Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍ച്ചയിലും തിളക്കമേകി റൂട്ടിന്റെ ലോക റെക്കോര്‍ഡ്... കുക്കിന്റെ അന്തകനായി വീണ്ടും അശ്വിന്‍

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യദിനത്തിലെ കളി പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയാണ് മികച്ചുനിന്നത്. ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ 300നുള്ളില്‍ പുറത്താക്കാനായാല്‍ ഇന്ത്യക്ക് അത് വലിയ ആത്മവിശ്വാസം തന്നെയാവും. പേസര്‍മാരെ തുണയ്ക്കുമെന്നു വിലയിരുത്തപ്പെട്ട ്പിച്ചില്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നേട്ടം കൊയ്തത്. നാലു വിക്കറ്റ് താരം പോക്കറ്റിലാക്കിയിരുന്നു.

80റ റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. ഈ ഇന്നിങ്‌സോടെ ലോക റെക്കാര്‍ഡും താരം തന്റെ പേരില്‍ കുറിച്ചു. ടെസ്റ്റിന്റെ ആദ്യദിനത്തിലെ പ്രധാന സംഭവങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

വേഗത്തില്‍ 6000 റണ്‍സ്

വേഗത്തില്‍ 6000 റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം ഏറ്റവും വേഗത്തില്‍ 6000 റണ്‍സെന്ന നാഴികക്കല്ല് തികച്ച താരമെന്ന ലോക റെക്കോര്‍ഡിനു റൂട്ട് അവകാശിയായി. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം വെറും 2058 ദിവസം കൊണ്ടാണ് റൂട്ട് 6000 റണ്‍സ് പിന്നിട്ടത്.
നാട്ടുകാരനായ അലെസ്റ്റര്‍ കുക്കിലുള്ള ലോക റെക്കോര്‍ഡ് റൂട്ട് പഴങ്കഥയാക്കുകയായിരുന്നു. 2168 ദിവസം കൊണ്ടായിരുന്നു കുക്ക് 6000 റണ്‍സ് തികച്ചത്.

മൂന്നാമത്തെ ഇംഗ്ലീഷ് താരം

മൂന്നാമത്തെ ഇംഗ്ലീഷ് താരം

ഇന്നിങ്‌സുകള്‍ പരിഗണിക്കുകയാണെങ്കില്‍ വേഗത്തില്‍ 6000 റണ്‍സ് തികച്ച മൂന്നാമത്തെ ഇംഗ്ലീഷ് താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനും ഇപ്പോള്‍ ടീമംഗമായ അലെസ്റ്റര്‍ കുക്കും മാത്രമേ ഇനി റൂട്ടിനു മുന്നിലുള്ളൂ.
പീറ്റേഴ്‌സന്‍ 128ഉം കുക്ക് 131ഉം ഇന്നിങ്‌സുകളില്‍ നിന്നാണ് 6000 റണ്‍സ് കടന്നത്.

പ്രായം കുറഞ്ഞ മൂന്നാമന്‍

പ്രായം കുറഞ്ഞ മൂന്നാമന്‍

ടെസ്റ്റില്‍ 6000 റണ്‍സ് തികച്ച പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് റൂട്ട്. 27 വയസ്സും 323 ദിവസവുമാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പ്രായം. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഈ റെക്കാര്‍ഡ്. 26 വയസ്സും 313 ദിവസവുമുള്ളപ്പോഴാണ് സച്ചിന്‍ 6000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്.
കുക്കാണ് (27 വയസ്സ്, 43 ദിവസം) ഈ ലിസ്റ്റില്‍ സച്ചിനു പിറകിലുള്ളത്.

അശ്വിന്‍റേത് നാലാമത്തെ മികച്ച പ്രകടനം

അശ്വിന്‍റേത് നാലാമത്തെ മികച്ച പ്രകടനം

ഏഷ്യക്കു പുറത്തു നടന്ന ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മികച്ച നാലാമത്തെ പ്രകടനമാണ് ആദ്യദിനം ആര്‍ അശ്വിന്‍ സ്വന്തം പേരിലാക്കിയത്. 60 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.
94 റണ്‍സിന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ചന്ദ്രശേഖറാണ് ഈ ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. ബിഷന്‍സിങ് ബേദി (5/55), അനില്‍ കുംബ്ലെ (5/84) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

കുക്കിനെ വീണ്ടും വീഴ്ത്തി അശ്വിന്‍

കുക്കിനെ വീണ്ടും വീഴ്ത്തി അശ്വിന്‍

ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ കുക്കിന്റെ പേടിസ്വപ്‌നമായി അശ്വിന്‍ മാറിക്കഴിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ കുക്കിനെ അശ്വിന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു എട്ടാംതവണയാണ് കുക്കിനെ അശ്വിന്‍ പുറത്താക്കുന്നത്.
കുക്കിനെക്കൂടാതെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയാണ് (ഒമ്പത്) അശ്വിന്‍ ടെസ്റ്റില്‍ കൂടുതല്‍ തവണ ഔട്ടാക്കിയിട്ടുള്ളത്.

 തുടര്‍ച്ചയായ 12ാം അര്‍ധ സെഞ്ച്വറി

തുടര്‍ച്ചയായ 12ാം അര്‍ധ സെഞ്ച്വറി

ഇന്ത്യക്കെതിരേ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള റൂട്ട് ഇത്തവണയും പതിവ് തെറ്റിച്ചില്ല. തുടര്‍ച്ചയായി 12ാമത്തെ ടെസ്റ്റിലാണ് ഇന്ത്യക്കെതിരേ താരം അര്‍ധസെഞ്ച്വറി തികയ്ക്കുന്നത്.
ഇന്ത്യയെക്കൂടാതെ ദക്ഷിണാഫ്രിക്കയാണ് റൂട്ടിന്റെ മറ്റൊരു ഫേവറിറ്റ് ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തുടര്‍ച്ചയായി എട്ടു ടെസ്റ്റുകളില്‍ അദ്ദേഹം ഫിഫ്റ്റിയടിച്ചിട്ടുണ്ട്.

1000ാമത്തെ ടെസ്റ്റ്

1000ാമത്തെ ടെസ്റ്റ്

ഇന്ത്യക്കെതിരേ ഈ ടെസ്റ്റില്‍ ഇറങ്ങിയതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ആയിരം ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ടീമായി ഇംഗ്ലണ്ട് മാറി. ഓസ്‌ട്രേലിയയിലാണ് ഈ ലിസ്റ്റില്‍ ഇംഗ്ലണ്ടിനു പിന്നിലുള്ളത്. 812 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയ കളിച്ചിട്ടുണ്ട്. 535 ടെസ്റ്റുകളുമായി വെസ്റ്റ് ഇന്‍ഡീസ് മൂന്നാംസ്ഥാനത്തും 523 ടെസ്റ്റുകളുമായി ഇന്ത്യ നാലാം സ്ഥാനത്തുമാണ്.

Story first published: Thursday, August 2, 2018, 10:36 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+