കിവികളെ ചിറകരിഞ്ഞു വീഴ്ത്തി ഇംഗ്ലണ്ട്.... തകര്‍പ്പന്‍ ജയം, പരമ്പരയില്‍ ഒപ്പമെത്തി
വെല്ലിങ്ടണ്‍: തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലേക്ക് ഇംഗ്ലണ്ടിന്റെ ഗംഭീര തിരിച്ചുവരവ്. രണ്ടാമത്തെ കളിയില്‍ ആറു വിക്കറ്റിനാണ് ഇംഗ്ലണ്ട് കിവികളെ തുരത്തിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തുകയും ചെയ്തു.ആദ്യ ഏകദിനത്തില്‍ ജയം കിവികള്‍ക്കൊപ്പമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ ഇംഗ്ലണ്ട് കണിശതയാര്‍ന്ന ബൗളിങിലൂടെ വരിഞ്ഞു കെട്ടുകയായിരുന്നു. രണ്ടു പന്ത് ബാക്കിനില്‍ക്കെ 223 റണ്‍സില്‍ കിവികള്‍ കൂടാരത്തില്‍ തിരിച്ചെത്തി. മിച്ചെല്‍ സാന്റ്‌നര്‍ (63*), മാര്‍ട്ടിുന്‍ ഗുപ്റ്റില്‍ (50) എന്നിവരാണ് ഇംഗ്ലണ്ടിനെ മാന്യമായ നിലയിലെത്തിച്ചത്. ക്രിസ് വോക്‌സ്, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

മറുപടിയില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയുടെ കരുത്തില്‍ അവര്‍ ജയത്തിലേക്ക് പൊരുതിക്കയറുകയായിരുന്നു. 37.5 ഓവറില്‍ നാലു വിക്കറ്റഖ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. സ്റ്റോക്‌സ് (63*), ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ (62) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇംഗ്ലണ്ടിനെ വെല്ലുവിളികളില്ലാതെ തന്നെ വിജയതീരത്ത് അടുപ്പിച്ചു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ സ്‌റ്റോക്‌സാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications