Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് ഔട്ടോ? ഔട്ടെന്ന് അംപയര്‍മാര്‍... അല്ലെന്ന് ജോ റൂട്ടും!! വിവാദം തീരുന്നില്ല

നോട്ടിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ ഒരു വിവാദവും ചൂടുപിടിക്കുകയാണ്. രണ്ടാം ദിനം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പുറത്താവലാണ് ഇപ്പോഴും ചര്‍ച്ചയാവുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ രണ്ടാം സ്ലിപ്പില്‍ ലോകേഷ് രാഹുല്‍ ക്യാച്ചെടുത്താണ് റൂട്ട് ക്രീസ് വിട്ടത്.

എന്നാല്‍ ഇത് ഔട്ടല്ലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് റൂട്ടും ഒരു വിഭാഗവും. എന്നാല്‍ ഔട്ട് കൊടുക്കാനുള്ള റഫറിയുടെ തീരുമാനം ശരിയായിരുന്നെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സമൂഹമാധ്യമങ്ങളില്‍ റൂട്ടിന്റെ ഔട്ടിനെക്കുറിച്ച് ഇതിനകം വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

വിധി നിര്‍ണയിച്ചത് മൂന്നാം അംപയര്‍

വിധി നിര്‍ണയിച്ചത് മൂന്നാം അംപയര്‍

വ്യക്തിഗത സ്‌കോര്‍ 16 റണ്‍സില്‍ നില്‍ക്കവെയാണ് റൂട്ടിനെ പാണ്ഡ്യ സ്ലിപ്പില്‍ നിന്ന രാഹുലിന്റെ കൈകളിലെത്തിച്ചത്. അംപയര്‍ മറെയ്‌സ് ഇറാസ്മസ് ഉടന്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ നിരാശനായി ക്രീസില്‍ അല്‍പ്പനേരം റൂട്ട് നിലയുറപ്പിച്ചതോടെ അംപയര്‍മാര്‍ തീരുമാനം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചു. നിരവധി റീപ്ലേകള്‍ക്കു ഒടുവില്‍ തേര്‍ഡ് അംപയറും ഔട്ട് വിധിച്ചപ്പോഴും റൂട്ടിന്റെ മുഖത്ത് അപ്പോഴും അവിശ്വസനീയതയും അസംതൃപ്തിയുമുണ്ടായിരുന്നു.

പന്ത് നിലത്ത് വീണു?

റൂട്ടിന്റെ ബാറ്റില്‍ തട്ടിത്തെറിച്ച പന്ത് നിലത്ത് വീണ ശേഷമാണ് രാഹുല്‍ കൈപ്പിടിയില്‍ ഒതുക്കിയത് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. റൂട്ടും ഇതേ സംശയം തന്നെയാണ് പ്രകടിപ്പിച്ചത്. എന്നാല്‍ തന്റെ ഭാഗത്ത് പിഴവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് രാഹുല്‍. പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്യുന്നതിന് മുമ്പ് തന്റെ കൈകളില്‍ കുടുങ്ങിയെന്നാണ് താരം ഉറപ്പിച്ചു പറയുന്നത്.
ക്രിക്ക് ഇന്‍ഫോ ഈ സംഭവത്തെക്കുറിച്ച് പോള്‍ സംഘടിപ്പിച്ചപ്പോള്‍ 65 ശതമാനവും വോട്ട് ചെയ്തത് അത് ഔട്ടാണെന്നായിരുന്നു.. എന്നാല്‍ 35 ശതമാനം പേര്‍ അംപയറുടെ തീരുമാനം തെറ്റിപ്പോയെന്നും വോട്ട് ചെയ്തു.

തീരുമാനം ശരിയെന്ന് മുന്‍ താരങ്ങള്‍

തീരുമാനം ശരിയെന്ന് മുന്‍ താരങ്ങള്‍

റൂട്ട് ഔട്ടാണെന്ന അംപയര്‍മാരുടെ തീരുമാനം ശരിയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ പറയുന്നു. മറ്റൊരു മുന്‍ ഇംഗ്ലീഷ് താരമായ മാര്‍ക്ക് ബുച്ചര്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. ക്യാച്ചുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുയര്‍ന്നു കഴിഞ്ഞു. അത് ക്യാച്ച് തന്നെയാണാണ് തന്റെ വിശ്വാസം. രാഹുലിന്റെ വിരലില്‍ തട്ടി പന്ത് ഉയര്‍ന്നതാണ് സംശയത്തിന് കാരണമായതെന്നും വോന്‍ ചൂണ്ടിക്കാട്ടി.

Story first published: Monday, August 20, 2018, 14:19 [IST]
Other articles published on Aug 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+