരം

1

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ നേട്ടത്തിന് അവകാശിയായിരിക്കുയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ആദ്യ ഇന്നിങ്‌സില്‍ ടീമിനു വേണ്ടി അദ്ദേഹം 62 റണ്‍സ് നേടിയിരുന്നു. 116 ബോൡ ഏഴു ബൗണ്ടറികളോടെയായിരുന്നു ഇത്. ഈ പ്രകടനത്തോടെ ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ താരമായി മാറിയിരിക്കുകയാണ് റൂട്ട്. ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ 1605 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരെയെല്ലാം പിന്തള്ളിയാണ് എലൈറ്റ് ബാറ്റര്‍മാരുടെ ലിസ്റ്റില്‍ റൂട്ട് നാലാംസ്ഥാനത്തേക്കു കുതിച്ചത്. ഇനി മൂന്നു പേര്‍ മാത്രമേ ഇംഗ്ലീഷ് നായകനു മുന്നിലുള്ളൂ. മൂന്നാംസ്ഥാനത്ത് സൗത്താഫ്രിക്കയുടെ മുന്‍ നായകനും ഓപ്പണറുമായ ഗ്രേയം സ്മിത്താണ്. 1656 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2008ലായിരുന്നു സ്മിത്ത് ഇത്രയും റണ്‍സെടുത്തത്.

1710 റണ്‍സോടെ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് രണ്ടാമന്‍. 1976ലാണ് റിച്ചാര്‍ഡ്‌സ് ഈ നേട്ടം കൈവരിച്ചത്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം മുഹമ്മദ് യൂസുഫിന്റെ പേരിലാണ്. 2006ല്‍ 1788 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തിട്ടുള്ളത്. റൂട്ടിനു പിറകിലുള്ള ക്ലാര്‍ക്ക്, സച്ചിന്‍, ഗവാസ്‌കര്‍, പോണ്ടിങ് എന്നിവരാണ്. ക്ലാര്‍ക്ക് 2012ല്‍ 1595ഉം സച്ചിന്‍ 2010ല്‍ 1562 റണ്‍സും ഗവാസ്‌കര്‍ 197ല്‍ 1549 റണ്‍സും പോണ്ടിങ് 2005ല്‍ 1544 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

2

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ ക്യാപ്റ്റനായും റൂട്ട് മാറിയിരിക്കുകയാണ്. ഇനി ഗ്രേയം സ്മിത്ത് മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. റൂട്ടിന് പിറകിലായി മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക് (1595 റണ്‍സ്, 2012) റിക്കി പോണ്ടിങ് (1544 റണ്‍സ്, 2005) ബോബ് സിംസ്ണ്‍ (1381 റണ്‍സ്, 1964) എന്നിവരാണ്.

ഉജ്ജ്വല ഫോമില്‍ നില്‍ക്കൊണ് റൂട്ട് ഇത്തവണത്തെ ആഷസിനു വേണ്ടി ഓസ്‌ട്രേലിയയിലെത്തിയത്. 12 ടെസ്റ്റുകളില്‍ നിന്നും 1455 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ആറു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. 66.13 എന്ന മികച്ച ശരാശരിയും റൂട്ടിനുണ്ടായിരുന്നു. ബ്രിസ്ബണിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഫ്‌ളോപ്പായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 89 റണ്‍സ് റൂട്ട് നേടിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിനു വേണ്ടി ടെസ്റ്റ്ല്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സെടുത്ത താരമായും അദ്ദേഹം മാറിയിരുന്നു. മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോനിനെയാണ് പിന്തള്ളിയത്. 2002ല്‍ അദ്ദേഹം 1481 റണ്‍സെടുത്തതായിരുന്നു നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ്.

ഓസ്‌ട്രേലിയക്കു മേല്‍ക്കൈ

ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്ത ഓസ്‌ട്രേലിയ ആഷസിലെ രണ്ടാം ടെസ്റ്റിലും പിടിമുറുക്കിക്കഴിഞ്ഞു. പിങ്ക് ബോള്‍ ടെസ്റ്റില്‍ വലിയ ലീഡിലേക്കു മുന്നേറുകയാണ് ആതിഥേയര്‍. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 473 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് 236നു പുറത്തായിരുന്നു. 237 റണ്‍സിന്റെ മികച്ച ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഓസീസ് മൂന്നാംദിനം 12 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്തിട്ടുണ്ട്. 277 റണ്‍സിന്റെ ലീഡ് ഓസീസ് ഇപ്പോള്‍ നേടിക്കഴിഞ്ഞു.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ നാലു പേര്‍ക്കു മാത്രമേ രണ്ടക്കം തികയ്ക്കാനായുള്ളൂ. 80 റണ്‍സോടെ ഡേവിഡ് മലാന്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 157 ബോളില്‍ 10 ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റൂട്ടിനെക്കൂടാതെ ബെന്‍ സ്‌റ്റോക്‌സ്് (34), ക്രിസ് വോക്‌സ് (24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഓസ്‌ട്രേലിയക്കു വേണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക് നാലും നതാന്‍ ലിയോണ്‍ മൂന്നും കാമറോണ്‍ ഗ്രീന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Saturday, December 18, 2021, 16:43 [IST]
Other articles published on Dec 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+