Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കംഗാരു ഫ്രൈ റെഡി, ഒരുക്കിയത് ബട്‌ലര്‍, ഇനി ഇന്ത്യ!! ഓസീസിനെ തൂത്തുവാരി ഇംഗ്ലീഷ് മുന്നറിയിപ്പ്

മാഞ്ചസ്റ്റര്‍: പന്തു ചുരണ്ടല്‍ സംഭവത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം തുടരുകയാണ്. ചിരവൈരികളായ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയില്‍ മുന്‍ ലോകചാംപ്യന്‍മാരായ കംഗാരുപ്പട നാണംകെട്ട തോല്‍വിയേറ്റുവാങ്ങി. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുകയായിരുന്നു. അവസാന കളിയില്‍ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയാണ് ഇംഗ്ലണ്ട് 5-0ന് ഓസീസിനെ നാണംകെടുത്തിയത്.

ചരിത്രത്തില്‍ ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമേ ഏകദിന പരമ്പരയില്‍ ഓസീസ് 0-5ന്റെ വന്‍ പരാജയമേറ്റുവാങ്ങിയിട്ടുള്ളൂ. ഇംഗ്ലണ്ടിന്റെ ആധികാരിക ജയം ടീം ഇന്ത്യക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ദൈര്‍ഘ്യമേറിയ പരമ്പര ജൂലൈയില്‍ ആരംഭിക്കുകയാണ്.

ഓസ്‌ട്രേലിയ 205ന് പുറത്ത്

ഓസ്‌ട്രേലിയ 205ന് പുറത്ത്

പരമ്പരയിലെ അവസാന കളിയില്‍ ആശ്വാസ ജയത്തോടെ മാനം കാക്കാനുറച്ച് ഇറങ്ങിയ ഓസീസിന്റെ തുടക്കം തന്നെ പാളി.
ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഓസീസിന് 50 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാനായില്ല. 34.4 ഓവറില്‍ 205 റണ്‍സില്‍ കംഗാരുക്കളെ ഇംഗ്ലീഷ് ബൗളിങ് നിര എറിഞ്ഞു വീഴ്ത്തുകയായിരുന്നു.

പൊരുതിയത് മൂന്നു പേര്‍ മാത്രം

പൊരുതിയത് മൂന്നു പേര്‍ മാത്രം

നിരാശാജനകമായ ബാറ്റിങ് പ്രകടനത്തില്‍ രണ്ടു പേര്‍ മാത്രമാണ് ഓസീസ് നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. 56 റണ്‍സെടുത്ത ഓപ്പണര്‍ ടിം ഹെഡ്ഡാണ് കംഗാരുപ്പടയുടെ ടോപ്‌സ്‌കോറര്‍. ഓസീസ് നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ ഏക താരവും ഹെഡ്ഡ് തന്നെ.
ഡാര്‍സി ഷോര്‍ട്ടും (47*) അലെക്‌സ് കറെ (44) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മിന്നിയത് അലി

മിന്നിയത് അലി

സ്പിന്നര്‍ മോയിന്‍ അലിയുടെ തകര്‍പ്പന്‍ ബൗളിങാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. നാലു വിക്കറ്റുകളുമായി അലി ഇംഗ്ലീഷ് ബൗളിങിനു ചുക്കാന്‍ പിടിച്ചു. 8.4 ഓവറില്‍ 46 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അലി നാലു പേരെ പുറത്താക്കിയത്.
രണ്ടു വിക്കറ്റെടുത്ത സാം ക്യുറാന്‍ അലിക്കു മികച്ച പിന്തുണ നല്‍കി. ലിയാം പ്ലങ്കെറ്റിനും ആദില്‍ റഷീദിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

 ഇംഗ്ലണ്ടും പതറി

ഇംഗ്ലണ്ടും പതറി

ചെറിയ വിജയലക്ഷ്യമായിരുന്നിട്ടു കൂടി ഇംഗ്ലണ്ട് പതറി. ഒരു ഘട്ടത്തില്‍ തോല്‍വിയെ അവര്‍ മുന്നില്‍ കാണുകയും ചെയ്തു. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ഓസീസ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ ആറിന് 86 റണ്‍സെന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തുകയും ചെയ്തിരുന്നു.

ബട്‌ലറുടെ വണ്‍മാന്‍ ഷോ

ബട്‌ലറുടെ വണ്‍മാന്‍ ഷോ

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്നു ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ജോസ് ബട്‌ലറുടെ വണ്‍മാന്‍ ഷോയാണ് ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തത്. ബട്‌ലര്‍ (110*) അപരാജിത സെഞ്ച്വറിയോടെ മിന്നിയപ്പോള്‍ 48.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.
122 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു ബട്‌ലറുടെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. ഇംഗ്ലണ്ട് നിരയില്‍ മറ്റുള്ളവരൊന്നും 20 റണ്‍സിന് മുകളില്‍ നേടിയില്ല.

 ബട്‌ലറുടെ ടൂര്‍ണമെന്റ്

ബട്‌ലറുടെ ടൂര്‍ണമെന്റ്

കൈവിട്ടെന്നു കരുതിയ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് അവിശ്വസനീയ ജജയം സമ്മാനിച്ച ബട്‌ലര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയത്.
കളിയിലെ മാത്രമല്ല പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച അദ്ദേഹം മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡിനും അര്‍ഹനായി.

Story first published: Monday, June 25, 2018, 10:47 [IST]
Other articles published on Jun 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+