വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഴക്കളിയില്‍ ശ്രീലങ്കയെ നാണം കെടുത്തി ഇംഗ്ലണ്ട്; പരമ്പരയില്‍ ലീഡ്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ഇതോടെ, മത്സരത്തില്‍ 2-0 എന്ന നിലയില്‍ ഇംഗ്ലണ്ട് ലീഡ് നേടി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ അപരാജിത ലീഡാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. രണ്ടാം മത്സരവും മൂന്നാം മത്സരവും മഴമൂലം തടസ്സപ്പെട്ടിരുന്നു. രണ്ടു മത്സരങ്ങളിലും അര്‍ധശതകം നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്‍(58) ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണായകമായി.

മഴമൂലം 21 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ഇംഗ്ലണ്ടിനുവേണ്ടി ജേസണ്‍ റോയ്(41), ബെന്‍ സ്‌റ്റോക്ക്‌സ്(35) എന്നിവരും കാര്യമായി സ്‌കോര്‍ ചെയ്തു. നേരത്തെ ആദില്‍ റഷീദിന്റെ ഉജ്വല ബൗളിങ്ങാണ് ശ്രീലങ്കയെ 151ല്‍ ഒതുക്കയത്.

adil

5 ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് ആദില്‍ വീഴ്ത്തിയത്. യുവതാരം സാം കറന്‍ ആദിലിന് മികച്ച പിന്തുണ നല്‍കി. നാല് ഓവറുകളെറിഞ്ഞ സാം കറന്‍ മൂന്ന് ശ്രീലങ്കന്‍ താരങ്ങളെയാണ് പുറത്താക്കിയത്. ശ്രീലങ്കന്‍ നിരയില്‍ ഡിക്ക്‌വെല്ല(36), സമരവിക്രമ(35), എന്നിവരൊഴികെ മറ്റൊര്‍ക്കും കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ശനിയാഴ്ചയാണ് ഇരു ടീമുകളും തമ്മിലുള്ള നാലാം ഏകദിനം.

ലോകകപ്പില്‍ അട്ടിമറിക്കു ഒരുങ്ങിക്കൊള്ളു... അഫ്ഗാനും റാഷിദും ഡബിള്‍ സ്‌ട്രോങ്!! ഇവര്‍ സൂക്ഷിക്കുക

Story first published: Thursday, October 18, 2018, 13:28 [IST]
Other articles published on Oct 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X