Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡ്രീം ഐപിഎല്‍ ടീം അവര്‍, കുട്ടിക്കാലം മുതല്‍ അവരുടെ ഫാന്‍.. വെളിപ്പെടുത്തി ഇംഗ്ലീഷ് സെന്‍സേഷന്‍

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ ടോം ബാന്റണ്‍ 2020ലെ ഐപിഎല്ലില്‍ കളിക്കുന്നത് സ്വപ്‌നം കാണുകയാണ്. അബുദാബിയില്‍ നടന്നു കൊണ്ടിരിക്കുന്ന ടി10 ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ താരം ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കൂടാതെ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ടി20 ബ്ലാസ്റ്റിലും തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇതോടെ ഇംഗ്ലീഷ് ടീമിലെ അടുത്ത സൂപ്പര്‍ താരമെന്ന് ബാന്റണ്‍ വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. 360 ഡിഗ്രി ബാറ്റിങ് ശൈലിയുടെ പേരില്‍ സൂപ്പര്‍ താരങ്ങളായ കെവിന്‍ പീറ്റേഴ്‌സന്‍, എബി ഡിവില്ലിയേഴ്‌സ് എ്ന്നിവരുമായി ബാന്റണിനെ പലരും താരതമ്യം ചെയ്യുന്നുണ്ട്.

ഇനി ഐപിഎല്ലിലും തന്റെ വരവറിയിക്കാന്‍ തയ്യാറെടുക്കുകയാണ് 21 കാരായ താരം. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ലേലം ഡിസംബറില്‍ നടക്കാനിരിക്കെ തനിക്കും അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബാന്റണ്‍. ലേലതത്തിനു താരം രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. താന്‍ കളിക്കാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഐപിഎല്ലിലെ ഡ്രീം ടീമിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഡ്രീം ടീം മുംബൈ ഇന്ത്യന്‍സ്

ഡ്രീം ടീം മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിലെ നിലവിലേ ജേതാക്കളും ഏറ്റവുമധികം ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ് തന്റെ ഡ്രീം ടീമെന്ന് ബാന്റണ്‍ വെളിപ്പെടുത്തി. നാലു തവണ ഐപിഎല്ലില്‍ ജേതാക്കളായ ടീമാണ് മുംബൈ.
കുട്ടിക്കാലം മുതല്‍ മുംബൈയുടെ പ്രകടനം കാണാന്‍ ഇഷ്ടമായിരുന്നു. പിന്നീട് മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിനു വേണ്ടിയും കളിക്കാന്‍ ഭാഗ്യം ലഭിച്ചു. പരമ്പര 0-5നു നഷ്ടമായെങ്കിലും ഈ ഗ്രൗണ്ടിലെ കാണികളുടെ പിന്തുണ അവിസ്മരണീയമായിരുന്നെന്നും ബാന്റണ്‍ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കസറി

ആഭ്യന്തര ക്രിക്കറ്റില്‍ കസറി

ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനമാണ് സോമര്‍സെറ്റിന്റെ ബാറ്റ്‌സ്മാന്‍ കൂടിയായ ബാന്റണ്‍ കാഴ്ചവച്ചത്. ടി20 ബ്ലാസ്റ്റില്‍ 161.47 സ്‌ട്രൈക്ക് റേറ്റില്‍ 549 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. പിന്നീട് നടന്ന റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പിലും ബാന്റണ്‍ മിന്നി. സോമര്‍സെറ്റിനു വേണ്ടി 454 റണ്‍സാണ് യുവതാരം നേടിയത്.
ന്യൂസിലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയിലൂടെ ബാന്റണ്‍ ഇംഗ്ലണ്ടിനു വേണ്ടി അരങ്ങേറിയിരുന്നു. എന്നാല്‍ കന്നി പരമ്പരയില്‍ താരത്തിന് മൂന്നു കളികളില്‍ നിന്നും 56 റണ്‍സെടുക്കാനേ ആയുള്ളൂ.

ലേലത്തില്‍ പൊടിപാറും

ലേലത്തില്‍ പൊടിപാറും

ഐപിഎല്‍ ലേലത്തില്‍ ബാന്റണിനു വേണ്ടി ഫ്രാഞ്ചൈസികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടക്കാനിയടുണ്ട്. മുന്‍നിര ഫ്രാഞ്ചൈസികളില്‍ പലതും താരത്തിനായി രംഗത്തു വന്നേക്കും. ഒഴിവാക്കപ്പെട്ട ഓപ്പണര്‍ എവിന്‍ ലൂയിസിനു പകരം മുംബൈയും ബാന്റണിനു വേണ്ടി രംഗത്തു വരാന്‍ സാധ്യത കൂടുതലാണ്.
മുന്‍ ജേതാക്കളും നിലവിലെ റണ്ണറപ്പുമായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാന്റണിനായി വല വീശാന്‍ സാധ്യതയുണ്ട്. ഒഴിവാക്കപ്പെട്ട ഇംഗ്ലണ്ടിന്റെ തന്നെ സാം ബില്ലിങ്‌സിനു പകരക്കാരനായി ബാന്റണിനെ സിഎസ്‌കെ ടീമിലെത്തിച്ചേക്കും.

Story first published: Tuesday, November 26, 2019, 10:52 [IST]
Other articles published on Nov 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+