Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Test Player of the Year: ടെസ്റ്റിലെ കിങ് റൂട്ട് തന്നെ, ഐസിസി പുരസ്‌കാരം

1
ICC Awards:Joe Root named ICC men's Test cricketer of the year for 2021

ക്രിക്കറ്റ് ലോകം മുഴുവന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരത്തിനുള്ള ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് അര്‍ഹനായി. കഴിഞ്ഞ വര്‍ഷത്തെ അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് റൂട്ടിനെ ടെസ്റ്റിലെ കിങാക്കി മാറ്റിയത്. നാട്ടിലും വിദേശത്തുമെല്ലാം ഒരുപോലെ മികച്ച പ്രകടനം നടത്തിയ അദ്ദേഹം പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുകയും ചെയ്തിരുന്നു. 15 ടെസ്റ്റുകളിലാണ് കഴിഞ്ഞ വര്‍ഷം റൂട്ട് കളിച്ചത്. ഇവയില്‍ നിന്നും ആറു സെഞ്ച്വറികളടക്കം 1708 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി.

റൂട്ടിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാന്‍ കഴിയാത്ത അവിസ്മരണീയ വര്‍ഷമായിരുന്നു 2021. ഇത്രും മികച്ചൊരു വര്‍ഷം അദ്ദേഹത്തിന്റെ കരിയറില്‍ മുമ്പുണ്ടായിട്ടില്ല. ഇനി അതിനുള്ള സാധ്യതയും കുറവാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1700നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ മൂന്നാമത്തെ താരം മാത്രമാണ് റൂട്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് എത്ര മാത്രം സ്‌പെഷ്യലായിരുന്നു അടിവരയിടുന്ന കാര്യമാണിത്. നേരത്തേ പാകിസ്താന്റെ മുന്‍ ഇതിഹാസം മുഹമ്മദ് യൂസുഫ്, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവര്‍ മാത്രമേ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1700ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

2

നാട്ടിലെ സാഹചര്യത്തിലും ഏഷ്യയിലെ സ്ലോ പിച്ചുകളിലുമെല്ലാം ഒരുപോലെ മികവ് പുലര്‍ത്താന്‍ ജോ റൂട്ടിനു കഴിഞ്ഞു. കളിച്ച എല്ലാ രാജ്യങ്ങളിലും അദ്ദേഹം മികവ് പുറത്തെടുത്തുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ബൗളര്‍മാരെ നേരിട്ട് റൂട്ട് റണ്‍സിന്റെ തോഴനായി മാറി. ശ്രീലങ്കയ്‌ക്കെതിരേ ഗല്ലെയിലെ ഇന്നിങ്‌സ്, ഇന്ത്യക്കെതിരേ ചെന്നൈ, ലോര്‍ഡ്‌സ് എന്നീവിടങ്ങളിലെ ഇന്നിങ്‌സ് എന്നിവ ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഈ ഇന്നിങ്‌സുകളെല്ലാം തന്നെ ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. ബാറ്റിങില്‍ മാത്രമല്ല പാര്‍ട്ട് ടൈം ബൗളറായി പന്തെറിഞ്ഞ റൂട്ട് 14 വിക്കറ്റുകളും കഴിഞ്ഞ വര്‍ഷം വീഴ്ത്തി. ഇന്ത്യക്കെതിരേ അഹമ്മദാബാദ് ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.

ഇന്ത്യന്‍ പര്യടനത്തില്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ നേടിയ 218 റണ്‍സാണ് കഴിഞ്ഞ വര്‍ഷം ജോ റൂട്ടിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സെന്നു പറയാന്‍ കഴിയും. ഇന്ത്യയുടെ ശക്തമായ ബൗളിങ് ആക്രമണത്തെ അതിജീവിച്ചാണ് അദ്ദേഹം ഡബിള്‍ സെഞ്ച്വറിയിലെത്തിയത്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍, ഇന്ത്യയുടെ ലോകാത്തര സ്പിന്‍ ആക്രമണത്തെ റൂട്ട് ഒരു കൂസലുമില്ലാതെയാണ് നേരിട്ടത്. 377 ബോളുകളിലായിരുന്നു അദ്ദേഹം 218 റണ്‍സ് സ്‌കോര്‍ ചെയ്തത്. ഈ പ്രകടനം ഇംഗ്ലണ്ടിനു ടെസ്റ്റില്‍ 227 റണ്‍സിന്റെ വമ്പന്‍ ജയവും സമ്മാനിച്ചിരുന്നു.

3

പുരസ്‌കാര വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നു ജോ റൂട്ട് പ്രതികരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച കളിക്കാരെ മറികടന്ന് ഈ അവാര്‍ഡ് നേടാനായത് ഏറെ അഭിമാനം നല്‍കുന്നു. കുടുംബത്തോടും ടീമംഗങ്ങളോടും കോച്ചുമാരോടുമെല്ലാം നന്ദി പറയുകയാണ്. അവരുടെയെല്ലാം പിന്തുണയാണ് ഈ അവാര്‍ഡിന് എന്നെ അര്‍ഹനാക്കിയിരിക്കുന്നത്. ഇന്ത്യക്കെതിരേ ചെന്നൈയില്‍ നേടിയ ഡബിള്‍ സെഞ്ച്വറിയാണ് എനിക്കു ഏറ്റവും പ്രിയപ്പെട്ടത്. എന്റെ കരിയറിലെ നൂറാമത്തെ ടെസ്റ്റ് കൂടിയായിരുന്നു ചെന്നൈയിലേത്. അതുകൊണ്ടു തന്നെ ഈ ഇന്നിങ്‌സ് എക്കാലവും മായാതെ മനസ്സിലുണ്ടാവുമെന്നും റൂട്ട് വ്യക്തമാക്കി.

Story first published: Monday, January 24, 2022, 14:30 [IST]
Other articles published on Jan 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+