For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ക്ലാസിക്കിന് ഒരാണ്ട്- ഇംഗ്ലണ്ട് തോല്‍ക്കുമെന്ന് തോന്നിയത് ഒരിക്കല്‍ മാത്രം!- മോര്‍ഗന്‍

ഫൈനല്‍ ടൈ ആയതോടെ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു

ലോകം കണ്ട എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നിന് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിട്ട് ഇന്നേക്കു ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഹരം കൊള്ളിച്ച പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട് കന്നി ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. നിശ്ചിത 50 ഓവര്‍ കഴിഞ്ഞപ്പോള്‍ മല്‍സരം ടൈയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നു സൂപ്പര്‍ ഓവറിലേക്കു മല്‍സരം നീണ്ടപ്പോഴും ടൈ അഴിക്കാനാവാതെ ഇരുടീമുകളും സമ്മതിച്ചു. എന്നാല്‍ മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിശ്വവിജയികളായി തിരഞ്ഞെടുക്കുകയായിരുന്നു.

അന്നത്തെ മല്‍സരത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍. ഫൈനലില്‍ ഇംഗ്ലണ്ട് തോല്‍ക്കുമെന്നുറപ്പിച്ച ഒരു നിമിഷമുണ്ടായിട്ടുണ്ടെന്നു തനിക്കു തോന്നിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

സംശയിച്ചു പോയ നിമിഷം

സംശയിച്ചു പോയ നിമിഷം

ഫൈനലിന്റെ ഹൈലൈറ്റ്‌സ് കണ്ടപ്പോഴായിരുന്നു ഇംഗ്ലണ്ട് തോല്‍ക്കുമെന്ന് സംശയിച്ചുപോയ നിമിഷമുണ്ടായതെന്നു മോര്‍ഗന്‍ വ്യക്തമാക്കി. രണ്ടാം തവണ മല്‍സരം കണ്ടപ്പോഴായിരുന്നു ഇങ്ങനെ തോന്നിയത്. ജിമ്മി നീഷാമിന്റെ സ്ലോ ബോള്‍ നേരിട്ടത് ബെന്‍ സ്‌റ്റോക്‌സ്. ലോങ്ഓണിലേക്കു സ്‌റ്റോക്‌സ് ഷോട്ട് പായിച്ചു.
സിക്‌സറിനായിരുന്നു അവന്റെ ശ്രമം. പക്ഷെ ടൈമിങ് പിഴച്ചു. വായുവില്‍ ഉയര്‍ന്നു പൊങ്ങിയ പന്ത് ന്യൂസിലാന്‍ഡ് ഫീല്‍ഡറുടെ കൈകളിലൊതുങ്ങി. ഇതായിരുന്നു സംശയിച്ച ആ നിമിഷം. ബെന്‍ പുറത്തായിരിക്കുന്നു, എല്ലാം തീര്‍ന്നെന്നു ഭയന്നു. ജയിക്കാന്‍ അപ്പോള്‍ ഒരോവറില്‍ 15 റണ്‍സ് വേണമായിരുന്നുവെന്നും മോര്‍ഗന്‍ വിശദമാക്കി.

ക്രിക്കറ്റിനേക്കാള്‍ വലിയ ഫൈനല്‍

ക്രിക്കറ്റിനേക്കാള്‍ വലിയ ഫൈനല്‍

ക്രിക്കറ്റിനേക്കാള്‍ വലുതായിരുന്നു ലോകകപ്പ് ഫൈനലെന്നു മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ഫൈനലിന്റെ റീപ്ലേ മൂന്നു തവണ ടെലിവിഷനില്‍ കണ്ടിരുന്നു. യഥാര്‍ഥത്തില്‍ ക്രിക്കറ്റിനേക്കാള്‍ വലുതാണ് അന്നത്തെ ഫൈനലെന്നാണ് ്‌തോന്നാറുള്ളത്.
ദീര്‍ഘകാലം എല്ലാവരും ഓര്‍മിക്കുന്ന ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ഹൈലൈറ്റ്‌സുകളിലൊന്നായി അത് ദീര്‍ഘകാലം നിലനില്‍ക്കും. അതുകൊണ്ടു തന്നെ അന്നത്തെ വിജയം ഏറെ ആഹ്ലാദം നല്‍കുകയും ചെയ്യുന്നു, തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും മോര്‍ഗന്‍ വിശദമാക്കി.

അടുത്ത ലോകകപ്പ് ലക്ഷ്യം

അടുത്ത ലോകകപ്പ് ലക്ഷ്യം

ഏകദിന ലോകകപ്പ് കൈക്കലാക്കിയതോടെ തങ്ങളുടെ അടുത്ത ലക്ഷ്യം ഇനി നടക്കാനിരിക്കുന്ന രണ്ടു ടി20 ലോകകപ്പുകളിലാണെന്നു മോര്‍ഗന്‍ വ്യക്തമാക്കി. ഏകദിന ലോകകപ്പും ടി20 ലോകകപ്പും സ്വന്തമാക്കുകയെന്നത് ശരിക്കും ചാലഞ്ച് തന്നെയായിരിക്കും. ഇനിയുള്ള രണ്ടു ലോകകപ്പുകളില്‍ ഒന്നില്‍ കിരീടം നേടാനായാല്‍ അത് അവിശ്വസനീയമായിരിക്കും. രണ്ടു ടി20 ലോകകപ്പും നേടിയാല്‍ അത് ഏകദിന ലോകകപ്പ് വിജയത്തേക്കാള്‍ മഹത്തായിരിക്കും.
അടുത്ത രണ്ടു ടി20 ലോകകപ്പുകള്‍ ഓസ്‌ട്രേലിയ, ഇന്ത്യ എന്നീവിടങ്ങളിലായാണ് നടത്തുന്നത്. ഇവയില്‍ ഇരു രാജ്യങ്ങള്‍ക്കും തന്നെയാണ് മുന്‍തൂക്കം. അതുകൊണ്ടു തന്നെ ആതിഥേയരെ മറികടന്ന് രണ്ടു ലോകകപ്പും കൈക്കലാക്കാനായാല്‍ അത് കഴിഞ്ഞ ഏകദിന ലോകകപ്പ് നേട്ടത്തേക്കാള്‍ വലുതായിരിക്കുമെന്നും മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

തോല്‍വി അംഗീകരിക്കാനാവുന്നില്ലെന്നു ലാതം

തോല്‍വി അംഗീകരിക്കാനാവുന്നില്ലെന്നു ലാതം

ഇംഗ്ലണ്ടിനോടു കഴിഞ്ഞ വര്‍ഷമേറ്റ ലോകകപ്പ് ഫൈനലിലെ പരാജയം ഇപ്പോഴും തങ്ങള്‍ക്കു അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നു ന്യൂസിലാന്‍ഡ് വൈസ് ക്യാപ്റ്റന്‍ ടോം ലാതം വ്യക്തമാക്കി. അന്നത്തെ തോല്‍വിയില്‍ നിന്നും ഇനിയൊരിക്കലും പുറത്തുവരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഫൈനലിനെക്കുറിച്ച് ഒരുപാട് സംവാദങ്ങള്‍ നടന്നു കഴിഞ്ഞു. ഇനിയും വരാനിരിക്കുന്ന മല്‍സരങ്ങളിലും ഇതു തുടരുക തന്നെ ചെയ്യും. മഹത്തായ ആ മല്‍സരത്തിന്റെ ഭാഗമാവാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. അവിസ്മരണീയ അന്തരീക്ഷത്തില്‍ ഒരുപാട് ട്വിസ്റ്റുകള്‍ കണ്ട മല്‍സരമായിരുന്നു അത്. പക്ഷെ മല്‍സരഫലം ഉള്‍ക്കൊള്ളാന്‍ മാത്രം കഴിയുന്നില്ലെന്നു ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റി വ്യക്തമാക്കി.

വിജയലക്ഷ്യം

വിജയലക്ഷ്യം

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് 242 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ന്യൂസിലാന്‍ഡ് നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ടു വിക്കറ്റിന് 241 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ ഇംഗ്ലണ്ടിന്റെ സ്‌കോറും 241ല്‍ തന്നെ അവസാനിച്ചു. ഇതോടെ മല്‍സരം ടൈ ആവുകയും സൂപ്പര്‍ ഓവര്‍ വേണ്ടി വരികയും ചെയ്തു.
സൂപ്പര്‍ ഓവറില്‍ 15 റണ്‍സാണ് ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡിനും സൂപ്പര്‍ ഓവറില്‍ എടുക്കാനായത് 15 റണ്‍സ് തന്നെ. അവസാനത്തെ പന്തില്‍ കിവി താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ റണ്ണൗട്ടവുകയും ചെയ്തു. ഇതോടെ ബൗണ്ടറി നിയമം വിജയികളെ തീരുമാനിച്ചത്. കളിയില്‍ ഇംഗ്ലണ്ട് 26 ബൗണ്ടറികള്‍ നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് നേടാനായത് 17 എണ്ണമായിരുന്നു.

Story first published: Tuesday, July 14, 2020, 14:43 [IST]
Other articles published on Jul 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+