For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടെസ്റ്റിലെ ഏറ്റവും 'ചീപ്പ്' സ്പിന്നര്‍, ലോക റെക്കോര്‍ഡുമായി റൂട്ട്

എട്ടു റണ്‍സിനാണ് അഞ്ചു പേരെ റൂട്ട് പുറത്താക്കിയത്

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഏറ്റവും 'ചീപ്പായ' സ്പിന്നറെന്ന ലോക റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റുകള്‍ കൊയ്തതോടെയാണ് റൂട്ട് റെക്കോര്‍ഡിട്ടത്. 6.2 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്. റിഷഭ് പന്ത് (1), ആര്‍ അശ്വിന്‍ (17), വാഷിങ്ടണ്‍ സുന്ദര്‍ (0), അക്ഷര്‍ പട്ടേല്‍ (0), ജസ്പ്രീത് ബുംറ (0) എന്നിവരായിരുന്നു റൂട്ടിന്റെ ഇരകള്‍.

1

ടെസ്റ്റില്‍ ഏറ്റവും കുറച്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത സ്പിന്നറെന്ന ലോക റെക്കോര്‍ഡ് നേരത്തേ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ടിം മേയുടെ പേരിലായിരുന്നു. 1992-93ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ ഒമ്പത് റണ്‍സ് വഴങ്ങി അഞ്ചു പേരെ മേയ് ഔട്ടാക്കിയതായിരുന്നു നേരത്തേയുള്ള ലോക റെക്കോര്‍ഡ്. ഇതാണ് റൂട്ട് പഴങ്കഥയാക്കിയത്. 2004-05ല്‍ മുംബൈയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഒമ്പത് റണ്‍സിന് ആറു വിക്കറ്റുകളെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കാണ് ലിസ്റ്റില്‍ റൂട്ട്, മേയ് എന്നിവര്‍ക്കു പിന്നില്‍ മൂന്നാമന്‍.

സ്പിന്‍ ബൗളിങിലെ രാജാക്കന്‍മാരും ഓള്‍ടൈം ഇതിഹാസങ്ങളുമായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവര്‍ക്കു പോലും റൂട്ടിന്റെ ഏഴയലത്തുപോലുമെത്താനായിട്ടില്ല. 13 റണ്‍സിന് അഞ്ചു പേരെ പുറത്താക്കിയതാണ് മുരളിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെങ്കില്‍ കുംബ്ലെ 30 റണ്‍സിനും വോണ്‍ 33 റണ്‍സിനുമാണ് ഈ നേട്ടം കുറിച്ചിട്ടുള്ളത്.

2

പിങ്ക് ബോള്‍ ടെസ്റ്റിലെ മാജിക്കല്‍ ബൗളിങോടെ 1983നു ശേഷം ടെസ്റ്റില്‍
അഞ്ചു വിക്കറ്റെടുത്ത ആദ്യത്തെ ഇംഗ്ലീഷ് ക്യാപ്റ്റനെന്ന നേട്ടത്തിനും റൂട്ട് അര്‍ഹനായി. ബോബ് വില്ലിസാണ് അവസാനമായി ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍.

അതേസമയം, പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ രണ്ടാംദിനം തന്നെ വെറും 145 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മയൊഴികെ (66) മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയില്ല. അഞ്ചു വിക്കറ്റെടുത്ത റൂട്ടും നാലു വിക്കറ്റ് പിഴുത ജാക്ക് ലീച്ചും ചേര്‍ന്നാണ് ഇന്ത്യയെ ഒതുക്കിയത്. 33 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഇന്ത്യക്കു നേടാനായുള്ളൂ.

Story first published: Thursday, February 25, 2021, 17:05 [IST]
Other articles published on Feb 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+