For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തല്ലിച്ചതച്ച് ബെയര്‍സ്‌റ്റോയും സ്‌റ്റോക്‌സും, സൂപ്പര്‍ ഇംഗ്ലണ്ട്- ഞെട്ടിത്തരിച്ച് ഇന്ത്യ!

ആറു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം

പൂനെ: ഇന്ത്യയെ തല്ലിപ്പരുവമാക്കി ഇംഗ്ലണ്ടിന്റെ ഗംഭീര തിരിച്ചുവരവ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇംഗ്ലണ്ടിന് ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ലോക ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ഇംഗ്ലണ്ട് ഇന്ത്യയെ സ്തബ്ധരാക്കി. തങ്ങളെ വീഴ്ത്താന്‍ ഈ സ്‌കോറൊന്നും പോരെന്നു ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇംഗ്ലണ്ട് കാണിച്ചുതന്നു. 39 ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ അവര്‍ പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു. ഫൈനലിനു തുല്യമായ അവസാന മല്‍സരം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കും. സ്‌കോര്‍: ഇന്ത്യ ആറിന് 336. ഇംഗ്ലണ്ട് 43.4 ഓവറില്‍ നാലു വിക്കറ്റിന് 337.

1

ജോണി ബെയര്‍സ്‌റ്റോ 124 (112 ബോള്‍, 11 ബൗണ്ടറി 7 സിക്‌സര്‍), ബെന്‍ സ്‌റ്റോക്‌സ് 99 (52 ബോള്‍, 4 ബൗണ്ടറി, 10 സിക്‌സര്‍), ജാസണ്‍ റോയ് 55 (52 ബോള്‍, 7 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരുടെ കടന്നാക്രമണമാണ് കളി ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തത്. നായകന്‍ ജോസ് ബട്‌ലര്‍ (0) മാത്രമേ നിരാശപ്പെടുത്തിയുള്ളൂ.അരങ്ങേറ്റക്കാരന്‍ ലിയാം ലിവിങ്സ്റ്റണ്‍ (27*), ഡേവിഡ് മലാന്‍ (16*) എന്നിവര്‍ ചേര്‍ന്നു ഇംഗ്ലീഷ് വിജയം പൂര്‍ത്തിയാക്കി. ഇന്ത്യക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

2

വന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് മികച്ച തുടക്കം തന്നെ പ്രതീക്ഷിച്ചിരുന്നു. ജാസണ്‍ റോയ്- ജോണി ബെയര്‍സ്‌റ്റോ സഖ്യം അതു നല്‍കുകയും ചെയ്തു. ആദ്യ അഞ്ചോവറില്‍ ശ്രദ്ധയോടെ കളിച്ച ഇരുവരും പിന്നീട് ഗിയര്‍ മാറ്റി. 110 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തു. 17ാം ഓവറിലെ മൂന്നാമത്തെ ബോളിലാണ് റോയ് മടങ്ങിയത്. റണ്ണൗട്ടിലൂടെയാണ് ഇന്ത്യ നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്. രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് ഇന്ത്യക്കു അപ്രതീക്ഷിത ബ്രേക്ക്ത്രൂ നേടിത്തരുകയായിരുന്നു.

മൂന്നാമനായി സ്റ്റോക്‌സ് ക്രീസിലെത്തിയതോടെ കളി മറ്റൊരു ലെവിലേക്കുയര്‍ന്നു. ഇരുവരും അടിച്ച ഷോട്ടുകളെല്ലാം ആഗ്രഹിച്ചതു പോലെ സിക്‌സറിലേക്കും ബൗണ്ടറിയിലേക്കും പറന്നപ്പോള്‍ ഇന്ത്യ നിസ്സഹായരായി. അത്രയും ഈയിസായിട്ടായിരുന്നു ഇവര്‍ റണ്‍സ് വാരിക്കൂട്ടിയത്. വെറും 117 ബോളില്‍ 175 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇതിനിടെ ബെയര്‍‌സ്റ്റോ സെഞ്ച്വറി കണ്ടെത്തിയിരുന്നു. സിക്‌സറിലൂടെയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 17 സിക്‌സറുകളാണ് ഈ സഖ്യം വാരിക്കൂട്ടിയത്. ഇതില്‍ 10ഉം സ്‌റ്റോക്‌സിന്റെ വകയായിരുന്നു.

3

എന്നാല്‍ സെഞ്ച്വറിക്കു ഒരു റണ്‍സകലെ സ്‌റ്റോക്‌സിനെ വീഴ്ത്തി ഇന്ത്യ റണ്ണൊഴുക്കിന് തടയിട്ടു. ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്കു കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. ഷോര്‍ട്ട് ബോള്‍ കെണിയില്‍ സ്‌റ്റോക്‌സ് വീഴുകയായിരുന്നു. പുള്‍ ഷോട്ടിനു ശ്രമിച്ച താരത്തെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്യാച്ച് ചെയ്യുകയായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിയാണ് വെറും ഒരു റണ്‍സകലെ സ്റ്റോക്‌സിനു നഷ്ടമായത്.

തൊട്ടടുത്ത ഓവറില്‍ പ്രസിദ്ധ് രണ്ടു വിക്കറ്റുകള്‍ ഇന്ത്യക്കു സമ്മാനിച്ചു. ഇതോടെ ആദ്യ ഏകദിനത്തിലേതു പോലെയൊരു ടേണിങ് പോയിന്റ് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തു. മിന്നുന്ന ഫോമില്‍ കളിച്ച ബെയര്‍സ്‌റ്റോയെ കവറില്‍ നായകന്‍ കോലി പിടികൂടുകയായിരുന്നു. നാലാമത്തെ ബോളില്‍ നായകന്‍ ജോസ് ബട്‌ലറിനെ തകര്‍പ്പനൊരു യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇംഗ്ലണ്ട് നാലിന് 288.

4

പക്ഷെ ബെയര്‍‌സ്റ്റോ, സ്‌റ്റോക്‌സ് ജോടികളുടെ പ്രഹരം റണ്‍റേറ്റ് ഇംഗ്ലണ്ടിന്റെ വരുതിയിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ പിന്നീടെത്തിയ ഡേവിഡ് മലാന്‍, പുതുമുഖം ലിയാം ലിവിങ്‌സറ്റണ്‍ എന്നിവര്‍ക്കു കാര്യങ്ങള്‍ എളുപ്പമായിരുന്നു. ജയിക്കാന്‍ ഒരോവറില്‍ ആറില്‍ താഴെ റണ്‍സ് മാത്രമേ അപ്പോള്‍ ഇംഗ്ലണ്ടിനു വേണ്ടി വന്നിരുന്നുള്ളൂ. കാര്യമായ വെല്ലുവിളിയില്ലാതെ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

Story first published: Friday, March 26, 2021, 21:41 [IST]
Other articles published on Mar 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+