Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിന്‍റെ ആ നീക്കം ഗംഭീരം, ഇനി ഇന്ത്യ ഭയക്കണം!- രാജയുടെ മുന്നറിയിപ്പ്

1

ഇന്ത്യക്കെതിരേയുള്ള കടുപ്പമേറിയ പരമ്പരയ്ക്കു മുമ്പ് ഇംഗ്ലണ്ട് ടീം നടത്തിയ തയ്യാറെടുപ്പിനെ പുകഴ്ത്തി പാകിസ്താന്റെ മുന്‍ ഇതിഹാസ താരം റമീസ് രാജ. ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ നീക്കത്തെയാണ് അദ്ദേഹം പ്രശംസിച്ചത്.

ഈ മാസം അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ചരിത്രവിജയം കുറിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കുന്നത്. എങ്കിലും ഇംഗ്ലണ്ടിനെ നിസാരമായി കാണാന്‍ വിരാട് കോലിയും സംഘവും തയ്യാറാവില്ല.

ഇംഗ്ലണ്ടിന്റെ ഷെഡ്യൂള്‍ ഗംഭീരം

ഇംഗ്ലണ്ടിന്റെ ഷെഡ്യൂള്‍ ഗംഭീരം

വളരെ മികച്ച രീതിയിലാണ് ഇംഗ്ലണ്ട് ടീം തങ്ങളുടെ ഷെഡ്യൂള്‍ തയ്യാറാക്കിയതെന്നു രാജ ചൂണ്ടിക്കാട്ടി. ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര കളിച്ച ശേഷമാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലേക്കു പോയത്. ഇന്ത്യക്കു സമാനമായ സാഹചര്യങ്ങളുള്ള ലങ്കയില്‍ കളിച്ചത് ഇംഗ്ലണ്ട് ടീമിനു മുതല്‍ക്കൂട്ടാവും.

ലങ്കയെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരിയ ശേഷമാണ് ജോ റൂട്ടിനു കീഴില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. ലങ്കയ്‌ക്കെതിരായ പരമ്പര വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിയിരിക്കും ഇംഗ്ലണ്ട് കളിക്കുക. അതുകൊണ്ടു തന്നെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര മികച്ചതായിരിക്കുമെന്നും രാജ വിശദമാക്കി.

തീപാറുന്ന പോരാട്ടം

തീപാറുന്ന പോരാട്ടം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാമെന്ന് രാജ അഭിപ്രായപ്പെട്ടു. ടെസ്റ്റിലെ രണ്ടു മികച്ച ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. അതുകൊണ്ടു തന്നെ ആവേശത്തിനു ഒട്ടും കുറവുണ്ടാവില്ല. ഓസ്‌ട്രേലിയയെ സ്വന്തം നാട്ടില്‍ പരാജയപ്പെടിത്തിയ ശേഷമാണ് ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ കളിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
ന്യൂസിലാന്‍ഡ് ടീമിനെ എനിക്ക് ഇഷ്ടമാണ്. അവരുടെ ക്യാപ്റ്റനായ കെയ്ന്‍ വില്ല്യംസണാണ് ഇതിനു കാരണം. പക്ഷെ വിദേശ പര്യടനങ്ങളില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് ഇംഗ്ലണ്ട് ടീമാണെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നു രാജ പറഞ്ഞു.

അഞ്ചിനു തുടക്കം

അഞ്ചിനു തുടക്കം

ഈ മാസം അഞ്ചിനു ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യ ടെസ്റ്റ് മാത്രമല്ല രണ്ടാം ടെസ്റ്റും ഇതേ സ്റ്റേഡിയത്തില്‍ വച്ചു തന്നെയാണ്. പരമ്പരയ്ക്കു മുന്നോടിയായി ഇതിനകം ചെന്നൈയിലെത്തിയ രണ്ടു ടീമുകളും കൊവിഡ് ടെസ്റ്റുകള്‍ക്കു ശേഷം ആറു ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ്. ചൊവ്വാഴ്ച ഇരുടീമുകള്‍ക്കും പരിശീലനത്തിന് ഇറങ്ങാന്‍ സാധിച്ചേക്കും.
ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ അണിനിരത്തുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാതിരുന്ന ഇഷാന്ത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റു വിശ്രമിക്കുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍മാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരും ഇന്ത്യന്‍ ടീമിലില്ല.

Story first published: Monday, February 1, 2021, 12:36 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+