
ക്രിക്കറ്റ് ആരാധകര്‍ക്ക് വളരെ സുപരിചിതമായ പേരുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെയും സാറ ടെയ്‌ലറുടെയും. ഇന്ത്യന്‍ താരം ജഡേജ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഇടം കൈയനായ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സജീവമാണ്. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരമായ സാറാ ടെയ്‌ലറും വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ്. രണ്ട് പേരും തമ്മില്‍ വലിയ സൗഹൃദമുള്ളതായൊന്നും അറിവില്ല.

എന്നാല്‍ സാറാ ടെയ്‌ലര്‍ ഒരു മണിക്കൂറിനിടെ 12 സന്ദേശങ്ങള്‍ ജഡേജക്കയച്ച സംഭവം വീണ്ടും വൈറലായിരിക്കുകയാണ്. 2014ലെ സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2014ല്‍ ജഡേജ സാറാ ടെയ്‌ലറിന് ഒരു സന്ദേശം അയച്ചിരുന്നു. ഇതിന് ഇന്‍ബോക്‌സില്‍ മറുപടി നല്‍കുന്നതിന് പകരം ജഡേജയെ ടാഗ് ചെയ്താണ് സാറ മറുപടി നല്‍കിയത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ചാറ്റ് പുറത്തായത്. ജഡേജയെ സാറാ ടെയ്‌ലര്‍ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടായിരുന്നെങ്കിലും ജഡേജ സാറയെ പിന്തുടര്‍ന്നിരുന്നില്ല. അതുകൊണ്ടാണ് താന്‍ ടാഗ് ചെയ്ത് മറുപടി നല്‍കേണ്ടി വന്നതെന്നും സാറ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ജഡേജയുടെ സന്ദേശത്തിന് വളരെ വൈകിയാണ് സാറ മറുപടി നല്‍കിയത്. അതുകൊണ്ട് തന്നെ '10 മണിക്ക് താന്‍ നീന്തല്‍ കുളത്തിലാവുമെന്നാണ്' സാറ ആദ്യം മറുപടി നല്‍കിയത്. തിരിച്ച് സന്ദേശം ഇന്‍ബോക്‌സിലേക്കയക്കാന്‍ നിങ്ങള്‍ എന്നെ ഫോളോ ചെയ്യേണ്ടതുണ്ടെന്നാണ് രണ്ടാം സന്ദേശത്തില്‍ സാറ ഓര്‍മ്മിപ്പിച്ചത്. നാളെ രാത്രി, നിങ്ങള്‍ ?, നന്ദി, നിങ്ങളോ ?, ഹഹ നിങ്ങളുടെ ആരാധകരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ശുഭാരാത്രി.

എല്ലാവരുടെയും സന്ദേശത്തിന് സ്‌നേഹം, സന്ദേശങ്ങള്‍ വായിക്കുമ്പോള്‍ നല്ല രസമുണ്ട്, അതിനെക്കുറിച്ച് എനിക്ക് പ്രതികരിക്കാന്‍ വയ്യ, അത് നിങ്ങള്‍ക്ക് വിടുന്നു നിങ്ങള്‍ ഐസിസി പരിപാടിയില്‍ ഇല്ലേ ?, അതേ പോലെ തന്നെ, ഞാന്‍ നിങ്ങള്‍ക്ക് സന്ദേശം അയക്കുന്നത് അവര്‍ക്കും കാണാനാവും എന്നിങ്ങനെയായിരുന്നു സാറ ജഡേജയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. എന്തായാലും അന്ന് പാപ്പരസികള്‍ ഏറെ ആഘോഷിച്ച സംഭവമായിരുന്നു ഇത്.
ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ വളരെ സജീവമായിരുന്നെങ്കിലും ഇരുവരും തമ്മില്‍ ഒരുമിച്ച പ്രത്യക്ഷപ്പെടുകയോ മറ്റ് തെളിവ് സഹിതമുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്തതോടെ ഇത് ഗോസിപ്പ് കോളങ്ങളില്‍ മാത്രം അവസാനിച്ചു. 2016ല്‍ റിവ സോളങ്കിയെ ജഡേജ വിവാഹം കഴിക്കുകയും ചെയ്തു.

വിക്കറ്റ് കീപ്പര്‍ ബാറ്റ് വുമണായിരുന്ന സാറാ ടെയ്‌ലര്‍ 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിരുന്നു. 30ാം വയസില്‍ മാനസിക വിശ്രമത്തിനായാണ് താരം വിരമിച്ചത്. നിലവില്‍ പരിശീലകയെന്ന നിലയില്‍ സാറ പ്രവര്‍ത്തിക്കുന്നുണ്ട്. 17ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ സാറ 226 മത്സരങ്ങളില്‍ നിന്ന് 6533 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിന, ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് വനിതാ ടീം അംഗവുമായിരുന്നു. വനിതാ ക്രിക്കറ്റില്‍ 232 സ്റ്റംപിങ്ങുമായി കൂടുതല്‍ സ്റ്റംപിങ്ങെന്ന റെക്കോഡ് സാറയുടെ പേരിലാണ്.