ഇങ്ങനെയൊക്കെ 'തല്ലാമോ'? മുടന്തുന്ന കംഗാരുക്കളുടെ നടുവൊടിച്ച് ഇംഗ്ലണ്ട്!! ഒലിച്ചു പോയ റെക്കോര്‍ഡുകള്‍
നോട്ടിങ്ഹാം: എന്നാലും, ഇത് വല്ലാത്ത ബാറ്റിങായിപ്പായി. ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നാം ഏകദിന മല്‍സരത്തില്‍ ഇംഗ്ലണ്ട് ടീമിന്റെ വെടിക്കെട്ട് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. ഏകദിന ക്രിക്കറ്റിലെ തന്നെ റെക്കോര്‍ഡ് സ്‌കോറാണ് മല്‍സരത്തില്‍ ഇംഗ്ലീഷുകാര്‍ കുറിച്ചത്. തങ്ങളുടെ തന്നെ ലോക റെക്കോര്‍ഡ് ഇത്തവണ ഇംഗ്ലണ്ട് തന്നെ തിരുത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 481 റണ്‍സാണ് വാരിക്കൂട്ടിയത്. അലെക്‌സ് ഹെയ്ല്‍സ് 147 (92 പന്ത്, 16 ബൗണ്ടറി, 5 സിക്‌സര്‍), ജോണി ബെയര്‍സ്‌റ്റോ 139 (92 പന്ത്, 15 ബൗണ്ടറി, 5 സിക്‌സര്‍) എന്നിവരുടെ മാരക ബാറ്റിങാണ് കംഗാരുക്കളുടെ കഥ കഴിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും പുറത്തായതിനെ തുടര്‍ന്ന് മുടന്തുന്ന കംഗാരുക്കടയുടെ നടുവൊടിക്കുകയയായിരുന്നു ഇംഗ്ലീഷുകാര്‍. 482 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് 37 ഓവറില്‍ വെറും 239 റണ്‍സിന് പുറത്താവുകയായിരുന്നു.
നിരവധി റെക്കോര്‍ഡുകളാണ് മല്‍സരത്തില്‍ കടപുഴകിയത്. മല്‍സരത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളിലേക്കു് കണ്ണോടിക്കാം.
തിരുത്തിയത് 2016ലെ റെക്കോര്‍ഡ്
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച തങ്ങളുടെ തന്നെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ഇത്തവണ തിരുത്തിയെഴുതിയത്. 2016ല്‍ ഇതേ വേദിയില്‍ തന്നെ പാകിസസ്താനെതിരേ ഇംഗ്ലണ്ട് നേടിയ 444 റണ്‍സായിരുന്നു നേരത്തേയുള്ള ലോക റെക്കോര്‍ഡ്. എന്നാല്‍ ഇത്തവണ തങ്ങളുടെ ബദ്ധവൈരികളായ ഓസീസിനെതിരേ തന്നെ റെക്കോര്‍ഡ് തിരുത്താനായത് ഇംഗ്ലണ്ടിന് ഇരട്ടിമധുരമായി.

മൂന്ന് സെഞ്ച്വറി കൂട്ടുകെട്ടുകള്‍
മല്‍സരത്തില്‍ മൂന്നു സെഞ്ച്വറി കൂട്ടുകെട്ടുകളാണ് ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. റോയ്-ബെയര്‍സ്‌റ്റോ, ബെയര്‍സ്‌റ്റോ- ഹെയ്ല്‍സ്, ഹെയ്ല്‍സ്- മോര്‍ഗന്‍ ജോടിയാണ് സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായത്.
ഏകദിന ക്രിക്കറ്റില്‍ ഇതു മൂന്നാം തവണ മാത്രമാണ് ഒരു ടീം മൂന്ന് സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നത്. 2007ല്‍ ഹോളണ്ടിനെതിരേയും 2013ല്‍ ന്യൂസിലന്‍ഡിനെതിരേയും ദക്ഷിണാഫ്രിക്ക മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

റെക്കോര്‍ഡുകളുടെ വേദിയായി ട്രെന്റ് ബ്രിഡ്ജ്
റെക്കോര്‍ഡ് സ്‌കോറുകളെ സ്ഥിരം വേദിയായി മാറുകയാണ് നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയം. ഇവിടെ ഇതു അഞ്ചാം തവണയാണ് ഒരു ടീം 400 നു മുകൡല്‍ സ്‌കോര്‍ ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗിലുള്ള വാണ്ടറേഴ്‌സ് സ്‌റ്റേഡിയമാണ് രണ്ടാംസ്ഥാനത്ത്. നാലു തവണ ഇവിടെ 400നു മുകളില്‍ സ്‌കോര്‍ പിറന്നിട്ടുണ്ട്.

റെക്കോര്‍ഡിനൊപ്പം ബെയര്‍സ്റ്റോയും
കരിയറില്‍ ഇത് ആറാം തവണയാണ് 100നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ഇംഗ്ലണ്ട് താരം ബെയര്‍സ്റ്റോ സെഞ്ച്വറി നേടുന്നത്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ മൂന്നു പേര്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. പാകിസ്താന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡിനൊപ്പമാണ് ബെയര്‍സ്റ്റോ എത്തിയത്.
എന്നാല്‍ അടുത്തിടെ വിരമിച്ച ദക്ഷിണണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് പട്ടികയില്‍ തലപ്പത്ത്. 100നു മുകളില്‍ സ്‌ട്രൈക്ക്‌റേറ്റോടെ 25 സെഞ്ച്വറികളാണ് എബിഡി നേടിയിട്ടുള്ളത്. മുന്‍ പാക് താരം ഇജാസ് അഹമ്മദാണ് 10 സെഞ്ച്വറികളുമായി രണ്ടാമത്.

സിക്‌സര്‍ മഴ
ഈ മല്‍സരത്തില്‍ 21 സിക്‌സറുകളാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഏകദിന ക്രിക്കറ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് ഒരു ടീം ഇത്രയുമധികം സിക്‌സറുകള്‍ പറത്തുന്നത്.
2014ല്‍ ന്യൂസിലന്‍ഡ് മാത്രമാണ് ഒരു കളിയില്‍ 21 സിക്‌സറുകള്‍ നേടിയിട്ടുള്ളത്. അന്നു വെസ്റ്റ് ഇന്‍ഡീസാണ് കിവീസ് പ്രഹരത്തിന് ഇരയായത്.

41 ബൗണ്ടറികള്‍!!
41 ബൗണ്ടറികളാണ് മൂന്നാം ഏകദിനത്തില്‍ ഓസീസിനെതിരേ ഇംഗ്ലണ്ട് താരങ്ങള്‍ പായിച്ചത്. ഇതും മറ്റൊരു റെക്കോര്‍ഡാണ്. ഏകദിനത്തില്‍ ഇതു രണ്ടാം തവണ മാത്രമാണ് ഒരു ടീം 40നു മുകളില്‍ ബൗണ്ടറികള്‍ നേടുന്നത്. 56 സെഞ്ച്വറികളുമായി ശ്രീലങ്കയാണ് ഈ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്.

റണ്‍സ് ദാനം ചെയ്ത് ടൈ
കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഓസീസ് പേസര്‍ ആന്‍ഡ്രു ടൈ ഇംഗ്ലണ്ടിനെതിരേ റണ്‍സ് വഴങ്ങുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല. ഒമ്പതോവറില്‍ 100 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഏകദിനത്തില്‍ ഇതു പതിനൊന്നാം തവണയാണ് ഒരു ബൗളര്‍ 100ഓ അതില്‍ കൂടുതലോ റണ്‍സ് വഴങ്ങുന്നത്.

ഓടാതെ നേടിയത് 290 റണ്‍സ്
മല്‍സരത്തില്‍ ബൗണ്ടറികളിലൂടെയും സിക്‌സറിലൂടെയും മാത്രം ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 290 റണ്‍സാണ്. ഏകദിനത്തില്‍ ഇതാദ്യമായാണ് ഒരു ടീം ബൗണ്ടറിയിലൂടെയും സിക്‌സറിലൂടെയും മാത്രം ഇത്രയുമധികം റണ്‍സെടുക്കുന്നത്.
2015ല്‍ മുംബൈയില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക സ്ഥാപിച്ച 272 റണ്‍സ് (28 ബൗണ്ടറി, 20 സിക്‌സര്‍) എന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് തിരുത്തിയത്.
എക്കാലത്തെയും വലിയ സ്‌കോര്‍
അന്താരാഷ്ട്ര ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഇപ്പോള്‍ ഇംഗ്ലണ്ട് നേടിയ 481 റണ്‍സാണെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കൂടി പരിഗണിക്കുകയാണെങ്കില്‍ ഇതു രണ്ടാംസ്ഥാനത്താണ്. വിവിധ രാജ്യങ്ങളിലായി ഇതുവരെ നടന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 ഓവര്‍ മല്‍സരത്തില്‍ ഒരു ടീം നേടിയ ഉയര്‍ന്ന സ്‌കോര്‍ 496 റണ്‍സാണ്.
2007ല്‍ നടന്ന കളിയില്‍ ഗ്ലോകെസ്റ്റര്‍ഷെയറിനെതിരേ സറേ ടീമാണ് ഇത്രയും വലിയ സ്‌കോര്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications