വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റൂട്ടിന്റെ കളി ഇന്ത്യയോടു നടക്കില്ല! വീണ്ടും അതേ നാണക്കേട്- മുമ്പും ഇന്ത്യക്കെതിരേ തന്നെ

രണ്ടാമിന്നിങ്‌സില്‍ അഞ്ചു റണ്‍സിന് റൂട്ട് പുറത്തായിരുന്നു

അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ അധികനേരം നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. വെറും അഞ്ചു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു ടീം സ്‌കോറിലേക്കു സംഭാവന ചെയ്യാനായത്. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ റൂട്ടിനെ ഇന്ത്യ പവലിയനിലിലേക്കു തിരികെ അയച്ചു. മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

1

ചെന്നൈയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 218 റണ്‍സ് നേടിയ ശേഷം റൂട്ടിനെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. തുടരെ ആറ് ഇന്നിങ്‌സുകളിലും അദ്ദേഹത്തെ ഫിഫ്റ്റി പോലും നേടാന്‍ ഇന്ത്യ അനുവദിച്ചില്ല. കഴിഞ്ഞ ആറ് ഇന്നിങ്‌സുകളില്‍ 40, 6, 33, 17, 19, 5 എന്നിങ്ങനെയാണ് റൂട്ടിന്റെ സ്‌കോറുകള്‍. കരിയറില്‍ ഇതു രണ്ടാം തവണയാണ് അദദ്ദേഹത്തിന് ഇങ്ങനെയൊരു നാണക്കേട് നേരിടുന്നത്. ആദ്യത്തേതും ഇന്ത്യക്കെതിരേ തന്നെയായിരുന്നു.

2018ലെ ഇംഗ്ലണ്ടിന്റെ കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലും റൂട്ടിന് സമാനമായ തിരിച്ചടി നേരിട്ടിരുന്നു. അന്നും തുടര്‍ച്ചയായി ആറ് ഇന്നിങ്‌സുകളില്‍ ഫിഫ്റ്റി തികയ്ക്കാന്‍ ഇംഗീഷ് ക്യാപ്റ്റനു കഴിഞ്ഞില്ല. 14, 19, 16, 13, 4,, 48, 0 എന്നിങ്ങനെയായിരുന്നു ഇന്നു റൂട്ടിന്റെ ആറ് ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.

അതേസമയം, നാലാം ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന്റെ തുടക്കം മോശമാണ്. 47 ഓവര്‍ പൂര്‍ത്തിയായപ്പോഴും അഞ്ചു വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമായിക്കഴിഞ്ഞു. സാക്ക് ക്രോളി (9), ഡൊമിനിക്ക് സിബ്ലി (2), ജോണി ബെയര്‍സ്‌റ്റോ (28), റൂട്ട് (5), ബെന്‍ സ്‌റ്റോക്‌സ് (55) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കു വേണ്ടി അക്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റ് വീതമെടുത്തു. വാഷിങ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റ് ലഭിച്ചു.

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- ഡൊമിനിക് സിബ്ലി, സാക്ക് ക്രാളി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ഡാനിയല്‍ ലോറന്‍സ്, ഡൊമിനിക് ബെസ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Story first published: Thursday, March 4, 2021, 13:46 [IST]
Other articles published on Mar 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X